Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പിറ്റേ ദിവസം അവള്‍ രാവിലെ അവന്‍റെ റൂമിലേക്ക് കയറി ചെന്നു അവളെ കണ്ടപ്പോള്‍ അവന്‍ കട്ടിലില്‍ എണീറ്റിരുന്നു.. “ഹാ നിരാശ കഴിഞ്ഞില്ലേ ഇതുവരെ..അതെ അവളെ പോലെ ഒരു പെണ്ണിനെ ഒക്കെ ഇങ്ങനെ ഓര്‍ത്തു കരഞ്ഞും ജിവിതം പാഴാക്കുന്നത് മണ്ടത്തരമാണ് കേട്ടോ..അവളൊരു നല്ല പെണ്ണല്ല എന്നവള്‍ തന്നെ തെളിയിച്ചില്ലേ ,,അവള്‍ക്കില്ലാത്ത വിഷമം എന്തിനാ നിനക്ക്..” അവള്‍ അവന്‍റെ മുടിയില്‍ തഴുകി കൊണ്ട് പറഞ്ഞു...ആശ്വാസവാക്കുകള്‍ സത്യത്തില്‍ അപ്പോള്‍ അവന്‍റെ ആവശ്യകത ആയിരുന്നു.. “അതെ പെട്ടന്ന് ഒന്ന് കുളിച്ചു റെഡി ആയിക്കെ എനിക്ക് പുറത്തൂന്നു കുറച്ചു സാദനം മേടിക്കാന്‍ ഉണ്ട്..ഏട്ടന്‍ പറഞ്ഞു നിന്നെ കൂട്ടി പോകാന്‍..ദെ എണീക്ക്” അവനെ പിടിച്ചു എഴുന്നെല്‍പ്പിച്ചുക്കൊണ്ട് അവള്‍ പറഞ്ഞു.. “ഞാന്‍ വരുന്നില്ല...നിങ്ങള് പോയി വാ” “ഹാ ശെരി ഇത് നീ നിന്‍റെ ഏട്ടനോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക് ഞാന്‍ തനിച്ചു പോകാം” വേറെ വഴി ഇല്ല..ജിത്തു ബാത്രൂമിലേക്ക് നടന്നു...കുളിച്ചു വന്ന ജിത്തു ബൈക്ക് തുടച്ചു റെഡി അക്കിയപ്പോളെക്കും ചുവന്ന ചുരിദാര്‍ ഉടുത്തു കൊണ്ട് ഗായത്രി വന്നു...അവളുടെ വിരിച്ചിട്ട മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു...അവളുടെ ചിരിക്കുന്ന മുഖവും ചുണ്ടിനു താഴെ ഉള്ള കറുത്ത മറുകും ജിത്തുവില്‍ അവളോടുള്ള ഇഷ്ട്ടം കൂട്ടി... ഏട്ടത്തിയമ്മയാണ്..പെട്ടന്ന് അവന്‍റെ മനസിനെ അവന്‍ കടിഞ്ഞാണിട്ടു.. ബൈക്കില്‍ കയറി അല്പം മുന്നോട്ടു പോയപോള്‍ അവള്‍ പറഞ്ഞു “അയ്യോ സിന്ദൂരം തൊട്ടില്ല” “തിരിച്ചു പോകണോ” “ഉം..അല്ലങ്കില്‍ വേണ്ട ..നമുക്ക് പോകാ ഇറങ്ങിയില്ലേ..” കണ്ണാടിയിലൂടെ തന്‍റെ ഒഴിഞ്ഞു കിടക്കുന്ന സീമന്ത രേഖ ഗായത്രി സങ്കടപൂര്‍വം നോക്കുന്നത് കണ്ടപ്പോള്‍ ജിത്തുവിന് ആ കാഴ്ച കുളിര്‍മ നല്‍കി.. വലിയൊരു മാളിലെക്കാണു അവര്‍ പോയത്..അവിടെ തുണിക്കടയില്‍ വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്ത് ജിത്തു ഇരുന്നു...ഇടയ്ക്കിടയ്ക്ക് ഓരോ വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്തുകൊണ്ട് ഗായത്രി അവന്‍റെ മുന്നില്‍ വന്നു എങ്ങനുണ്ട് എന്ന് ചോദിക്കുമ്പോള്‍ എല്ലാം അവന്‍ നല്ലതാ നല്ലതാ എന്ന് മാത്രം പറഞ്ഞു. ഒരു ജീന്‍സും ടോപ്പും കൈയില്‍ എടുത്തു ട്രയല്‍ റൂമില്‍ കയറി അതിട്ടു പുറത്തു വന്നപ്പോള്‍ ജിത്തുവിന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളുകളെ ഗായത്രി കണ്ടു.. അവന്‍റെ തല താഴ്ന്നിരിക്കുകയാണ് കണ്ണുകള്‍
💬 Comments
View all comments