0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.4K

പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു.

ഞാൻ നിന്റെയാടി പട്ടി... ഞാൻ പല്ല് കടിച്ചുകൊണ്ട് അവളോട് പറഞ്ഞു.

അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ച് തോളിൽ കടിച്ചു. എന്നിട്ട് എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
പട്ടി കടിക്കും.

പോകുന്ന മുന്നേ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു.
ഞാൻ ലാൻഡ് ലോഡിനെ നേരിട്ട് കണ്ട് എനിക്ക് ഉടനെ പോകേണ്ടിവരുമെന്ന് പറഞ്ഞു.
നിമ്മി അധികം താമസിക്കാതെ വീട്ടിലെ സാധനങ്ങൾ എല്ലാം ഒഴിച്ച്, വാടകയും തീർത്ത്, താക്കോൽ തരുമെന്നും പറഞ്ഞു.

പുള്ളി, നല്ലത് വരട്ടെ എന്ന് ആശംസിച്ചു. സിറ്റിയിൽ വീടെടുക്കാൻ റഫറൻസിന് വേണമെങ്കിൽ ഫോൺ നമ്പർ കൊടുത്തോളാനും പറഞ്ഞു.
ഞാൻ നന്ദി പറഞ്ഞിറങ്ങി.

തിരിച്ചുവന്ന് കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പിന്നെ അത്യാവശ്യം ഇവിടെനിന്ന് വാങ്ങിക്കൊണ്ട് പോകാനുള്ള സാധനങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി.

നിമ്മി എന്നെ സഹായിക്കാനായി റസ്റ്റോറന്റിൽ കുറച്ചുദിവസം ലീവ് പറഞ്ഞു.
ഞങൾ സാധനം വാങ്ങാൻ പുറത്തിറങ്ങി ഒരു ദിവസം തീർന്നു.
കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നിട്ടും എല്ലാം വളരെ തിരക്കിട്ട് ചെയ്യേണ്ടി വരുന്നത് പോലെ തോന്നി.

മിക്ക ദിവസങ്ങളിലും ഞങ്ങൾ അലഞ്ഞുതിരിഞ്ഞ് എത്തുമ്പോൾ പാതിരാത്രിയാവും, പിന്നെ കുളിക്കാതെ പോലും കയറി കിടന്നുറങ്ങും.
ഇതിനിടയ്ക്ക് ഞങ്ങൾക്ക് നേരാംവണ്ണം സംസാരിക്കാനുള്ള അവസരം പോലും ഇല്ലാതായി.
അവൾ അടുത്തുണ്ടായിട്ടും അവളെ ഒരുപാട് മിസ്സ് ചെയ്യുന്നത് പോലെ തോന്നി. അവളെ പിരിഞ്ഞിരിക്കേണ്ടത് ഓർത്ത് എനിക്കിപ്പോൾ തന്നെ നെഞ്ചിൽ വേദന തുടങ്ങി

പോകുന്നതിന് ഒരു ദിവസം മുൻപേ കുറച്ച് റസ്റ്റ് എടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. അന്ന് പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിച്ച്, കുറച്ചുദിവസത്തെ ഉറക്കെ ക്ഷീണം

💬 Comments

View all comments