Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]
തൊണ്ടയില്‍ തന്നെ കുടുങ്ങി നിന്നതും ജിത്തു ഓര്‍ത്തുകൊണ്ട് ജിത്തു ബൈക്ക് വേഗത്തില്‍ ഓടിച്ചു.. തിരച്ചു വന്നപ്പോള്‍ താഴെ എങ്ങും ഗായത്രിയെ കണ്ടില്ല രണ്ടു ദിവസം കഴിഞ്ഞാണ് അവളെ ഒറ്റയ്ക്ക് കാണുന്നത്..കഴിഞ്ഞ ദിവസങ്ങളില്‍ അമ്മക്ക് സ്കൂള്‍ ലീവായിരുന്നു...അവന്‍ വേഗത്തില്‍ മുറിയിലേക്ക് കയറിപ്പോയി.. റൂം തുറന്ന ജിത്തു ഒരു നിമിഷം അതിശയത്തോടെ നോക്കി..ഇത് തന്‍റെ മുറി തന്നെ ആണോ..ഹേ...റൂമെങ്ങാനും മാറി പോയോ ..പുറത്തേക്കിറങ്ങി ഒന്നുകൂടി നോക്കി...ഇല്ല എന്‍റെ റൂം തന്നെ ആണല്ലോ...വീട്ടില്‍ അമ്മ ഉണ്ടെങ്കിലും അവന്‍ ആരെയും റൂമില്‍ കയറാന്‍ സമ്മതിക്കില്ല ..ഇടയ്ക്കു റൂം വൃത്തിയാക്കാന്‍ അമ്മ കയറി വരുമ്പോള്‍ അവന്‍ താന്നെ അമ്മയുടെ കൈയില്‍ നിന്നും നിര്‍ബന്ധപ്പൂര്വം അതെല്ലാം പിടിച്ചു വാങ്ങി സ്വയം വൃത്തിയാക്കും..കാരണം കലങ്ങേണ്ടവര്‍ക്ക് കലങ്ങിയല്ലോ അല്ലെ... അവന്‍ വീണ്ടും റൂമിലേക് നോക്കി..എല്ലാം അടുക്കി പെറുക്കി വെച്ചിരിക്കുന്നു...ചുമരിലെ സുന്ദരികളായ നടികളുടെ എല്ലാം ഫോട്ടോസും അവിടെ നിന്നും മാറ്റി...അലമാര തുറന്നപ്പോള്‍ നല്ല സുഗന്ധം...റൂമിനും അതെ സുഗന്ധം ഉണ്ട്....ബാത്രൂം കണ്ടപ്പോള്‍ ഇനി വേണമെങ്കില്‍ ഇവിടെയും കിടന്നുറങ്ങാം എന്ന് തോന്നി പോയി അവനു .. തന്‍റെ റൂം താന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം ഇത്രേം വൃത്തിയായി അവന്‍ കണ്ടിട്ടില്ല..അമ്മയുടെ എന്നത്തേയും വഴക്ക് ഇതിനു മാത്രമായിരുന്നു...പെട്ടന്ന് കതകു തുറന്നുകൊണ്ട് ഗായത്രി കയ്യില്‍ ഒരു പുതപ്പും ഒരു പില്ലോയും കൊണ്ട് വന്നു അവന്‍റെ കട്ടിലില്‍ വച്ചു..അവളുടെ മുഖ ഭാവം വായിച്ചെടുക്കാന്‍ ജിത്തു കുറെ കഷ്ട്ടപ്പെട്ടു...രൂക്ഷമായ നോട്ടമാണോ ..എന്തുവാടാ ഇത് എന്നുള്ള നോട്ടമാണോ എന്നോന്നും മനസിലാകുന്നില്ല..അവന്‍ എന്തെങ്കിലും പറയും മുന്നേ അവള്‍ വീണ്ടും റൂമില്‍ നിന്നും പോയി.. അവള്‍ പോയ വഴിയെ നോക്കി അല്‍പ്പ സമയം കഴിഞ്ഞു അവനും പുറത്തേക്കിറങ്ങാന്‍ നിന്നപ്പോളെക്കും ഒരു ചെറിയ ബാഗുമായി അവള്‍ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു....അവരിരുവരും കൂട്ടിമുട്ടി.. “ഹാ മാറങ്ങോട്ടു” ഭാവഭേദങ്ങള്‍ ഇല്ലാതെ എന്നാല്‍ ചെറുതായോന്ന ചിരിച്ചോ എന്ന് തോന്നിക്കും പോലെ ഗായത്രിഅത് പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി അകത്തേക് നടന്നു...ബാഗ് അവള്‍ അലമാരയില്‍ വച്ചുകൊണ്ട് അവനെതിരെ തിരിഞ്ഞു.. “ഇതില്‍ ഇനി എന്തെങ്കിലും ഒരു സാദനം ഇതുപോലെ അല്ലാതെ കിടന്നാല്‍ ഹാ..ഹോ എന്‍റെ നടുവൊടിഞ്ഞു...എങ്ങനാ നീ ഇവിടെ കിടന്നിരുന്നത്..ഇതിലും ഭേദം നിനക്ക് വല്ല റോഡിലും പോയി കിടക്കരുന്നു..” ഗായത്രി അത് പറഞ്ഞപ്പോള്‍ ചമ്മിയ മുഖത്തോടെ നിന്നു ജിത്തു ചിരിച്ചു,, “അയ്യട എന്താ ചിരി..കൂടുതല്‍ ചിരിക്കല്ലേ..’” അപ്പോള്‍ അവള്‍ കട്ടിലില്‍ കൊണ്ട് വച്ച ബ്ലാന്കെട്ടില്‍ നോക്കി ജിത്തു നിന്നു..അവന്‍റെ അടുത്തേക്ക് വന്നു നിന്നു അവന്‍റെ
💬 Comments
View all comments