0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 8.9K

സകലമാന കണ്ട്രോളും പോയി.. “ദെ നോക്കെടാ മൂക്കള വറ്റാത്തവനോക്കെ ഫ്രഞ്ച് കിസ്സ്‌ ചോദിച്ചോണ്ട് വന്നേക്കുന്നു” അവര്‍ വീണ്ടും വീണ്ടും അവനെ നോക്കി ചിരിച്ചു..ഗായത്രി വേഗത്തില്‍ അവരുടെ അടുത്തേക്ക് നടന്നു...ട്രൈ ചെയ്യാന്‍ എടുത്ത നീല ജീന്‍സും റോസ് കളര്‍ ടോപ്പും ധരിച്ച അവള്‍ ട്രയല്‍ റൂമില്‍ നിന്നു തന്നെ മുടി നല്ല രീതിയില്‍ ജീനിന് ചെരുന്നപ്പോലെ കെട്ടി വച്ചിരുന്നു..ഇപ്പോള്‍ കണ്ടാല്‍ ഒരു മോഡേന്‍ പെണ്ണിനെ പോലെ തോന്നിച്ചു ഗായത്രി... ചെന്നപ്പാടെ അവള്‍ ജിത്തുവിന് അഭിമുഖമായി നിന്നു ഒരു നിമിഷം അവന്‍റെ കലങ്ങിയ കണ്ണിലേക്കു നോക്കി എന്നിട്ട് ആ മാളിലെ അവരുടെ എല്ലാം മുന്നില്‍ വച്ചു തന്നെ അവന്‍റെ കഴുത്തിലൂടെ കയിട്ടു കൊണ്ട് ഗായത്രി അവന്‍റെ ചുണ്ടുകള്‍ നുണഞ്ഞെടുത്തു... ജിത്തുവിന്‍റെ കണ്ണുകള്‍ മാത്രമല്ല അത്രയും ഒരു അടിപൊളി പെണ്ണ് വന്നു പരസ്യമായി അവനെ ഫ്രഞ്ച് കിസ്സ്‌ ചെയ്തപ്പോള്‍ കൂടെ നിന്ന ആളുകളുടെ എന്തിനു കിരണിന്‍റെ കിളി പോലും പറന്നു പോയി.. ജിത്തുവിന് ശ്വാസം മുട്ടുന്നതുപ്പോലെ തോന്നിപ്പോയി ഒരു നിമിഷം..ഗായത്രിയുടെ അധരങ്ങള്‍ അവന്‍റെ ചുണ്ടുകളെ നുണഞ്ഞെടുത്ത നിമിഷം ..സിനിമയില്‍ പോലും കാണാത്ത രീതില്‍ മനോഹരമായി കണ്ണുകള്‍ പാതിയടച്ചു കൊണ്ട് ഗായത്രി നിമിഷങ്ങള്‍ അവനെ പുണര്‍ന്നു ചുംബിച്ചു.... അവനെക്കാള്‍ അല്‍പ്പം പോക്ക കുറവുള്ള ഗായത്രി കാലുകള്‍ അല്‍പ്പം ഉയര്‍ത്തി നിന്നു ഒന്നുകൂടെ അവന്‍റെ കണ്ണുകളില്‍ നോക്കി വീണ്ടും അവന്‍റെ മുഖം കൈകളില്‍ കോരി എടുതുക്കൊണ്ട് അവനെ ഉമ്മകള്‍ കൊണ്ട് മൂടി ..വിജയിയുടെ ഖുഷി സിനിമയുടെ അവസാന സീന്‍ ഒര്‍മവന്നപോലെ ആയിരുന്നു അവിടെ പലരുടെയും നില്‍പ്പ്... അല്‍പ്പ സമയത്തിന് ശേഷം അവനില്‍ നിന്നും വേര്‍പ്പെട്ടുകൊണ്ട്

💬 Comments

View all comments