0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 2739

കുടുംബം ഇവിടുത്തെ അമ്മ...വേണ്ട ജിത്തു..അരുതാത്തത് ആണ് ഇതെല്ലം...ഭര്‍ത്താവിന്‍റെ അനിയനെ വശീകരിചെടുത്തു എന്ന ചീത്തപ്പേര് പെറാന്‍ വയ്യ എനിക്ക്” ജിത്തുവില്‍ നിന്നും അകന്നു നിന്നുകൊണ്ട് ഗായത്രി അത് പറഞ്ഞു വിതുമ്പി.. “ഇല്ല ഗായത്രി ആരും നിന്നെ അങ്ങനെ കുറ്റപ്പെടുത്തില്ല..ഇന്നല്ലങ്കില്‍ നാളെ ലോകം സത്യം അറിയും..അന്ന് നമ്മുടെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കും ...പിന്നെ എന്നോട് സ്നേഹമുണ്ട്നെകില്‍ എന്നെ നിനക്കങ്ങനെ കാണാന്‍ കഴിയുമെങ്കില്‍ മാത്രം അതിനു നീ സമ്മതിച്ചാല്‍ മതി..പക്ഷെ എന്‍റെ ജീവിതത്തില്‍ നീ അല്ലാതെ ഒരു പെണ്ണില്ല...ഇത് ഒരിക്കലും ഒരു ത്യാഗമല്ല അത്രക്കും ഇഷ്ട്ടമാണ് എനിക്ക് നിന്നെ..പറയുന്നത് എത്രത്തോളം ശെരി ആണ് എന്ന് ഞാന്‍ ചിന്തിക്കുന്നില്ല ...അല്ലങ്കില്‍ തന്നെ ശേരികള്‍ക്കും തെറ്റിനും എല്ലാം ഇവിടെ എന്ത് സ്ഥാനം” “ ജിത്തു ഞാന്‍ എങ്ങനയാടാ...എനിക്ക്..എനിക്ക് ഒന്നും മന്സിലാകുന്നില്ലാ..എന്താണ് ചെയ്യുന്നത് എന്നൊരു രൂപവും എനിക്ക് കിട്ടുന്നില്ല ,,പക്ഷെ ഒന്ന് മാത്രം അറിയാം നിന്‍റെ സ്നേഹം എനിക്കത് നല്ലപ്പോലെ ഫീല്‍ ചെയ്യുന്നു...നിന്നെ തിരിച്ചു പ്രണയിക്കാതിരിക്കാന്‍ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ ആയിരം കാരണങ്ങള്‍ ചികഞ്ഞു..പക്ഷെ കിട്ടിയതെല്ലാം നിന്നെ സ്നേഹിക്കാന്‍ ഉള്ള കാരണങ്ങള്‍ മാത്രമാണ്..” “മതി ..അത് മതി അത്രയും കേട്ടാല്‍ മതി എനിക്ക് മറ്റൊന്നും വേണ്ട...ഇനി അങ്ങോട്ട്‌ ഒന്നിനെ കുറിച്ചും നീ ആകുലപ്പെടെണ്ട...ഞാന്‍ ഉണ്ട് എന്തിനും കൂടെ...ഒരിക്കലും നിന്നെ എവിടെയും ഞാന്‍ ഉപേക്ഷിച്ചു പോകില്ലാ...എനിക്ക് വേണ്ടി ജനിച്ചവളാണ് നീ ..ഏട്ടന്‍ അതിനൊരു നിമിത്തം ആയി എന്ന് മാത്രമേ ഉള്ളു” അത്രയും പറഞ്ഞപ്പോഴേക്കും കൈകള്‍ അവനു നേരെ കൂപ്പി വിതുമ്പി നിന്നു ഗായത്രി...ജിത്തു അവളുടെ കൈകളില്‍ പിടിച്ചു കൊണ്ട് അരുതെന്ന് തലയാട്ടി എന്നിട്ട് അവളെ വാരി പുണര്‍ന്നു ...അവന്‍റെ മാറില്‍ കിടന്നു അവള്‍ വിതുമ്പിയപ്പോള്‍ പക്ഷെ അതത്രയും അവളുടെ സന്തോഷത്തിന്‍റെ സുരക്ഷിതത്വത്തിന്റെ കണ്ണ് നീരുറവ ആയിരുന്നു.... അന്ന് രാത്രി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ഗായത്രിയെ ജിത്തു മുറിയിലേക്ക് പറഞ്ഞയച്ചു...അവളുടെ മുഖത്തും അത്ഭുതം വരാതിരുന്നില്ല...കാമം നിറഞ്ഞ അവന്‍റെ അവളോടുള്ള ചിന്ത വിട്ടൊഴിഞ്ഞിരുന്നു...അവന്‍റെ മനസു നിറയെ അവന്‍റെ ഏട്ടത്തിയമ്മയോട് അല്ല അവന്‍റെ പെണ്ണിനോട് അടങ്ങാത്ത ഒരിക്കലും വറ്റാത്ത നിര്‍മലമായ സ്നേഹമായിരുന്നു.. അതുകൊണ്ടാണല്ലോ അവന്‍റെ ആയിട്ട് കൂടെ അവളെ സ്പര്‍ശനം കൊണ്ട് പോലും കളങ്കപ്പെടുത്താതെ അവന്‍ അന്നാ രാത്രിയില്‍ മുറിയില്‍ നിന്നും തിരിച്ചയച്ചത്...പക്ഷെ അവളെ ശല്യം ചെയ്യാന്‍ ആരും ഇനി ആ റൂമില്‍ കയറില്ല എന്ന് ഉറപ്പു വരുത്താനും ജിത്തു മറന്നില്ല.. പിറ്റേന്ന് രാവിലെ അല്‍പ്പം വൈകിയാണ് അവന്‍ എണീറ്റത്...അതും അവളുടെ ശബ്ദം കേട്ടുക്കൊണ്ട്...അവന്‍ പതിയെ

💬 Comments

View all comments