Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
വിളിക്കുന്നു എന്നവള്‍ പറഞു ചായ് മേശമേല്‍ വച്ചു..ജിത്തു എണീറ്റ് താഴേക്ക് പോയി...ഗായത്രി അവന്‍റെ മുന്നിലേക്ക് വന്നു നിന്നു..അവളുടെ മുഖം സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ചുവന്നിരുന്നു.. “ഓ എണീറ്റോ മണവാളന്‍...ഇന്നലെ ഒട്ടും ഉറങ്ങി കാണില്ല അല്ലെ...നല്ല്പ്പോലെ ക്ഷീണിച്ച പോലെ ഉണ്ടല്ലോ...” “ഗായത്രി നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങള്‍ അവളൊരു പാവമാ” “ഓഹോ കൊള്ളാലോ..ഒറ്റ രാത്രി കൊണ്ട് അവള്‍ എന്നെക്കാള്‍ പാവമായോ..മിടുക്കിയാണല്ലോ അവള്‍...ഇത്രവേഗം നിന്നെ അവള്‍ വശീകരിച്ചോ” “ഗായത്രി നീ എന്തൊക്കെയാ ഈ പറയുന്നേ...വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല” “ഓ അവളെ പറഞ്ഞപ്പോള്‍ നിനക്ക് നൊന്തു അല്ലെ...ഒറ്റ രാത്രികൊണ്ട് അവള്‍ ഇത്രമാത്രം നിനെ മാറ്റി..ഹാ ധാ വന്നല്ലോ” അത് പറഞ്ഞു അവള്‍ ജിത്തുവിന്‍റെ പുറകിലേക്ക് നോക്കി...മീനാക്ഷി അങ്ങോട്ടേക്ക് വന്നു ജിത്തു മിണ്ടാതെ നിന്നു.. “മോളെ മീനാക്ഷി ഒന്ന് ചേര്‍ന്ന് നിന്നെ നിന്‍റെ കെട്ടിയോനെ ഞാന്‍ ഒന്ന് കാണട്ടെ” ഗായത്രി പുച്ചഭാവത്തോടെ ജിത്തുവിന്‍റെ മുഖത്ത് നോക്കി പറഞ്ഞു...മീനാക്ഷി ഗായ്ത്രിയെയും ജിത്തുവിനെയും മാറി മാറി നോക്കി.. “ഹാ അങ്ങോട്ട് നില്‍ക്ക് മോളെ..കാണട്ടെ” അത് പറഞ്ഞു ജിത്തുവിന്‍റെ അടുത്തേക്ക് മീനാക്ഷിയെ അവള്‍ നീക്കി നിര്‍ത്തി.. “അഹ എന്നാ ഒരു ചേര്‍ച്ചയ,,,എന്നാടാ ജിത്തു അതിനു പറയുന്നേ ഹാ മൈഡ് ഫോര്‍ ഈച് അതര്‍..മീനാക്ഷി ഇനി അവനൊരു ഉമ്മ കൊടുത്തെ” “ഗായത്രി നീ” ജിത്തു ഇടയ്ക്കു കയറിയപ്പോള്‍ അവള്‍ കൈകൊണ്ടു വേണ്ട എന്ന് കാണിച്ചു.. “ഉമ്മ കൊടുക്കെടി” ശബ്ദം വളരെ ഉയര്‍ത്തി മീനാക്ഷിയെ പേടിപ്പിച്ചുകോണ്ട് ഗായത്രി പറഞ്ഞപ്പോള്‍ മീനാക്ഷി ഭയന്നുക്കൊണ്ട് ജിത്തുവിന്‍റെ കവിളില്‍ ഉമ്മവച്ചതും ജിത്തു ഗായത്രിയെ തല്ലിയതും ഒരുമിച്ചായിരുന്നു..ഗായത്രി അവനെ നോക്കി
💬 Comments
View all comments