0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1744

ഇങ്ങോട്ട് വരുന്നേ?

എടാ, എന്റെ ഒന്നും ഇവിടെ ഇരിപ്പില്ല. ഉള്ള പാത്രം വരെ നിനക്ക് പറക്കി തന്നാ വിട്ടേ. ഈ വീടിന്റെ കാര്യം കൂടെ ഒന്ന് തീരുമാനമായാൽ, ഞാൻ നിന്റെ അടുത്തേക്ക് ഓടിയങ്ങ് വരും.

അപ്പോ റസ്റ്റോറന്റോ? അവിടെ പറയണ്ടേ?

ഞാനവിടെ ഇന്ന് പറഞ്ഞാരുന്നു. അവർക്ക് കുഴപ്പമില്ല എപ്പോ വേണേ പൊക്കോ എന്ന് പറഞ്ഞു.

ഏഹ്? അപ്പൊ അവർക്ക് ആള് തികയുമോ! അശ്വതിയും പോവല്ലേ?

അവള് പോകാനിരിക്കുവാ എന്ന് അവർക്കറിയത്തില്ല. അവൾ അവരോട് പറയുന്നേന് മുന്നേ ഞാൻ പറഞ്ഞു.

അപ്പോ അവൾ പറഞ്ഞില്ലായിരുന്നോ?

ഏയ് ഇല്ല, അവൾ എന്നോട് പോകുവാ എന്ന് പറഞ്ഞപ്പോൾ തന്നെ.
ഞാൻ പോയി അവരോട് പറഞ്ഞു, ഞാൻ പോവാന്ന്.
അല്ലേൽ അവർ എന്നെ ഇവിടെ പിടിച്ചുനിർത്താൻ നോക്കതില്ലേ! പുതിയ ആളെ കിട്ടുന്നതുവരെ. ഇതാകുമ്പോൾ അവളെ പിടിച്ച് നിർത്തിക്കോളും.

എടി ഭയങ്കരി... എന്നിട്ട് പറയുന്നെ, എനിക്കാ കൂരുട്ട് ബുദ്ധി എന്ന്.

എന്താ വിഷമമായി പോയോ, അച്ചു മോളെ ഓർത്ത്?

കുറച്ച്...

ഡാ ചെറുക്കാ, ചുമ്മാ കളിക്കല്ലേ കേട്ടാ. എന്റെ കൈവാക്കിന് എങ്ങാനും കിട്ടിയാൽ ഒണ്ടല്ലോ...

അതിന്റെ ധൈര്യത്തിലാ പറഞ്ഞെ. ഹി ഹി.

ആ മതി. അല്ലേൽ കി കി കിന്ന്‌ ചിണികാൻ പല്ല് കാണത്തില്ല പറഞ്ഞേക്കാം.

നീ വല്ലതും കഴിച്ചോ? അവൾ പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു.

ഓഫീസിലെ കഫെറ്റീരിയ നല്ലതാ, ഞാൻ അവിടുന്ന് കഴിച്ചു, ഇനിയൊന്നും വേണമെന്ന് തോന്നുന്നില്ല. രാവിലെ കുറച്ച് നേരത്തെ ഇറങ്ങി, അവിടെ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.

ഒത്തിരി പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ അവിടെ, ഓഫീസിൽ?

എടി, ചുമ്മാതിരിക്കെടി.

ഞാൻ വെറുതെ ചോദിചാ. പക്ഷേ ആരേലും നിന്നോടു മുട്ടാൻ വന്നാൽ എന്നോട് വന്ന്‌ പറഞ്ഞേക്കണം, കേട്ടല്ലോ?

ആ പറഞ്ഞോളാം.
മുട്ടാൻ വരുന്നവരോടും പറഞ്ഞോളാം, എനിക്കൊരു ഗുണ്ടി കുണ്ടി പെണ്ണുംപിള്ള ഉണ്ട്, സൂക്ഷിച്ചോളാൻ.

ആ, നീയും സൂക്ഷിച്ചോ.

ഞാനല്ലേലും സൂക്ഷിച്ചാ നടക്കുന്നേ.
നീ എന്തെങ്കിലും കഴിച്ചോ?
നാളെ പോകുന്നുണ്ടോ ജോലിക്ക്?
അതോ ഇന്നായിരുന്നോ ലാസ്റ്റ് ഡേ?

ഇവിടെ വിക്കാനുള്ള സാധനങ്ങളെല്ലാം വിറ്റ്കഴിയുന്നതുവരെ പോകാമെന്ന് വെച്ചു, ഫുഡ്‌ എങ്കിലും ആകുമെല്ലോ.

എടീ സോഫയും ബെഡ്ഡും

💬 Comments

View all comments