0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 7.9K

കഴിഞ്ഞു അവനും പുറത്തേക്കിറങ്ങാന്‍ നിന്നപ്പോളെക്കും ഒരു ചെറിയ ബാഗുമായി അവള്‍ റൂമിലേക്ക്‌ വന്നതും ഒരുമിച്ചായിരുന്നു....അവരിരുവരും കൂട്ടിമുട്ടി.. “ഹാ മാറങ്ങോട്ടു” ഭാവഭേദങ്ങള്‍ ഇല്ലാതെ എന്നാല്‍ ചെറുതായോന്ന ചിരിച്ചോ എന്ന് തോന്നിക്കും പോലെ ഗായത്രിഅത് പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി അകത്തേക് നടന്നു...ബാഗ് അവള്‍ അലമാരയില്‍ വച്ചുകൊണ്ട് അവനെതിരെ തിരിഞ്ഞു.. “ഇതില്‍ ഇനി എന്തെങ്കിലും ഒരു സാദനം ഇതുപോലെ അല്ലാതെ കിടന്നാല്‍ ഹാ..ഹോ എന്‍റെ നടുവൊടിഞ്ഞു...എങ്ങനാ നീ ഇവിടെ കിടന്നിരുന്നത്..ഇതിലും ഭേദം നിനക്ക് വല്ല റോഡിലും പോയി കിടക്കരുന്നു..” ഗായത്രി അത് പറഞ്ഞപ്പോള്‍ ചമ്മിയ മുഖത്തോടെ നിന്നു ജിത്തു ചിരിച്ചു,, “അയ്യട എന്താ ചിരി..കൂടുതല്‍ ചിരിക്കല്ലേ..’” അപ്പോള്‍ അവള്‍ കട്ടിലില്‍ കൊണ്ട് വച്ച ബ്ലാന്കെട്ടില്‍ നോക്കി ജിത്തു നിന്നു..അവന്‍റെ അടുത്തേക്ക് വന്നു നിന്നു അവന്‍റെ മുഖത്ത് അല്‍പ്പം ഗൌരവഭാവത്തില്‍ അവള്‍ നോക്കി.. “ജിത്തു എനിക്ക് നിന്നോട് പ്രണയമുണ്ട് സ്നേഹമുണ്ട്...നീ ആണ് എന്‍റെ എല്ലാം എല്ലാം ഇന്ന്....നിന്‍റെ കൂടെ ഉള്ള ഓരോ മുഹൂര്‍ത്തങ്ങളും എനിക്ക് എത്രത്തോളം വിലപ്പെട്ടതാണ്‌ എന്ന് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല” അവളുടെ വാക്കുകളില്‍ അപ്പോളും ഗൌരവം മാത്രമായിരുന്നു..ഒരു ചിരി ആ മുഖത്ത് കാണാന്‍ ജിത്തു മൈക്രോസ്കോപ്പ് തിരഞ്ഞു മനസില്‍...അവള്‍ തുടര്‍ന്നു.. “ഒരു പെണ്ണ് സ്വന്ത്മയാല്‍ ഉടനെ സൗകര്യങ്ങള്‍ ഒത്തുകിട്ടിയാല്‍ അവളുടെ സമ്മതം പോലും നോക്കാതെ എല്ലാം ചെയ്യുന്നവരാണ് മിക്കവാറും ആളുകള്‍..എന്നാല്‍ നീ ഒരു സ്പര്‍ശം കൊണ്ട് പോലും എന്നെ...ഇതില്‍ കൂടുതല്‍ ഒരു പെണ്ണിന് സന്തോഷിക്കാന്‍ എന്ത് വേണം..പക്ഷെ ജിത്തു ഒരിക്കല്‍ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടില്ലേ അതാണ്‌ ഇപ്പോള്‍ എന്‍റെ

💬 Comments

View all comments