0%

Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]

Author : Achuraj Read All Parts 8.9K

ഗായത്രി നിന്നു കിതച്ചു കൂടെ ജിത്തുവും..അവന്‍ അവളെ അന്തം വിട്ടു നോക്കികൊണ്ട്‌ നിന്നു,, “എവിടെ ആയിരുന്നു നീ ..താഴെ നില്‍ക്കാന്നല്ലേ നീ പറഞ്ഞെ..എത്ര ദിവസം കഴിഞ്ഞ ഒന്ന് കാണുന്നത്” അത്രയും അവന്‍റെ മുഖം നോക്കി പറഞ്ഞു ഗായത്രി ഒന്നും അറിയാത്തപ്പോലെ തിരീഞ്ഞു അവിടെ കൂടി നിന്ന സരയുവിനെയും കിരണിനെയും അവന്‍റെ കൂട്ടുക്കരെയും കണ്ടു ..അവരെല്ലാം കിളി പോയി നില്‍ക്കുവാ എന്ന് ഗായത്രിക്ക് മനസിലായി... അവള്‍ ഇല്ലാത്ത നാണം മുഖതണിഞ്ഞു കൊണ്ട് ജിത്തുവിന്‍റെ പിന്നിലേക്ക്‌ നീങ്ങി നിന്നു,,എന്നിട്ട് അവരെ ഒന്നുകൂടി നോക്കി നഖം കടിച്ചു...ജിത്തു അപ്പോളും ഏതോ ലോകത്ത് എന്തോ കണ്ടു നില്‍കുന്നവനെ പോലെ അവളെ നോക്കുവാണ് “സോറി ട്ടോ,,,ഇവന്‍..ഇവന്‍ എന്‍റെ ബോയ്‌ ഫ്രണ്ട് ആണ്..കുറെ ദിവസം കൂടി ഇന്നാ കാണുന്നെ..പെട്ടന്ന് അവനെ കണ്ടപ്പോള്‍..ഞാന്‍..സോറി” അവരെ നോക്കി നാണം പൂണ്ട മുഖത്തോടെ ഗായത്രി അത് പറഞ്ഞപ്പോള്‍ സരയു ഒഴികെ എല്ലാവരും പുഞ്ചിരിച്ചു.. “അയ്യോ അതിനെന്ന പെങ്ങളെ നമ്മളൊക്കെ മനുഷ്യരല്ലേ..ഇതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങള്‍ മാത്രം..നോ പ്രോബ്ലം” കിരണിന്‍റെ ഒരു കൂട്ടുക്കാരന്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരും അത് ശെരി വച്ചു. “എന്നാ ശെരി ഞങ്ങള്‍ പൊക്കോട്ടെ” “:അങ്ങനെ ആയിക്കോട്ടെ പെങ്ങളെ” പെട്ടന്ന് മലക്കം മറിഞ്ഞ കിരണിന്‍റെ കൂട്ടുക്കാരെ സരയു അന്തം വിട്ടു നോക്കി.. “വാ ജിത്തു പോകാം “ എന്നും പറഞ്ഞുകൊണ്ട് ജിത്തുവിന്‍റെ കൈക്കുള്ളിലേക്ക് കൈ വച്ചു ഗായത്രി സരയുവിനെ ഇന്ന് ദഹിപ്പിച്ചു നോക്കി പിന്നെ ഒരു ചിരിയും ചിരിച്ചു പോട്ടെ എന്നും പറഞ്ഞു അവനെയും കൊണ്ട് നടന്നുപ്പോയി...ജിത്തു അപ്പോളും സ്വപനലോകാത്തെ ബാലഭാസകാരന്‍ ഉറക്കത്തില്‍ നിന്നു എണീറ്റ് നടക്കുന്നപ്പോലെ അവളെയും

💬 Comments

View all comments