0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 3.7K

ആയതിനാല്‍ അവള്‍ക്കു ഇതൊക്കെ താങ്ങാന്‍ കഴിഞ്ഞാല്‍ മതി ആരുന്നു... കൊണ്ട് വന്ന പാല്‍ മേശയില്‍ വച്ചു മീനാക്ഷി തല കുനിച്ചു നിന്നു...ജിത്തു കൈയിലെ ഗുളിക പുറകില്‍ പിടിച്ചു... “നോക്കു മീനാക്ഷി നീ വിചാരിച്ച ഒരു ജീവിതമോന്നും” “എനിക്ക് കിട്ടില്ല എന്നെനിക്കറിയാം” ജിത്തു പറഞ്ഞു തീരും മുന്നേ മീനാക്ഷി ഇടയ്ക്കു കയറി..ജിത്തു അവളെ അതിശയത്തോടെ നോക്കി... “എനിക്കറിയാം നിങ്ങള്‍ക്ക് എന്നെ ഇഷ്ട്ടപ്പെട്ടിട്ടല്ല ഈ കല്യാണത്തിന് സമമതിച്ചത് എന്ന്..അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല...” തല കുനിച്ചു കൊണ്ട് തന്നെ ആണ് മീനാക്ഷി അത് പറഞ്ഞത്..ജിത്തു ഒന്നും മനസില്കാത്ത പോലെ നിന്നു..എന്താണ് ഇവള്‍ പറഞ്ഞു വരുന്നത്.. “എനിക്കറിയാം നിങ്ങളുടെ അച്ഛനും എന്‍റെ അച്ചനും തമ്മില്‍ ഉള്ള ഒരു കരാര്‍ ആണ് ഈ കല്യാണം എന്ന്...മാത്രമല്ല അന്നു ഒരു വര്ഷം മുന്നേ രാത്രിയില്‍ നടന്ന ആ സംഭവം നിങ്ങള്‍ എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു ....നിങ്ങളുടെ മനസില്‍ എന്‍റെ രൂപവും സ്ഥാനവും എന്താന്നു എനിക്ക് നല്ലപ്പോലെ അറിയാം” ഹേ ഇവള്‍ അന്ന് ഞാന്‍ അവളെ നോക്കി നിന്നത് കണ്ടിരുന്നോ...ഓഹോ അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടാണല്ലേ ഇവളും ഇതിനു സമ്മതിച്ചത്,,പക്ഷെ ഇവള്‍ പറഞ്ഞു വരുന്നത് ഇനിയും മനസിലാകുന്നില ...ജിത്തു അവളുടെ മുഖത്തേക്ക് തന്നെ നോക്കി മീനാക്ഷി തുടര്‍ന്നു.. “എന്‍റെ അച്ഛനല്ല അത് രണ്ടാനച്ചന്‍ ആണ്...എന്‍റെ അച്ഛന്‍ കോടികള്‍ ഉണ്ടാക്കി വച്ചിട്ട് ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ വിട്ടു പോയി,,അത് കഴിഞ്ഞു എന്‍റെ അമ്മക്ക് പറ്റിയ ഒരു അബന്ധമാണ് രണ്ടാനച്ചനും ആയുള്ള വിവാഹം..അമ്മയുടെയും എന്റെയും പേരില്‍ ഉള്ള കോടികള്‍ മാത്രം ആയിരുന്നു അയാളുടെ ലക്‌ഷ്യം...ആദ്യമൊക്കെ സ്നേഹമായിരുന്നു

💬 Comments

View all comments