Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
ഇല്ല” ഒരു നിമിഷം ജീവന്‍ തന്നെ പോകുന്ന പോലെ ആണ് ജിത്തുവിന് തോന്നിയത് അവന്‍ ചാടി എണീറ്റ് താഴേക്കു പോയി..അവിടെ അമ്മ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു..രാവിലെ അവളെ കാണഞ്ഞപ്പോള്‍ അകത്തു കയറി നോക്കി അവളുടെ ഡ്രസ്സ് വച്ച ബാഗുകളും കാണാന്‍ ഇല്ല എന്ന് അമ്മ പറഞ്ഞു.. അവിടെ ഉള്ളവരെല്ലാം ഗായത്രിയെ അന്വേഷിച്ചു നാല് ദിക്കിലേക്കു പാഞ്ഞു..ബസ് സ്റ്റേഷന്‍ ട്രെയിന്‍ അങ്ങനെ എല്ലാടത്തും അന്വേഷിച്ചു ദിവസങ്ങളോളം പോലീസും അന്വേഷിച്ചു..പക്ഷെ ഗായത്രിയെ എങ്ങും കണ്ടെത്താനായില്ല...ജിത്തു കരഞ്ഞു കരഞ്ഞു തളര്‍ന്നു...ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പൊഴിഞ്ഞു വീണു ...ഗായത്രി മാത്രം തിരികെ വന്നില്ല.. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കാലം മാറി മാറി വന്ന വസന്ത കാലത്തെയും വരവേറ്റു അന്നത്തെ ആ പൊന്‍ പ്രഭാതത്തെ വരവേറ്റു...വലിയൊരു ആശുപ്പത്രിയുടെ വരാന്തയില്‍ ജിത്തു വന്നു നിന്നു...നീല ജീനും വെള്ള ഷര്‍ട്ടും മുഖത്തൊരു കണ്ണടയും വച്ചുക്കൊണ്ട് ജിത്തു നിന്നു ...നല്ലപ്പോലെ താടി വളര്‍ന്നിരിക്കുന്നു അവനിപ്പോള്‍ പ്രായം എടുത്തു കാണിച്ചുക്കൊണ്ട് അവന്‍റെ മുടിയുടെ വശങ്ങള്‍ അല്‍പ്പാല്‍പ്പമായി നരച്ചിരിക്കുന്നു...കൃതാവും നരച്ചു തുടങ്ങി... മുഖത്തെ കണ്ണാട നേരെ വച്ചു ജിത്തു തിരിഞ്ഞു നോക്കിയപ്പോള്‍ ചുവന്ന സാരി ഉടുത്തു മുഖത്ത് അല്പപം മാത്രം പ്രായം തോന്നിച്ചു മീനാക്ഷി പുറത്തേക്കു വന്നു..കൂടെ ഇരുപതു വയസു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും...ആ പെണ്‍കുട്ടി വന്നു അവന്‍റെ കൈകള്‍ പിടിച്ചു.. “വാ ചായ കുടിക്കാം” “ഉം” ജിത്തു അത് പറഞ്ഞു മീനാക്ഷിയുടെ കൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും.. “എക്സ്ക്യൂസ് മി...” സുന്ദരിയായ ഒരു പെണ്‍കുട്ടി അവരെ നോക്കി ചിരിച്ചു കൊണ്ട് വന്നു..ജിത്തുവും മീനാക്ഷിയും പരസ്പരം നോക്കി...ഇരുപതു വയസടുത്തു പ്രായം
💬 Comments
View all comments