0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1732

ദിവസങ്ങളിൽ എല്ലാം.
ഞാൻ ഓരോന്ന് ആലോചിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് ഞാൻ പുതിയ ലാൻഡ് ലോഡിനെ വിളിക്കുന്ന കാര്യം ഓർത്തത്.

ഉടൻതന്നെ ഫോൺ എടുത്ത് നിമ്മി എനിക്ക് അയച്ചു തന്നിരുന്ന നമ്പരിൽ വിളിച്ചു.

പുള്ളി അപാർട്മെന്റിൽ തന്നെ ഉണ്ട്, വന്നാൽ ഉടനെ എഗ്രിമെന്റ് സൈൻ ചെയ്താൽ മതി എല്ലാം റെഡിയാണ് എന്ന് എന്നോട് പറഞ്ഞു.

ഞാൻ എത്തുമ്പോൾ പുള്ളി എന്നെയും കാത്ത് ലോബ്ബിയിൽ നിൽപ്പുണ്ടായിരുന്നു. എന്നെ ലഗ്ഗെജ് എടുക്കാനും സഹായിച്ചിട്ട്, അപാർട്മെന്റും കാണിച്ച് എഗ്രിമെന്റ് സൈൻ ചെയ്ത് പുള്ളിയിറങ്ങി

വളരെ ചെറിയൊരു അപ്പാർട്ട്മെന്റാണ്, ഒരു ബെഡ്റൂം ഉണ്ട്, ബാക്കിയുള്ള ഒരു വലിയ ഹാളിൽ കിച്ചണും ലിവിങ് റൂമും എല്ലാം ഒരുമിച്ച് സെറ്റ് ചെയ്തിട്ടുണ്ട്.
അത്യാവശ്യത്തിന് ഉള്ള ഫർണിച്ചറുകളും, ഒരു ഫ്രിഡ്ജും, ടീവിയും ഉണ്ട്. സാധാരണ ഇവിടെ ഇതെല്ലാം കൂടി കിട്ടുന്നതല്ല.

ഉയരമുള്ള ബിൽഡിങ്ങാണ്, അതുകൊണ്ട് പുറത്തേക്ക് നല്ല വ്യൂ ഉണ്ടായിരുന്നു. ഒരു ബാൽക്കണിയുണ്ട്, പക്ഷേ അത് മൊത്തം പൊടി പിടിച്ച് കിടപ്പാണ്. പകൽ വെളിച്ചത്തിൽ അങ്ങ് ദൂരെയുള്ള മലകളും, രാത്രിയിൽ അതിൽ കൂടി മിന്നാമിനുങ്ങുകൾ പോലെ വണ്ടികൾ ചുറ്റി കയറുന്നതും കാണാം.
പക്ഷെ ഇതൊന്നും ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. എനിക്ക് അവളില്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.

ഞാൻ അവളെ വിളിച്ചപ്പോൾ അവൾ ഡ്യൂട്ടിയിൽ ആയിരുന്നു.
വൈകുന്നേരം വിളിക്കാം എന്ന് പറഞ്ഞ് ഞാൻ കിടന്നു.
നല്ല ക്ഷീണം കാരണം കുറേ നേരം കിടന്നുറങ്ങി, രാത്രിയിലാണ് പിന്നെ എണീക്കുന്നത്.

നിമ്മിയെ വിളിച്ചപ്പോൾ അവൾ അധികം സംസാരിക്കാൻ സമ്മതിച്ചില്ല, രാവിലെ പുതിയ ജോലിക്ക് കേറണ്ടിയതല്ലേ റസ്റ്റ്‌ എടുത്ത്. എല്ലാം ഒന്ന് നോക്കി പോകാൻ ഉപദേശിച്ചു.

ഞാൻ രാവിലെ എണീച്ച് റെഡിയായി ജോലിക്ക് ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ഓഫീസ്
അപാർട്മെന്റിൽ നിന്ന് പത്ത് മിനിറ്റ് നടക്കാൻ ഉള്ള ദൂരമേയുള്ളു.
നടക്കാൻ പറ്റിയ കാലാവസ്ഥയുമാണ്. ഓഫീസിൽ എത്തി എല്ലാവരെയും പരിചയപ്പെട്ടു എല്ലാവരും വളരെ നല്ല പെരുമാറ്റമാണ്. ജോലിയാണ് എന്ന് പോലും തോന്നില്ല.എങ്കിലും എന്റെ മനസ്സിൽ വല്ലാത്ത ഒരു ഭാരം തങ്ങി നിന്നു.

ജോലി കഴിഞ്ഞ് അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയി കുറച്ച് സാധനങ്ങളും വാങ്ങി തിരിച്ച് എത്തിയപ്പോൾ രാത്രി ആകാറായി. ബിൽഡിങ്ങിന് ഒത്തിരി ഉയരം ഉള്ളതുകൊണ്ട് ലിഫ്റ്റ് കാത്ത് നിന്ന് തന്നെ പത്തിരുപത് മിനിറ്റ് പോകും.
ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു. ജോലി കഴിഞ്ഞ് തിരിച്ച് റൂമിൽ എത്തിയെന്ന്.
അവൾ ജോലിക്ക് പോയിട്ട്

💬 Comments

View all comments