0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 2960

നിറഞ്ഞുവോ...അവള്‍ ഒരു തൂണിനു മറവില്‍ നിന്നു..അവന്‍റെ മുന്നില്‍ നില്‍ക്കുന്ന പെണ്‍ക്കുട്ടി സരയു ആണെന്ന് ഗായത്രിക്ക് മനസിലായി... അവര്‍ എന്താണ് സംസാരിക്കുന്നത് എന്നവള്‍ കാതോര്‍ത്തു.. “കിരണ്‍ ഇതാണ് ഞാന്‍ പറഞ്ഞ ജിതിന്‍ ജിത്തു..” മുഖത്ത് പുച്ഛം മാത്രം നിറച്ചു വച്ചാണ് അതവള്‍ പറഞ്ഞത് “ജിത്തു...” “ഹാ ഞാന്‍ പറഞ്ഞില്ലേ കഴിഞ്ഞ കുറെ കാലമായി എന്‍റെ പുറകെ മണപ്പിച്ചു നടക്കുന്നവന്‍...കഴിഞ്ഞ ദിവസം ഫ്രഞ്ച് കിസ്സ്‌ തരോ എന്ന് മെസ്സ്ജെ ചെയ്തവന്‍” അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഗായത്രി പോലും ഞെട്ടി ജിത്തു തല താഴ്ത്തി നില്‍ക്കുകയാണ് ചെയ്തത്.. “ഇത് കിരണ്‍...എന്‍റെ ഭാവി വരന്‍..അമേരിക്കയില്‍ സെറ്റില്‍ ആണ്...ഇത് കിരണ്‍ ചേട്ടന്‍റെ ഫ്രണ്ട്സ് ആണ്” കൂടെ നില്‍ക്കുന്നവരെ കാണിച്ചുകൊണ്ട് സരയു പറഞ്ഞു...അഹങ്കാരവു, അതിലുപരി വല്ലാത്ത ഒരു പക പോക്കുന്ന ഭാവവും ആയിരുന്നു അപ്പോള്‍ സരയുവിനു. “അയ്യോ അളിയാ ഇവന്‍ ആണോ അവന്‍..” കൂട്ടത്തില്‍ കിരണിന്‍റെ കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചു.. “ഇവന്‍ അതിനുള്ള മൂപ്പോക്കെ ഉണ്ടോടോ..” “എടാ കൊച്ചനെ നീയൊക്കെ വളക്കാന്‍ നടന്നാല്‍ ആര് വീഴാന്‍ ആടാ...ഈ കൊച്ചു പറഞ്ഞത് കൊണ്ട അല്ലങ്കില്‍ ഞങ്ങള്‍ടെ ചെക്കന്‍റെ പെണ്ണിന്റെ പുറകെ നടന്നു ശല്യം ചെയ്ത നിന്നെ ഞങ്ങള്‍ അങ്ങ് പണിതേനെ” കൂട്ടത്തില്‍ ഒരു കൂതറ ലുക്ക്‌ ഉള്ളവന്‍ അങ്ങനെ പറഞ്ഞപോള്‍ ജിത്തു സരയുവിന്റെ മുഖത്തേക്ക് നോക്കി...അവള്‍ പുച്ച ഭാവത്തോടെ അവനെയും നോക്കി.. “ഹ വിടളിയ..ചെക്കന്‍ മൊട്ടേന്നു വിരിഞ്ഞിട്ടു പോലുമില്ല.ഇവനെ ഒക്കെ ആര് ഫ്രഞ്ച് കൊടുക്കാന ...നീ പോയി ധാ ആ കാണുന്ന ബോമ്മ ഇല്ലേ അതിനൊക്കെ ഉമ്മ കൊടുത്തു പഠിക്കു ആദ്യം കേട്ടോ” അതും പറഞ്ഞു അടുത്തുള്ള സാരി ഡിസ്പ്ലേ ഡമ്മി ചൂണ്ടി കാണിച്ചു കൊണ്ട് എല്ലവരും ചിരിച്ചു...ജിത്തു മുഖം താഴ്ത്തി നില്‍ക്കുവാണ് ചെയ്തത്...സരയു കിരണിന്‍റെ ചുമലില്‍ ചാരി നിന്നുക്കൊണ്ട് ചിരിക്കുന്നത് കൂടെ കണ്ടപ്പോള്‍ ഗായത്രിയുടെ സകലമാന കണ്ട്രോളും പോയി.. “ദെ നോക്കെടാ മൂക്കള വറ്റാത്തവനോക്കെ ഫ്രഞ്ച് കിസ്സ്‌ ചോദിച്ചോണ്ട് വന്നേക്കുന്നു” അവര്‍ വീണ്ടും വീണ്ടും അവനെ നോക്കി ചിരിച്ചു..ഗായത്രി വേഗത്തില്‍ അവരുടെ അടുത്തേക്ക് നടന്നു...ട്രൈ ചെയ്യാന്‍ എടുത്ത നീല ജീന്‍സും റോസ് കളര്‍ ടോപ്പും ധരിച്ച അവള്‍

💬 Comments

View all comments