0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 2740

കണ്ണുകള്‍ തുറന്നു...കുളിച്ചു കുറി തൊട്ടു ഈറനണിഞ്ഞു കിടക്കുന്ന മുടിയില്‍ തോര്‍ത്ത്‌ ചുറ്റി കെട്ടി വച്ചു..നെറുകയില്‍ സിന്ദൂരവും ചാര്‍ത്തി മനോഹരമായ സെറ്റ് സാരിയുടുത്തു കൈയില്‍ ഒരു ഗ്ലാസ് ചായയുമായി ചിരിച്ച മുഖത്തോടെ ഗായത്രി.... മനസില്‍ അവളോടുള്ള സ്നേഹം പ്രണയം വാത്സല്യം കരുതല്‍ ഇതെല്ലാം ഒറ്റയടിക്ക് റോക്കറ്റ് വിട്ടതിനേക്കാള്‍ വേഗത്തിലാണ് ജിത്തുവിന്‍റെ മനസില്‍ നിറഞ്ഞു കയറിയത്...അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. “എണീക്ക് ..നേരം ഒരുപാടായി...എത്രയാ ഈ ഉറങ്ങി കൂട്ടുന്നെ...ദെ അമ്മ അപ്പുറത്ത് വിളിക്കുന്നു...” വളരെ നേര്‍ത്ത ശബ്ധത്തില്‍ എന്നാല്‍ അതിനേക്കാള്‍ ഏറെ സ്നേഹത്തോടെ ഗായത്രി പറഞ്ഞു...അവളുടെ ആ മുഖം അവളുടെ കണ്ണുകളിലെ സ്നേഹം...കോരികുടിക്കാന്‍ തോന്നി ജിത്തുവിന് പക്ഷെ ആയിട്ടില്ല അങ്ങനെ ചെയ്യാന്‍ പാടില്ല....അവളെ താന്‍ പൂര്‍ണമായും സ്നേഹിക്കുന്നു എന്നവള്‍ക്ക് ബോധ്യമാകണം..അവളായിട്ട് തരുമ്പോള്‍ മതി എന്തും....ആഹാ അന്തസ്...ജിത്തുവിന് സ്വയം അഭിമാനം തോന്നിയ നിമിഷം... “ഞാന്‍ വരാം...ചായ അവിടെ വച്ചേക്കു...” “ഉം ശെരി..” “അമ്പലത്തില്‍ പോയോ?” “ഉം” “പുള്ളി എന്ത് പറഞു” പക്ഷെ അവള്‍ അതിനു മറുപടി പറഞ്ഞില്ല പകരം അവനെ നോക്കി ജിത്തു എന്ന് മാത്രം പതിയെ വിളിച്ചു അവനോടുള്ള ഒരായിരം ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള വിളി.. “പേടി വേണ്ട ഗായത്രി..ഞാന്‍ പറഞ്ഞതിനൊന്നും മാറ്റമില്ല..എന്‍റെ പെണ്ണ്..എന്‍റെ മാത്രം പെണ്ണ്,,,എന്‍റെ ജിത്തുന്റെ പെണ്ണാണ്‌ ഞാന്‍ അങ്ങനെ മനസിനെ പറഞു പഠിപ്പിച്ചോ...” “അത് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല ജിത്തു..പക്ഷെ എന്തോ ഉള്ളില്‍ ഇപ്പോളും..എല്ലാം” “ഉള്‍ക്കൊള്ളാന്‍ സമയം എടുക്കാം ആവോളം..പക്ഷെ ഭയം എന്നാ ചിന്ത വെടിയാം മുഴുവനായും...ദൈര്യമായി ഇരുന്നോ...ഞാന്‍ വേഗത്തില്‍ ഒരു ജോലി കണ്ടെത്താം...സമയം ആകുമ്പോള്‍ ഞാന്‍ തന്നെ എല്ലാം എല്ലാവരെയും അറിയിക്കും...ഒത്തിരി കാത്തിരിപ്പിക്കില്ല” ഗായത്രിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു..അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു...ഗ്ലാസ് മേശപ്പുറത്തു വച്ചു ഒരു നിമിഷം അവന്‍റെ മുറിയാകെ ഒന്ന് വീക്ഷിച്ചു..ഒരു ബാച്ച്ലര്‍ മുറി എങ്ങണോ അങ്ങനെ തന്നെ അടുക്കും ചിട്ടയും തൊട്ടു തീണ്ടിയിട്ടില്ല..വീണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവള്‍ മുറി വിട്ടിറങ്ങി.... രാവിലത്തെ ദിന ചര്യകള്‍ തീര്‍ത്തു കൊണ്ട് അവന്‍ താഴേക്കു പോയി അമ്മ ചില ജോലികള്‍ ഏല്‍പ്പിച്ചു ഇറങ്ങാന്‍ നേരം അമ്മ കൂടെ ഉള്ളതുകൊണ്ട് അവളെ നല്ലപ്പോലെ ഒന്ന് നോക്കി ചിരിക്കാന്‍ പോലും അവനായില്ല... രാത്രി തന്നെ അച്ഛനെ ഫോണ്‍ വിളിച്ചു റൂമില്‍ നിന്നും പുറത്തിറക്കി ജിത്തു സംസാരിച്ചിരുന്നു....അദ്ധേഹത്തിന്റെ പ്രവര്ത്തിക്ക് കണക്കിന് കൊടുക്കാന്‍ പോയ ജിത്തുവിനോട് അവന്‍റെ കാലില്‍ വീണപ്പോലെ മാപ്പ് ചോദിച്ചപ്പോള്‍ ചോദ്യങ്ങള്‍ എല്ലാം തന്നെയും

💬 Comments

View all comments