Chapter Title : European Dreams 3 [P B]
അടർത്തി മാറ്റി.
നിന്റെ ഷർട്ട് പന്നലാകും, അവൾ നിറകണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
നീ എന്തിനാ ഇനി കരയുന്നേ എന്റെ നിമ്മി...?
സന്തോഷം കൊണ്ടാ ജോമോനെ.
അവൾ എന്റെ കവിളിൽ പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.
നീ ഇറങ്ങിക്കോ, വെറുതെ തുടക്കത്തിൽ തന്നെ ലേറ്റ് ആവണ്ട.
ഞാൻ പോയിട്ട് ഓടി ഇങ്ങ് വരാം. ഞാൻ അവളെ വീണ്ടും പിടിച്ച് ഒരു ഉമ്മ കൊടുത്തു എന്നിട്ട് പെട്ടെന്ന് തന്നെ റെഡിയായി, അവൾ എനിക്ക് ബാഗ് എടുത്ത് തന്നു.
ദാ, താക്കോൽ നീ വെച്ചോ. പുറത്ത് പോണെങ്കിൽ പൂട്ടിയിട്ട് പോകാമല്ലോ. സെക്കൻഡ് കീ ആ മേശയിൽ എവിടോ കിടപ്പുണ്ട്, തപ്പി കണ്ടുപിടിക്കാൻ പാടായിരിക്കും.
ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.
അവൾ വാതിൽക്കൽ വന്ന് തല പുറത്തേക്കിട്ട് എന്നെ നോക്കി നിന്നു ഞാൻ അവളെ തിരിഞ്ഞുനോക്കി നടന്നു. കൊറിഡോറിന്റെ അറ്റത്ത് എത്തിയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
I LOVE YOU...
അവൾ ഒരു നിമിഷം പോലും താമസിക്കാതെ തിരിച്ച് അതിലും ഉച്ചത്തിൽ പറഞ്ഞു.
I LOVE YOU MORE...
ഞാൻ ഓഫീസിൽ പോകുന്ന വഴി, തന്നതാനെ ചിരിച്ചുകൊണ്ട് നടന്നു, എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഓഫീസിൽ എത്തിക്കഴിഞ്ഞിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ ഞാൻ നന്നെ പാടുപെട്ടു, എങ്ങനെയെങ്കിലും വൈകുന്നേരം ആയി കിട്ടിയാൽ മതി എന്നൊരു ചിന്ത.
പണ്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി കാർട്ടൂൺ കാണാൻ വെമ്പി നിൽക്കുന്ന അതേ അവസ്ഥ.
വീക്കേൻഡിൽ ഓവർടൈം ചെയ്യാം എന്ന് വിചാരിച്ചിരുന്നതാ, അത് വേണ്ട എന്ന് വെച്ചു. ഭാഗ്യത്തിന് ഞാൻ നേരത്തെ എന്റെ പേര് അതിന്
💬 Comments
View all comments