Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
നീ കാര്യം പറയു...അവള്‍ നിന്നെ എന്ത് ചെയ്തുന്ന ഈ പറയണേ” വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ആണ് ജിത്തു അത് പറഞ്ഞു തുടങ്ങിയത്.. “അവളും ഞാനും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായി...ഈ കുറച്ചിടക്കായി എപ്പോളും ഞങ്ങള്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു വഴക്കായിരുന്നു...പക്ഷെ അതൊക്കെ ഞാന്‍ സോള്‍വ് ചെയ്തു കൊണ്ടുപ്പോയി..പക്ഷെ അവളുടെ കല്യാണം ഒരു അമേരിക്കക്കാരനും ആയി ഉറപിച്ചതോന്നും ഞാന്‍ അറിഞ്ഞില്ല...അവളുടെ നിശ്ചയം കഴിഞ്ഞ അന്നാണ് നിങ്ങള്‍ അവളുടെ കാള്‍ എടുത്തത്..എന്നെ മനപൂര്‍വം ഒഴിവാക്കാന്‍ വേണ്ടി ആണ് അവള്‍ അങ്ങനൊക്കെ പറഞ്ഞത്.....അവളുടെ വാക്ക് കേട്ടു നിങ്ങളെ ഞാന്‍ എന്തൊക്കെയോ” ജിത്തു വീണ്ടും തേങ്ങി കരഞ്ഞു...കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഗായത്രിയുടെ മനസില്‍ നിന്നു വലിയൊരു ഭാരം ഇറങ്ങി പോയത് പോലെ ആയിരുന്നു... “സാരമില്ല..പോട്ടെ കഴിഞ്ഞത് കഴിഞ്ഞു..അല്ലങ്കിലും എന്‍റെ ജിത്തുകുട്ടന് ചേരില്ല അവള്‍...പണം മാത്രം മോഹിച്ചു നിന്നെ അവള്‍ കളഞ്ഞിട്ടു പൊയയെങ്കില്‍ അവള്‍ ചീത്ത ആയിട്ടല്ലേ..എന്‍റെ കുട്ടിക്ക് നല്ല പെണ്ണിനെ ഞാന്‍ കണ്ടു പിടിച്ചു തരും...” അവനെ ആശ്വസിപ്പിച്ചു കൊണ്ട് ഗായത്രി അവന്‍റെ നെറുകില്‍ തലോടി. “എന്നാലും ഞാന്‍ നിങ്ങളെ എന്തൊക്കയ വിളിച്ചേ ഈശ്വരാ” “ഹാ..അതു സാരമില്ല എന്ന് പറഞ്ഞില്ലേ,,നിന്‍റെ സ്ഥാനത് ഞാന്‍ ആയിരുന്നാലും ഇങ്ങനെ ഒക്കയെ ചെയ്യു..എനിക്ക് അതില്‍ പരിഭവം ഇല്ലടോ...” അവള്‍ അവന്‍റെ താടി പിടിച്ചു മുഖം ഉയര്‍ത്തി കവിളില്‍ പതിയെ നുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു.. “അയ്യേ മതി മതി ഇങ്ങനെ കൊച്ചു കുട്ടികള്‍ പോലെ കരഞ്ഞത്,,,പോയി മുഖം കഴുകി വാ..ചെല്ലാന്‍..ചെല്ലെടോ” ജിത്തു അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..അവനില്‍ ഏങ്ങല്‍ അടിച്ചു കൊണ്ടിരുന്നു.. “അതെ കാര്യമൊക്കെ ശെരി പക്ഷെ ഈ പേരും പറഞ്ഞു കള്ളും കുടിച്ചു ഇവിടെ ദേവദാസന്‍ കളിക്കാന്‍ ആണ് പരുപാടിയെങ്കില്‍ ഹാ...എടൊ അവള്‍ പോയാല്‍ അവളുടെ കുഞ്ഞമ്മ അത്രേ ഉള്ളു ഓക്കേ..ചെല്ല് പോയി മുഖം കഴുകി താഴേക്കു വാ..”
അവന്‍ അവളുടെ മുഖത്ത് നോക്കി ചിരിച്ചെന്നു വരുത്തി എന്നിട്ട് ബാത്രൂമിലേക്ക് കയറി....ഗായത്രി ദീര്‍ഘ ശ്വാസം വിട്ടുക്കൊണ്ട് പുറത്തേക്കിറങ്ങി..രണ്ടു ദിവസം അങ്ങനെ കടന്നു പോയി...ജിത്തു വല്ലപോളും മാത്രം മുറി വിട്ടു പുറത്തിറങ്ങി...ഗായത്രി അതെല്ലാം
💬 Comments
View all comments