Chapter Title : ?Evil on earth✨ 1 [Jomon]
വിൻസന്റും അവനെ നോക്കി….
"I said.."
എന്തോ പറയാൻ വന്ന അമാൻഡയുടെ വായടപ്പിച്ചു കൊണ്ടു ദേവ് ശബ്ദത്തിൽ പറഞ്ഞു…. അല്പം ഒന്ന് ഭയന്ന അമാൻഡ തിരിഞ്ഞു നടന്നു…പിറകെ വിൻസന്റും….
ആരെയും കൂസാത്ത…സ്ഥാനമാനങ്ങൾ നോക്കാതെ ആരോടും കൊമ്പ്കോർക്കുന്ന തന്റെ ചീഫ് ആയ അമാൻഡ നിസ്സാരക്കരനായ ഒരുത്തന്റെ വാക്കുകൾ കേട്ട് തലകുനിച്ചു നടന്നു പോകാൻ കാരണം വിൻസന്റിന് എത്ര ആലോചിച്ചിട്ടും മനസിലായില്ല
"വിൻസന്റ്…അവനാരാണെന്നാണോ നീ ആലോചിക്കുന്നേ….?
തന്റെ സഹായിയുടെ മനസ്സ് വായിച്ചെന്നവണ്ണം അമാൻഡ ചോദിച്ചു…
"Yes ചീഫ്…who is that…. ചീഫിനോട് ആരെങ്കിലും ശബ്ദമുയർത്തി സംസാരിച്ചാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയാം…but…who is he…?
വിൻസന്റ് അവന്റെ ആകാംഷ മറച്ചു വച്ചില്ല…. അവന്റെ ചോദ്യം കേട്ട് അമാൻഡ പതിയെ ചിരിച്ചു…അപ്പോളേക്കും അവർ എൻട്രൻസ് കടന്നു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾക്ക് മുൻപിൽ എത്തിയിരുന്നു…
Nissan GTR ന് പിറകിലായി നിർത്തിയിരുന്ന BMW വിന്റെ ഡോർ തുറന്ന് തന്റെ കയ്യിലെ തോക്കുകളവൾ സീറ്റിലേക്ക് വച്ചു…വിൻസന്റ് മറുപ്പുറത്തെ കാറിൽ കയറാനായിൽ ഡോർ തുറന്നു…
"You know who is he…?
കാറിൽ കയറാനായി തുനിഞ്ഞ വിൻസന്റ് അമാൻഡയുടെ ശബ്ദം കേട്ട് പിറകിലേക്ക് നോക്കി…
തന്റെ കാറിന്റെ ഡോർ തുറന്നു അതിൽ പിടിച്ചു എന്തോ ആലോചനയിൽ നിന്ന അമാൻഡ പറഞ്ഞു
"He is a shadow…..!
വിതൂരതയുലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു…ഒന്നും മനസിലാവാതെ വിൻസന്റ് അവളെ തന്നെ നോക്കി നിന്നു
"Shadow….ആരുടെ…ആരുടെ നിഴൽ…?
പക്ഷെ അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഒരു ചിരിയോടെ അമാൻഡ കാറിൽ കയറി….ഡോർ അടയുന്നതിന് മുൻപ് അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു വാക്കുകൾ അവന്റെ കർണപടത്തിൽ എത്തിയിരുന്നു…ആ വാക്കുകൾ അവന്റെ വായിൽ നിന്നും പ്രതിഫലിച്ചു…
“evil…the shadow of evil…."
—--------------------
ഇസാനയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവ്…പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ക്രോധം അവന്റെ മനസ്സിൽ വന്നു നിറഞ്ഞു…അതിന്റെ ഫലമെന്നോണം ഹൃദയമിടിപ്പ് ഉയർന്നു അതി ശക്തമായി ശരീരത്തിലൂടെ രക്തയോട്ടം കൂടി…കയ്യിലെയും കഴുത്തിലെയും പേശികൾ വലിഞ്ഞു മുറുകി ഞരമ്പുകൾ ഉന്തി വന്നു
—---ദേവ് control you're self—--
ഒരറിയിപ്പ് എന്നവണ്ണം ലെനസിന്റെ ശബ്ദം അവന്റെ കാതുകളിൽ
💬 Comments
View all comments