0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1733

തിരിച്ചെത്തിയോ ഇല്ലയോ എന്ന് അറിയില്ല.
ഒന്ന് കുളിച്ചാൽ കൊള്ളാമെന്നുണ്ട് പക്ഷേ ഭയങ്കര തണുപ്പ്, കൂടാതെ മടിയും. അവിടെനിന്ന് പാക്ക് ചെയ്തു കൊണ്ടുവന്ന സാധനങ്ങൾ ഒന്നും തുറന്നിട്ട് പോലുമില്ല.

ഞാനൊരു അരമണിക്കൂർ ഫോണിൽ തോണ്ടി കൊണ്ടിരുന്നു.
അപ്പോൾ നിമ്മിയുടെ കോൾ വന്നു.
അവളുടെ പേര് ഫോണിൽ തെളിഞ്ഞ് വന്നപ്പോൾ തന്നെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. ഞാൻ പെട്ടെന്ന് ഫോൺ എടുത്തു.

എന്റെ ജോകുട്ടാ...

എന്റെ നിമ്മി കുട്ടി... വീട്ടിൽ എത്തിയോ നീ?

ആ, ഞാൻ വീട്ടിലെത്തി. എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെ ദിവസം?

കുഴപ്പമൊന്നുമില്ലടി. വലിയ പാട് ഉള്ളതായി എനിക്ക് തോന്നിയില്ല, ഞാൻ പിന്നെ ഒത്തിരി കഷ്ടപ്പെട്ട് പണിയെടുക്കാനും നിന്നില്ല. എല്ലാം പെട്ടെന്ന് തീർത്താൽ പിന്നെയും പണി തന്നാലോ! അവര് പറഞ്ഞത്രയും തീർത്തു.
ഞാനും ഹാപ്പി, അവരും ഹാപ്പി.

നിനക്ക് ഇതിലൊക്കെ ഭയങ്കര കുരുട്ട് ബുദ്ധിയാടാ.

പിന്നെ, അവിടെ എന്നാ ഉണ്ട് വിശേഷം?

പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. ആ പിന്നെ,
അശ്വതി പണി നിർത്തി നാട്ടിൽ പോവാന്ന്.

അതെന്താ പെട്ടെന്ന് നിർത്തി പോവാൻ?

ഇവിടുത്തെ എല്ലാം എടുത്ത് മടുത്തു കാണും, പിന്നെ അവളുടെ "ജോ കേട്ടനും" ഇപ്പോ ഇവിടെ ഇല്ലല്ലോ.

പോടീ അവിടുന്ന്.

അയ്യോ, എന്നാൽ പോവണ്ട എന്ന് ഞാൻ പറയാം. അല്ല വേണ്ട അങ്ങോട്ട് പറഞ്ഞു വിടാം എന്താ?

ചുമ്മാ ചൊറിയാതെ പെണ്ണുമ്പിള്ളേ.

പെണ്ണുമ്പിള്ളയോ ആരോടാ നിന്റെ പെണ്ണുമ്പിള്ള?

നീ തന്നെയാടി.

മര്യാദയ്ക്ക് ഇരുന്നോ, ഇല്ലേൽ പിടിച്ച് ഉരച്ചു കളയും.

ഏഹ്! എന്തോ ഉരക്കുമെന്നാ?

നിന്റെ ക്യൂട്ട് മോന്തായം പിടിച്ച് എന്റെ കാലിന്റെ എടെല് ഉരക്കുമെന്ന്.

ഓ... അല്ലേൽ ഒരക്കാത്ത പോലെ.

ഡീ...

എന്നാ ഡാ...?

ഐ മിസ്സ്‌ യു ഡി, പട്ടി പെണ്ണെ.

ബൗ ബൗ... വുഫ് വുഫ്...

പോടീ, ചുമ്മാ കുഞ്ഞ് കളിക്കാതെ.
നീ എപ്പോളാ ഇങ്ങോട്ട് വരുന്നേ?

എടാ, എന്റെ ഒന്നും ഇവിടെ ഇരിപ്പില്ല. ഉള്ള പാത്രം വരെ നിനക്ക് പറക്കി തന്നാ വിട്ടേ. ഈ വീടിന്റെ കാര്യം കൂടെ ഒന്ന് തീരുമാനമായാൽ, ഞാൻ നിന്റെ അടുത്തേക്ക് ഓടിയങ്ങ് വരും.

അപ്പോ റസ്റ്റോറന്റോ? അവിടെ പറയണ്ടേ?

ഞാനവിടെ ഇന്ന് പറഞ്ഞാരുന്നു. അവർക്ക് കുഴപ്പമില്ല എപ്പോ വേണേ പൊക്കോ എന്ന് പറഞ്ഞു.

ഏഹ്? അപ്പൊ അവർക്ക് ആള് തികയുമോ! അശ്വതിയും പോവല്ലേ?

അവള് പോകാനിരിക്കുവാ എന്ന് അവർക്കറിയത്തില്ല. അവൾ അവരോട് പറയുന്നേന് മുന്നേ ഞാൻ പറഞ്ഞു.

അപ്പോ അവൾ പറഞ്ഞില്ലായിരുന്നോ?

ഏയ്

💬 Comments

View all comments