0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1746

അവൾ എടുത്തില്ല, രണ്ട് മിനിറ്റ് കഴിഞ്ഞ് അവൾ തിരിച്ച് വിളിച്ചു.

ഡി, ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഓഫീസിൽ നിന്ന് കഴിച്ചോളാം എന്ന്. നീ എവിടാ പുറത്താണോ?
വണ്ടികളുടെ ശബ്ദം കേട്ടിട്ട് ഞാൻ ചോദിച്ചു.

ഞാൻ പുറത്താടാ, ഡ്യൂട്ടിക്ക് കയറാൻ പോവാ. അതിനു മുന്നേ ഇവിടെ കടയിൽ കുറച്ച് സാധനം മേടിക്കാൻ വന്നതാ.
ഞാൻ ഇന്നലെ ഒരു നല്ല കട കണ്ടുപിടിച്ചു. അപ്പോ നിനക്ക് രാവിലെ അവിടെ നിന്ന് ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്ത് തരാം എന്ന് വിചാരിച്ചു.

അ, ശെരി. എന്നാ കടയാ? നാട്ടിലെ ഫുഡ്‌ ആന്നോ?

അല്ല, പിസ്സ.

പിസ്സയോ? ഈ കൊച്ചു വെളുപ്പാൻകാലത്ത് ആരാടി പിസ്സ കഴിക്കുന്നേ?

നിനക്ക് ഞാൻ ഓർഡർ ചെയ്തു തരുന്ന ഫുഡ്  വേണോ വേണ്ടായോ?

വേണം വേണം, നീ പിണങ്ങാതെ. പിസ്സ എങ്കിൽ പിസ്സ നീ പെട്ടെന്ന് ഓർഡർ ചെയ്.

ആ ചെയ്യാൻ പോവാ. പിന്നെ, ഞാൻ ഡ്യൂട്ടിക്ക് കയറാൻ പോവാ. ഇനി ഫോൺ വിളിച്ചാൽ കിട്ടത്തില്ല എന്തേലും ഉണ്ടെങ്കിൽ മെസ്സേജ് അയക്ക്.
വെക്കുവാ, ഉമ്മ...

ഉമ്മ്മ്മ്മ്മ്മ...
പെണ്ണുമ്പിള്ളക്ക് വട്ടായാൽ, രാവിലെ പിസ്സ തിന്നേണ്ടി വരുമല്ലോ എന്ന് മനസ്സിൽ ഓർത്ത് ഞാൻ നനയ്ക്കാനും കുളിക്കാനും കയറി.
വെള്ളത്തിന് നല്ല തണുപ്പാണ്, ഞാൻ കുറച്ച് വെള്ളം തുറന്നുവിട്ട് ചൂട് വെള്ളം പിടിച്ചു.

തണുപ്പത്ത് ചൂട് വെള്ളത്തിൽ തുണി അലക്കാൻ ഒരു സുഖമുണ്ട്. തുണി അലക്കിയ ചൂട് വെള്ളം കാലിൽ ഒഴിച്ചു കൊണ്ട് ഞാൻ ആശ്വാസം കൊണ്ടു.
പെട്ടെന്ന് പണിയെല്ലാം തീർത്ത് ഞാൻ കുളിച്ച് ഇറങ്ങി.
ഡ്രസ്സ് ചെയ്തുകൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ ഡോർ തുറന്ന് പുറത്ത് നോക്കി. പിസ്സ ഒന്നും വന്നിട്ടില്ല.

ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു.
"ഡി, പിസ്സ എപ്പോഴാ വരുന്നേ? ഞാൻ ലേറ്റ് ആകും ഒത്തിരി താമസിച്ചാൽ"

അവൾ ഒരു മിനിറ്റിനുള്ളിൽ തന്നെ റിപ്ലൈ ഇട്ടു.
"വന്നില്ലേ? ഞാൻ നോക്കട്ടെ ഇപ്പൊ പറയാം. പേയ്‌മെന്റ് കൊടുത്തതാ കേട്ടോ"

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഇന്റർകോം ബെൽ അടിച്ചു. ഞാൻ ഉടനെ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് ഇട്ടു. "വന്നെടി, നീ

💬 Comments

View all comments