0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 3.7K

അമ്മ അവരുടെ കാലം കഴിയുന്നവരെ എങ്കിലും ഈ വീട്ടില്‍ നില്‍ക്കാന്‍ എനിക്ക് അനുവാദം തരണം...അമ്മയുടെ മുന്നില്‍ പോകുമ്പോള്‍ മാത്രം എനെ ഒരു ഭാര്യയായി കാണണം..എന്‍റെ അപേക്ഷയാണ്...ഇവിടെ ഈ വീട്ടില്‍ ഒരു വേലക്കാരിയെ പോലെ ഞാന്‍ കഴിയാം” മീനാക്ഷി വീണ്ടും വീണ്ടും തേങ്ങി തേങ്ങി കരഞ്ഞു...ജിത്തു സത്യത്തില്‍ ആകെ പെട്ടപ്പോലെ ആയി എന്ത് പറയും ഈ കുട്ടിയോട് അപ്പോളാണ് ഗായത്രിയുടെ ഫോണ്‍ വന്നത് അവന്‍ അത് കട്ട് ആക്കി അല്‍പ്പ സമയത്തേക്ക് സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു...മീനാക്ഷിയെ എങ്ങനെ ആശ്വസിപ്പിക്കും എന്ത് പറഞ്ഞു സമാധാനിപ്പിക്കും...ദൈവമേ എന്‍റെ അവസ്ഥ... “ജീവിതത്തില്‍ സന്തോഷം എന്താന്നു അച്ഛന്‍ പോയതില്‍ പിന്നെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല..എന്‍റെ കല്യാണം മുന്നിട്ടു രണ്ടാനച്ചന്‍ നടത്തുന്നത് കണ്ടപ്പോള്‍ ആ പാവം ഒരുപാട് സന്തോഷിച്ചു..ഞാന്‍ എങ്കിലും രക്ഷപ്പെട്ടല്ലോ എന്ന ചിന്തയില്‍ ആണ് അവര്‍...നാളെ തന്നെ എന്‍റെ ജീവതം ഇങ്ങനെ ആണെന് അമ്മ അറിഞ്ഞാല്‍ അതിനു താങ്ങാന്‍ കഴിയില്ല..നിങ്ങള്‍ക്ക് ഒരു ശല്യവും ഉണ്ടാക്കാതെ ഞാന്‍ ഇവിടെ ഏതേലും ഒരു മൂലയ്ക്ക് കഴിഞ്ഞോളം” മീനാക്ഷി വീണ്ടും കൈകള്‍ കൂപ്പി അവനെ നേരെ നിന്നു കരഞ്ഞു..ജിത്തു ,മറുപടികള്‍ ഇല്ലാതെ നിന്നു..എന്ത് പറയും... നിലത്തു കിടക്കാന്‍ പോയ അവളെ നിര്‍ബന്ധിച്ചു അവന്‍ കട്ടിലില്‍ കിടത്തി ..പാലൊന്നും അവര്‍ കുടിച്ചില്ല...കട്ടിലിന്‍റെ ഒരു മൂലയില്‍ കൂനി കൂടി ഒരു പൂച്ചക്കുട്ടിയെ പോലെ അവള്‍ കിടക്കുന്നത് കണ്ടു ജിത്തുവിന് വല്ലാത്ത സങ്കടം തോന്നി..നാളെ ഗായത്രിയോടു എല്ലാം പറയാം അവള്‍ ഒരു ഐഡിയ പറയാതിരിക്കില്ല..അതും ആലോചിച്ചു കിടന്ന ജിത്തു എപ്പോളോ ഉറങ്ങിപ്പോയി.. രാവിലെ മീനാക്ഷി തന്നെ ആണ് അവനെ വിളിച്ചുണര്‍ത്തിയത് ..അമ്മ താഴെ

💬 Comments

View all comments