0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1745

കൊടുത്തുകഴിഞ്ഞാ പിന്നെ നിനക്ക് ഇരിക്കാനും കിടക്കാനും പോലും സ്ഥലം കാണത്തില്ല. അത് ഇങ്ങോട്ട് വരുന്നതിന് തൊട്ടു മുൻപേ കൊടുത്താ മതി കേട്ടോ.

അതൊക്കെ ഞാൻ നോക്കിക്കോളാം, നീ ടെൻഷൻ അടിക്കേണ്ട.

പെട്ടെന്നിങ്ങ് വന്നാൽ നിനക്ക് കൊള്ളാം. അല്ലേൽ നിന്നെ വെള്ള ഷൂവിൽ. ദിവസവും ഒരു ലൗവ് വെച്ച് ഞാൻ വരക്കും.

എന്റെ സ്‌നീകേഴ്സ് നീ എടുത്തോണ്ട് പോയോ?

ആ, പെട്ടെന്ന് വന്നാൽ അത് പഴയതുപോലെ കിട്ടും.

എന്റെ ഷൂവിൽ എങ്ങാനും തൊട്ട് കളിച്ചാലാ മോനെ...

എന്നാ നീ ഇങ്ങ് വാ, നിന്നെ കളിക്കാം. എന്തെങ്കിലും കളിക്കാൻ വേണ്ടേ.

ഞാൻ ഒരുപാട് തപ്പി കണ്ടുപിടിച്ച ഡ്യൂപ്ലിക്കേറ്റ് ഷൂസാ അത്. അതിന് വല്ലോം പറ്റിയാൽ, നിന്നെക്കൊണ്ട് ഒറിജിനൽ ഞാൻ മേടിപ്പിക്കും പറഞ്ഞേക്കാം.

നിനക്ക് ഷൂവോ, ഷൂ കടയോ, ഷൂ ഫാക്ടറിയോ. എന്ത് വേണേലും മേടിച്ചതരാം. നീ ഇങ്ങു വന്നാ മതി.

മം, ഞാൻ ഒന്ന് ആലോചിക്കട്ട്.
ഡാ, അവിടെ തുണി അലക്കൊക്കെ എങ്ങനാ? നിനക്ക് സമയം കിട്ടുമോ?

ആ, സമയം കിട്ടും. തൽക്കാലം കുളിക്കുമ്പോ കൈകൊണ്ട് അലക്കി എടുക്കാം. നീ വന്നിട്ട് നമുക്ക് ഒരു വാഷിംഗ് മെഷീൻ മേടിക്കാം.

ആ നോക്കാം. നിന്റെ ഇന്നത്തെ കുളിയും അലക്കും ഒക്കെ കഴിഞ്ഞോ?

ഇല്ല, അതൊക്കെ ഇനി രാവിലെ. എനിക്ക് ഇന്ന് ഇനി വയ്യ, നല്ല ക്ഷീണം.

എന്നാ നീ നേരത്തെ കിടന്നുറങ്ങിക്കോ രാവിലെ എണീറ്റ് അലക്കി, നനച്ച്, കുളിക്കാനുള്ളതല്ലേ.  ഞാനും ഉറങ്ങാൻ പോവാ.

മം, കിടക്കാം. നീയും ഉറങ്ങ്.

Love you ചക്കരെ...

Love you sooo... much ചക്കരെ...

Love you too much ചക്കരെ...

മതി മതി. ഉള്ള ശർക്കര എല്ലാം കൂടെ തിന്ന് ഷുഗർ കൂടും. ഉറങ്ങിക്കോ.

മം. ഗുഡ് നൈറ്റ്‌ ചെറുക്കാ.

ഗുഡ് നൈറ്റ്‌ എന്റെ പെണ്ണെ.

രാവിലെ എണീക്കുമ്പോൾ ഫോണിൽ നിമ്മിയുടെ മെസ്സേജ് കിടപ്പുണ്ടായിരുന്നു.

"ഗുഡ് മോർണിംഗ് ചക്കരേ... നീ എണീക്കുമ്പോൾ എനിക്ക് ഒരു മെസ്സേജ് അയക്ക് കേട്ടോ, ഇന്ന് ഞാൻ നിനക്ക് ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്ത് തരാം"

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.

💬 Comments

View all comments