Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
ജിത്തു അത് പറഞ്ഞത്..അവന്‍റെ കൈ അവന്‍ ശക്തിയായി മേശയില്‍ ഇടിച്ചു... “അയ്യോ നീ എന്താ ഈ പറയുന്നേ ജിത്തു അവളാണ് എന്നെ” “വേണ്ട നിങ്ങള്‍ ഒന്നും പറയണ്ട..ഏട്ടത്തിയമ്മ ആയിപ്പോയി..ഇല്ലങ്കില്‍..ഇല്ലങ്കില്‍ നിങ്ങളെ ഞാന്‍...എന്‍റെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാല്‍..ഹാ...വൃത്തിക്കെട്ടവള്‍” അത്രയം പറഞ്ഞു ജിത്തു ഓടി വണ്ടി എടുത്തു പാഞ്ഞു പോയി..ഗായത്രിക്ക് തളര്‍ച്ചപ്പോലെ തോന്നി അവള്‍ സോഫയില്‍ ഇരുന്നു...അല്‍പ്പ സമയം കഴിഞ്ഞു അവള്‍ ആര്‍ത്തു വാ പൊത്തി കരഞ്ഞു...എന്താണ് സംഭവിച്ചതെന്ന് അവള്‍ക്കു മന്സിലായാതെ ഇല്ല... നാല് ദിവസം ജിത്തു വീട്ടില്‍ വന്നതേ ഇല്ല..അമ്മയോട് ചോദിച്ചപ്പോള്‍ ഏതോ കൂട്ടുക്കാരുടെ കൂടെ ടൂര്‍ പോയതാണ് എന്ന് പറഞ്ഞു...അവള്‍ ജിത്തുവിന്‍റെ ഫോണില്‍ കുറെ വിളിച്ചു,,പക്ഷെ അവന്‍ ഫോണ്‍ എടുത്തില്ല..നാലാമത്തെ ദിവസം ഉച്ചകഴിഞ്ഞ് അവള്‍ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ജിത്തുവിന്‍റെ ബൈക്ക് ശബ്ദം അവള്‍ കേട്ടു...അവന്‍ കതകു തുറന്നു ഗോവണിപടികള്‍ കയറി പോകുന്നത് അവള്‍ കണ്ടു... അവള്‍ വേഗം തന്നെ മുകളിലേക്ക് പോയി അവന്‍റെ വാതിലില്‍ മുട്ടി.. “ജിത്തു...ഡാ..പ്ലീസ് കതകു തുറക്ക്...ജിത്തു..ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു...ഞാന്‍ അല്ല ആ കുട്ടി” അപ്പോളേക്കും ജിത്തു കതകു തുറന്നു...അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു...മദ്യത്തിന്‍റെ രൂക്ഷേ ഗന്ധം അവനില്‍ നിന്നും വല്ലാതെ വമിച്ചിരുന്നു.. അകത്തു കയറിയ വിനു കട്ടിലില്‍ തല കുനിച്ചിരുന്നു.. “ജിത്തു നീ വിചാരിച്ച പോലെ അല്ല ആ കുട്ടിയാണ് എന്നോട്” അത്രയും പറഞ്ഞപ്പോഴേക്കും ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് ജിത്തു ഗായത്രിയുടെ കാലിലേക്ക് വീണു കെട്ടി പിടിച്ചു കരഞ്ഞു.. ഗായത്രിക്ക് ഒരു നിമിഷം ഒന്നും മനസിലായില്ല.. “ആം സോറി ഏട്ടത്തി..അവളെന്നെ ചതിക്കുകയായിരുന്നു ....ഞാന്‍ നിങ്ങളെ എന്‍റെ ദൈവമേ...എന്നോട് ക്ഷേമിക്ക് എനിക്ക് മാപ്പ് തരു “ ഏങ്ങലടിച്ചു കരഞ്ഞു അവളുടെ കാലുകളില്‍ മുറുകെ കെട്ടിപ്പിടിച്ചും ജിത്തു കിടന്നു... “എന്താ ജിത്തുമോനെ ഇങ്ങനെ എണീറ്റെ..എണീക്കാന്‍..ഡാ..മോനെ സാരമില്ല...നീ ഒന്ന് എനീക്ക്” വളരെ പാടുപെട്ടാണ് ജിത്തുവിനെ ഗയാത്രി പിടിച്ചു എണീപ്പിച്ചത്..അവനപ്പോളും തേങ്ങി കരയുകയായിരുന്നു ... “എന്‍റെ മോന്‍ കരയാതെ..നീ കാര്യം തെളിച്ചു പറ...ഇങ്ങനെ കരയല്ലേ..” അവന്‍റെ മുഖം ചുരിദാര്‍ ഷാള്‍ കൊണ്ട് തുടച്ചു അവള്‍ അവന്‍റെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് പറഞ്ഞു..അവനപ്പോലും വിതുംബുക മാത്രമാണു ചെയ്തത്.. “എന്‍റെ കുഞ്ഞു കരയാതെ
💬 Comments
View all comments