Chapter Title : European Dreams 3 [P B]
അങ്ങനെ തന്നെ കുറെ നേരം
ഒന്നും മിണ്ടാതെ ഇരുന്നു.
പോകുന്ന തലേ ദിവസം ഞങ്ങൾ രണ്ടുപേരും പാതിരാത്രി വരെ ഇരുന്ന് പാക്ക് ചെയ്തു. അതിരാവിലെ ഒരു വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. എനിക്ക് അധികം സാധനങ്ങൾ ഇല്ലെങ്കിലും വീട്ടിലെ സാധനങ്ങൾ കുറച്ച് കൊണ്ടുപോകാൻ ഉണ്ടായിരുന്നു.
ഞങ്ങൾ വാങ്ങിയ സോഫയും, ടേബിളും, ചെയറും എല്ലാം ഇവിടെത്തന്നെ വിൽക്കാൻ തീരുമാനിച്ചു. പുതിയ അപ്പാർട്ട്മെന്റിൽ അതെല്ലാം ഉണ്ട്, ഇവിടെ നിന്ന് ഇതൊക്കെ കൊണ്ടുപോയാലും അവിടെ ഇടാൻ സ്ഥലവുമില്ല.
നിമ്മിയുടെ കുറെ സാധനങ്ങളും തുണികളും ഞാൻ കൊണ്ടുപോകാൻ എടുത്തു. അവൾക്ക് കുറച്ചുനാൾ ഇവിടെ നിൽക്കാനുള്ളത് മാത്രം വെച്ചിട്ട് ബാക്കിയെല്ലാം പാക്ക് ചെയ്തു.
ഞാൻ അവളുടെ കബോർഡ് തുറന്നപ്പോൾ അവളുടെ ഷൂ കളക്ഷൻ കണ്ടു. കളക്ഷൻ എന്ന് പറയാനൊന്നുമില്ല നാലോ അഞ്ചോ ജോഡി. അതിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു തൂവെള്ള സ്നീക്കേഴ്സ് ആയിരുന്നു. അത് ചെളി പിടിക്കും എന്ന് പറഞ്ഞ് പുള്ളി ഇടാറ് പോലുമില്ല. എനിക്ക് അത് കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി. ഞാൻ അത് അവൾ കാണാതെ എടുത്ത് ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുപോകാനുള്ള ലഗേജിന്റെ കൂട്ടത്തിൽ വച്ചു.
പാക്കിംഗ് എല്ലാം കഴിഞ്ഞ് ക്ഷീണിച്ച് ഞങ്ങൾ രണ്ടും കിടന്നു. നല്ല ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരുന്നില്ല. എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്ന അവളുടെ ശ്വാസഗതി പതിവുപോലെയല്ല എന്ന് എനിക്ക് തോന്നി. നെഞ്ചിൽ ടീഷർട്ട് നനഞ്ഞ് തണുത്തു, അവളുടെ കണ്ണുനീരാണെന്ന് എനിക്ക് മനസ്സിലായി. ഞാനവളെ കുലുക്കി വിളിച്ചു.
ഡീ, കരയാതെ പെണ്ണെ...
അവൾ പെട്ടെന്ന് കണ്ണ് തുടച്ചു.
എനിക്ക് ഉറക്കം വരുന്നില്ല ജോക്കുട്ടാ നീ കിടന്നോ.
അവൾ എഴുന്നേൽക്കാൻ തുടങ്ങി.
നീ എവിടെ പോവാ? നിനക്ക് കരയണമെങ്കിൽ ഇവിടെ കരഞ്ഞാൽ മതി. അല്ലാതെ മാറിയിരുന്ന് കരയേണ്ട. ഞാനവളെ വിടാതെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു. ഞാനവളുടെ തലയിൽ മെല്ലെ തലോടി. എന്റെ കണ്ണ് നിറഞ്ഞ് വന്നു.
ഞങ്ങൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു. എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല.
രാവിലെ അലാറം അടിക്കുന്ന കേട്ടാണ് എഴുന്നേൽക്കുന്നത്.
ഡീ, ഞാൻ വണ്ടി വരുന്നതിനു മുന്നേ കുളിച്ചിട്ട് വരാം. ഞാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട്കൊണ്ട് പറഞ്ഞു. നിനക്ക് കിടക്കണേൽ കിടന്നോ? ഞാൻ ലൈറ്റ് ഓഫ് ചെയ്തേക്കാം.
വേണ്ട, ലൈറ്റ് ഓഫ് ചെയ്യേണ്ട. അവൾ പറഞ്ഞു.
ഞാൻ കുളിക്കാനായി തോർത്തെടുത്ത് ടീഷർട്ട് ഊരി.
അതിങ്ങുതാ...
💬 Comments
View all comments