0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 3.7K

കണ്ണ് കലങ്ങി റൂമിലേക്ക്‌ പോയി ... ജിത്തു മീനാക്ഷിയെ നോക്കി.. “ഞാന്‍ ചേച്ചി പെട്ടന്നങ്ങനെ പറഞ്ഞപ്പോള്‍ പേടിച്ചു...ഞാന്‍ “ കൈകള്‍ കൂപ്പികൊണ്ട് മീനാക്ഷി അവന്‍റെ മുന്നില്‍ നിന്നു കൊണ്ട് കരഞ്ഞു..അവന്‍ മീനാക്ഷിയുടെ കൈ പിടിച്ചുകൊണ്ടു അകത്തേക്ക് പോയി..അവന്‍ അവിടെ വച്ചു മീനാക്ഷിയോട് എല്ലാം പറഞ്ഞു...ഗായത്രിയുടെ കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഉള്ള എല്ലാ കാര്യവും...മീനാക്ഷി അതെല്ലാം കേട്ടുക്കൊണ്ട് വാ പൊളിച്ചു നിന്നു..പിന്നെ കണ്ണ് നീര്‍ പൊഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി... റൂമില്‍ കരഞ്ഞു കൊണ്ട് കിടന്ന ഗായത്രിയെ മീനാക്ഷി അവളുടെ തോളില്‍ കൈ വച്ചുകൊണ്ട് വിളിച്ചു...ഗായത്രി മീനാക്ഷിയെ ദേഷ്യത്തോടെ നോക്കി.. “എന്താ നിനക്ക് വേണ്ടത്?” “എനിക്കറിയാം ചെചിക്കെനോട് ദേഷ്യം ആണെന്ന്...ചേട്ടന്‍ എന്നോട് എല്ലാം പറഞ്ഞു...എല്ലാം” അതുകേട്ടു ഗായത്രി ദേഷ്യം അല്‍പ്പം വിട്ടൊഴിഞ്ഞു മീനാക്ഷിയെ കേട്ടു..അവള്‍ തലേ ദിവസം ജിത്തുവിനോട് പറഞ്ഞ തന്‍റെ ജീവിതം ഗായ്ത്രിയോടും പറഞ്ഞു..ഗായത്രി സങ്കടപ്പെട്ടു കൊണ്ട് മീനാക്ഷിയെ നോക്കി... ‘ചേച്ചി...ഞാന്‍ ...എന്‍റെ അമ്മയുടെ കാലം കഴിയും വരെയെങ്കിലും ഇവിടെ നിന്നോട്ടെ ...ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കില്ല ഞാന്‍ ചേച്ചിടെ ചേട്ടന്‍റെ കാര്യങ്ങള്‍ നോക്കി ഒരു വേലക്കാരിയായി എന്നെ ഇവിടെ കഴിയാന്‍ അനുവദിക്കണം..വേറെ വഴി എന്‍റെ മുന്നില്‍ ഇല്ലാത്തതുകൊണ്ടാണ്..എന്‍റെ അമ്മ അല്ലങ്കില്‍...” മുള ചീന്തുന്ന ശബ്ദത്തോടെ മീനാക്ഷി പൊട്ടി കരഞ്ഞു...ഗായ്ത്രിക്കും അതെല്ലാം കേട്ടു കരച്ചിലടക്കാന്‍ ആയില്ല...അവള്‍ മീനാക്ഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. അന്നത്തെ ദിവസം എന്തുകൊണ്ടോ ജിത്തു ഗായത്രിയുടെ അടുത്തേക്ക് പോയില്ല..അവന്‍ ആവശ്യത്തില്‍ കൂടുതല്‍ മദ്യപിച്ചു ലക്ക് കേട്ടു കിടന്നുറങ്ങി...പിറ്റേന്ന് രാവിലെ മീനാക്ഷി പരിഭ്രമത്തോടെ ആണ് അവനെ വിളിച്ചത്.. “ചേട്ടാ..ചേട്ടാ ഗായത്രി ചേച്ചിയെ കാണാന്‍

💬 Comments

View all comments