0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.5K

തിന്ന് ഷുഗർ കൂടും. ഉറങ്ങിക്കോ.

മം. ഗുഡ് നൈറ്റ്‌ ചെറുക്കാ.

ഗുഡ് നൈറ്റ്‌ എന്റെ പെണ്ണെ.

രാവിലെ എണീക്കുമ്പോൾ ഫോണിൽ നിമ്മിയുടെ മെസ്സേജ് കിടപ്പുണ്ടായിരുന്നു.

"ഗുഡ് മോർണിംഗ് ചക്കരേ... നീ എണീക്കുമ്പോൾ എനിക്ക് ഒരു മെസ്സേജ് അയക്ക് കേട്ടോ, ഇന്ന് ഞാൻ നിനക്ക് ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്ത് തരാം"

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു. അവൾ എടുത്തില്ല, രണ്ട് മിനിറ്റ് കഴിഞ്ഞ് അവൾ തിരിച്ച് വിളിച്ചു.

ഡി, ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഓഫീസിൽ നിന്ന് കഴിച്ചോളാം എന്ന്. നീ എവിടാ പുറത്താണോ?
വണ്ടികളുടെ ശബ്ദം കേട്ടിട്ട് ഞാൻ ചോദിച്ചു.

ഞാൻ പുറത്താടാ, ഡ്യൂട്ടിക്ക് കയറാൻ പോവാ. അതിനു മുന്നേ ഇവിടെ കടയിൽ കുറച്ച് സാധനം മേടിക്കാൻ വന്നതാ.
ഞാൻ ഇന്നലെ ഒരു നല്ല കട കണ്ടുപിടിച്ചു. അപ്പോ നിനക്ക് രാവിലെ അവിടെ നിന്ന് ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്ത് തരാം എന്ന് വിചാരിച്ചു.

അ, ശെരി. എന്നാ കടയാ? നാട്ടിലെ ഫുഡ്‌ ആന്നോ?

അല്ല, പിസ്സ.

പിസ്സയോ? ഈ കൊച്ചു വെളുപ്പാൻകാലത്ത് ആരാടി പിസ്സ കഴിക്കുന്നേ?

നിനക്ക് ഞാൻ ഓർഡർ ചെയ്തു തരുന്ന ഫുഡ്  വേണോ വേണ്ടായോ?

വേണം വേണം, നീ പിണങ്ങാതെ. പിസ്സ എങ്കിൽ പിസ്സ നീ പെട്ടെന്ന് ഓർഡർ ചെയ്.

ആ ചെയ്യാൻ പോവാ. പിന്നെ, ഞാൻ ഡ്യൂട്ടിക്ക് കയറാൻ പോവാ. ഇനി ഫോൺ വിളിച്ചാൽ കിട്ടത്തില്ല എന്തേലും ഉണ്ടെങ്കിൽ മെസ്സേജ് അയക്ക്.
വെക്കുവാ, ഉമ്മ...

ഉമ്മ്മ്മ്മ്മ്മ...
പെണ്ണുമ്പിള്ളക്ക് വട്ടായാൽ, രാവിലെ പിസ്സ തിന്നേണ്ടി വരുമല്ലോ എന്ന് മനസ്സിൽ ഓർത്ത് ഞാൻ നനയ്ക്കാനും കുളിക്കാനും

💬 Comments

View all comments