0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.4K

മുഴുവൻ ഉറങ്ങി തീർത്ത്, ഒന്നും ചെയ്യാതെ വീട്ടിൽ തന്നെ വെറുതെയിരുന്നു.
എനിക്ക് അവളോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ സംസാരിച് വരുമ്പോൾ  പോകേണ്ട കാര്യം പറഞ്ഞ് അവൾ വിഷമത്തിൽ ആകുമെന്ന് തോന്നിയതുകൊണ്ട് ഞാൻ അധികം മിണ്ടിയില്ല. അവൾ സങ്കടപ്പെട്ടിരിക്കുന്നത് എനിക്ക് കാണാൻ വയ്യ.

നീ എന്താ ഇപ്പൊ എന്നോട് ഒന്നും മിണ്ടാത്തത് ജോമോനെ?
എന്റെ ആലോചനകളെ മുറിച് അവളുടെ ചോദ്യം വന്നു.

ഒന്നുമില്ലെടി ഓരോന്നാലോചിച്ചിരുന്നതാ.

എന്താ ആലോചിച്ചേ?എന്നോട് കൂടി പറഞ്ഞാൽ ഞാനും ആലോചിക്കതില്ലേ?

അത്... ഞാൻ പുതിയ ജോലി കിട്ടിയ കാര്യം ഇതുവരെ വീട്ടിൽ പറഞ്ഞിട്ടില്ലലോ എന്ന്.
ഞാൻ പെട്ടെന്ന് ഒരു കള്ളം പറഞ്ഞു.
അത് പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ. ഞാനവളോട് ഒരാവശ്യവുമില്ലാതെ കള്ളം പറഞ്ഞു, അത് വേണ്ടായിരുന്നു എന്നൊരു തോന്നൽ

അതെന്താ നിനക്ക് വീട്ടിൽ പറയാൻ മടി? അവൾ ചോദിച്ചു.

ഡി, സത്യം പറഞ്ഞാൽ ഞാൻ അതല്ല ആലോചിച്ചേ. നമ്മൾ സംസാരിച്ചാൽ ഞാൻ പോകുന്ന കാര്യം ഡിസ്‌കസ് ചെയ്ത് നിനക്ക് വിഷമമാവുമോ എന്നൊക്കെ ആലോചിച്ചാ. നിന്റെ വിഷമം എനിക്ക് കാണാൻ വയ്യ.

പിന്നെ നീ എന്തിനാ കള്ളം പറഞ്ഞെ?

അറിയില്ല, ചിലപ്പോ സത്യം പറഞ്ഞാരുന്നേൽ നമ്മൾ ആ വിഷയത്തെപ്പറ്റി സംസാരിക്കേണ്ടി വരത്തില്ല, അതുകൊണ്ടായിരിക്കും.

എന്നിട്ട് ഇപ്പൊ എന്തിനാ സത്യം പറഞ്ഞെ?

നിന്നോട് കള്ളം പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം, അതുകൊണ്ടാ.

അല്ല, നീയെന്താ വീട്ടിൽ പറയാത്തെ ജോലി കിട്ടിയ കാര്യം?

വീട്ടിൽ പറഞ്ഞാൽ. നല്ല ജോലി ഓക്കെ ആയില്ലേ, ഇത്രയും ശമ്പളവും ഉണ്ട്. അപ്പോൾ ഇനി കല്യാണം വല്ലതും ആലോചിച്ചു കൊണ്ടുവന്നാലോ എന്ന്

💬 Comments

View all comments