0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 3.7K

പിനീട് അയാള്‍ അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങി...എന്റെം അമ്മേടെ പേരില്‍ ഉള്ള സ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കി...ഞങളെ ആവശ്യത്തില്‍ കൂടുതല്‍ ഉപദ്രവിച്ചു..” ജിത്തു ഇതെല്ലം അന്തം വിട്ടു കേള്‍ക്കുകയാണ് അവന്‍ പ്രതീക്ഷിച്ചത് ഒന്ന് നടന്നു കൊണ്ടിരിക്കുന്നത് മറ്റൊന്ന്..മീനാക്ഷിയുടെ ശബ്ദം സങ്കടം നിറഞ്ഞതായിരുന്നു..ഇടയ്ക്കിടയ്ക്ക് അവള്‍ തേങ്ങി.. “അന്ന് നിങ്ങള്‍ കണ്ടതല്ല സത്യം..എന്‍റെ പിറന്നാളിന് അച്ചന്റെ കൂട്ടുക്കാരുടെ മക്കള്‍ക്കൊപ്പം ഞാന്‍ പോകണം എന്ന് നിര്‍ബന്ധം പിടിച്ചുത് കൊണ്ട ഞാന്‍ പോയത് ഇല്ലങ്കില്‍ വയ്യാണ്ട് ഇരിക്കുന്ന എന്‍റെ അമ്മയെ അയാള്‍ ഉപദ്രവിക്കു എന്ന് എനിക്കറിയാമായിരുന്നു...ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലഞാന്‍ നിങ്ങള്‍ വിചാരിക്കും പോലെ ഞാന്‍ കാശിനു മേല്‍ കെട്ടി മറിഞ്ഞു ജീവിക്കുന്നവല്‍ അല്ല..ഒരു ഡ്രസ്സ്‌ വാങ്ങണമെങ്കില്‍ പോലും പലരോടും ഇരക്കേണ്ട അവസ്ഥ ആണ് എന്റേത്,,,അമ്മ ഉള്ളതുകൊണ്ട് മാത്രമാണു അല്ലങ്കില്‍ പണ്ടേ ഞാന്‍ ഈ ജീവിതം അവസാനിപ്പിചെനെ...അന്ന് അവര്‍ എല്ലാവരും കൂടെ എന്നെ നിര്‍ബന്ധിച്ചു കുടിപ്പിച്ചതാണ് “ ജിത്തു തരിച്ചു നില്‍ക്കുകയാണ് അവന്‍റെ മനസിലെ ചിന്തകള്‍ എല്ലാം അവളെ കുറിച്ചുള്ളതു തകര്‍ന്നു വീണു കൊണ്ടിരിക്കുകയാണ്... “അന്ന് അത് കഴിഞ്ഞു അവരെന്നെ കൊണ്ട് വണ്ടി എടുപ്പിച്ചു ഇതുവരെ വണ്ടിയെ കുറിച്ചൊന്നും അറിയാത്ത ഞാന്‍ വണ്ടി എടുത്താല്‍ എന്ത് സംഭവിക്കും അത് തന്നെ സംഭവിച്ചു,..പക്ഷെ കാശുക്കാരിയുടെ കഴപ്പ് എന്ന് പറഞ്ഞു നിങ്ങളടക്കം അതിനെ നോക്കികണ്ടു..ഈ കല്യാണം എന്‍റെ അമ്മയെ ഓര്‍ത്തു മാത്രമാണ് ഞാന്‍ സമ്മതിച്ചത്...നിങ്ങള്‍ ഒരിക്കലും എന്നെ അങ്ങീകരിക്കില്ല എന്നെനിക്കറിയാം...വേണമെന്ന് പറയാന്‍ എനിക്ക് അവകാശവും ഇല്ല..” മീനാക്ഷി മുഖം പൊത്തി കരഞ്ഞു...ജിത്തു എന്ത് ചെയ്യണം എന്നറിയാതെ ചിന്താകുലനായി.... “എന്നോട് ഒരു കരുണ മാത്രം കാണിക്കണം രണ്ടാറ്റക്കു കഴിഞ്ഞു നില്‍ക്കുവാണ് എന്‍റെ

💬 Comments

View all comments