0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 397

മുൻപിലേക്ക് തന്നെ നടന്നു…ക്രമദീതമായി ഉയർന്ന ഹൃദയമിടിപ്പ് കൈപ്പിടിയിലാക്കാനെന്നവണ്ണം ദീർഘാനിശ്വാസം എടുത്തു കൊണ്ടിരുന്നു….

പക്ഷെ അവന്റെ വിചാരങ്ങളെയെല്ലാം ആസ്ഥാനത്താക്കികൊണ്ടവൻ  തറയിലേക്ക് തളർന്നു വീണു…. കണ്ണുകൾ കലങ്ങി കാഴ്ച മറഞ്ഞു തുടങ്ങി…കാലുകളും കൈകളും ചലിപ്പിക്കാനാവാത്തവണ്ണമവന്റെ  ശരീരം തളർന്നിരുന്നു…

അവസാനമായി കണ്ണുകളടയുന്നതിന് മുൻപേ അവൻ കണ്ടു…. തനിക്ക് മുൻപിലായുള്ള ഡോറു തുറന്നു ബൂട്ടുകളനിഞ്ഞു തനിക്കെതിരെ സാവധാനം നടന്നു വരുന്ന രണ്ടു കാലുകളെ….. അവക്ക് പിറകിലായി പാതി തുറന്ന ഡോറിലൂടെയാവാൻ കണ്ടു തനിക്ക് മദ്യവും ലഹരിയും പകർന്നു തന്നു യാത്രയാക്കി വിട്ട സുഹൃത്തുകളുടെ ജീവനറ്റ ശരീരങ്ങൾ

മരണം തനിക്ക് നേരെ നടന്നു വരുന്നതായി അവനു തോന്നി തുടങ്ങിയ നിമിഷങ്ങൾ……കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞുതുടങ്ങി…. എവിടെയോ ചതി പറ്റിയതായി അവന്റെയുള്ളിൽ തോന്നി…പക്ഷെ അതിനേക്കാൾ ഉച്ചത്തിൽ അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു….

"മരണം…. മരണം…മരണം…."

—-------------------

"ദേവ്…what next…?

ഡോർ തുറന്നു വന്ന അമാൻഡ ദേവിനോട് ചോദിച്ചു….

അമാൻഡ…. സുന്ദരമായ മുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള  റഷ്യൻ സുന്ദരി…ട്രാക്ക് സ്യൂട്ടും സ്പോർട്സ് ബ്രായുമണിഞ്ഞു ആരും നോക്കി പോകുന്ന ശരീരവുമുള്ള ഒരു അപ്സരസ് എന്ന് തന്നെ അവളെ വിശേഷിപ്പിക്കാം…പക്ഷെ ബ്രായ്ക്ക് മുകളിലുള്ള ഗൺ ഹോൾടറിലെ അസ്സൾട്ട് ഗണ്ണും കയ്യിൽ പിടിച്ചിരിക്കുന്ന M4 ഓട്ടോമാറ്റിക് ഗണ്ണും അപ്സരസായ അവളെ ഒരു രക്ഷസാക്കി മാറ്റുന്നു...

ഇസാനയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ ഇരിക്കുകയായിരുന്നു ദേവ് ഈ സമയം…അമാൻഡയുടെ ചോദ്യം കേട്ട ദേവ് പിറകിൽ നിൽക്കുന്നയവളെ നോക്കി…

"വേറൊന്നുമില്ല…. എനിക്ക് വേണ്ടത് ഇവനെ ആയിരുന്നു.. പക്ഷെ ആർത്തി മൂത്ത ഇവനവന്റെ മരണം കൊറച്ചു കൂടി നേരത്തെയാക്കി…അല്ലെയിരുന്നെങ്കിൽ…"

മുഷ്ട്ടി  ചുരുട്ടി പിടിച്ചുകൊണ്ടവൻ പറഞ്ഞു….. തന്റെ ഇര തലനാഴിരക്ക് രക്ഷപ്പെട്ട അമർഷം അവന്റെ വാക്കുകളിൽ കാണാമായിരുന്നു..

"ചീഫ്…ടൈം ആയി…"

വാതിൽ തുറന്നു അമാൻഡക്കരികിൽ വന്ന ഒരു ആഫ്രിക്കൻ വംശജൻ അവളോട് പറഞ്ഞു…. ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു രാക്ഷസനെപ്പോലെ അയാൾ അവൾക്കരികിൽ നിന്നു…. വിൻസന്റ്…

"Ok…ദേവ്…time have to go…. ഇനിയും ഇവിടെ നിൽക്കുന്നത് സേഫ് അല്ല…"

"Yah.. I know…നിങ്ങൾ പൊയ്ക്കോളൂ…ഞാൻ അല്പം കഴിഞ്ഞു വരാം…"

ദേവ് നിലത്തു നിന്നെണീറ്റു കൊണ്ടു പറഞ്ഞു…. ഇനിയെന്താണെന്ന ഭാവത്തോടെ അമാൻഡയും

💬 Comments

View all comments