Chapter Title : ?Evil on earth✨ 1 [Jomon]
മുഴങ്ങി…. അത് കേട്ട മാത്രയിൽ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ടവൻ കെട്ടഴിഞ്ഞ മനസ്സിലെ പിടിച്ചിടാൻ ശ്രമിച്ചു
"സോറി ലെനസ്…പെട്ടന്ന് ഇവൻ കയ്യിൽ നിന്ന് പോയെന്ന് തോന്നിയപ്പോ….i can't control…"
—---It's ok ദേവ്.. നീ അറിഞ്ഞുകൊണ്ട് അല്ലല്ലോ—--
"അറിഞ്ഞുകൊണ്ടായിരുന്നേൽ…?
ഒരു ചിരിയോടെ ദേവ് അവിടെനിന്നു എണീറ്റു…ചുറ്റിനും ഒന്ന് നോകിയശേഷം ഇസാന കടന്നുവന്ന വാതിലിനു നേരെ നടന്നു….
വിശാലമായ ഒരു റൂമിലേക്ക് കയറിയ ദേവ് അവിടെയുള്ള കട്ടിലിൽ കിടക്കുന്ന ചോരയിൽ കുളിച്ച ശവശരീരത്തിലേക്ക് നോക്കി….
"Oh man…. ഇസാന നല്ലൊരു ആർട്ടിസ്റ്റ് ആണല്ലോ…. What a art…. ജീവൻ തുടിക്കുന്ന സൃഷ്ട്ടി ആയിരുന്നു…."
ഒരു കളിയാക്കി ചിരിയോടെ ദേവ് നിലത്തു കിടക്കുന്ന കീറിയ പാക്കറ്റ് എടുത്തു…
—---ദേവ്…. നീ എന്താണ് പറയുന്നത്—--
"ഏയ് Nothing ലെനസ്…ഞാൻ അവന്റെ വികൃതികളെകുറിച്ച് പറഞ്ഞതല്ലേ…."
—---അങ്ങനെ പറയാൻ പാടില്ല ദേവ്…. അവിടെ കിടക്കുന്നതൊരു ജീവനുള്ള ശരീരമായിരുന്നു…. ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ—--
"What…. ലെനസ് കൊറച്ചു ദിവസമായി നിന്റെ സ്വഭാവത്തിനൊരു മാറ്റം ഞാൻ ശ്രദ്ധിക്കുന്നു…നിനക്ക് എന്താ നന്നാവാൻ വല്ല തീരുമാനവും ഒണ്ടോ…. പിന്നെ എന്നെ ഉപദേശിക്കാൻ നിൽക്കരുതെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്…. നീയിങ്ങനെ പറഞ്ഞു പറഞ്ഞു എന്നെയീ കഥയിലെ നായകൻ ആക്കാൻ നോക്കല്ലേ…."
ചിരിച്ചുകൊണ്ട് ദേവ് പറഞ്ഞു…കാരണം ഒരിക്കലുമൊരു നായകൻ ആവാനുള്ള നന്മയൊന്നും തന്നിലില്ല…പകരം വില്ലാനാവാനുള്ള തിന്മകൾ ആവോളമുണ്ട്
—---ദേവ് നിന്റെ അച്ഛൻ എങ്ങനെ ആയിരുന്നെന്നു അറിയുമോ—--
"He is good man…. അല്ലെ.. എന്നെപ്പോലെ അല്ലായിരുന്നു…"
—---No…നീ നിന്റെ അച്ഛനെപ്പോലെ തന്നെ ആണ്….. ദേവ് അടുത്ത 15 മിനിറ്റിനകം ഇവിടെ പോലിസ് എത്തും…അവർ ഓൺ the way ആണ്—--
ഒരു മുന്നറിയിപ്പായി ലെനസ് പറഞ്ഞു…ദേവ് ടോക്യോ നഗരപരിധിയിൽ കയറിയത് മുതൽ ലെനസ് അവിടുത്തെ പോലിസ് കണ്ട്രോൾ സ്റ്റേഷൻ മുഴുവനായി ഹാക്ക് ചെയ്തിരുന്നു
"Ok…"
ദേവ് പെട്ടെന്ന് തന്നെ മുറി വീട്ടിറങ്ങി…പ്രധാനവാതിൽ ലക്ഷ്യമാക്കി നടക്കുമ്പോളവൻ പിറകിൽ കിടക്കുന്ന ഇസാനയുടെ ശരീരം ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി…ചുണ്ടിലൊരു ചിരിയോടെയാവൻ സ്റ്റെപ്പുകൾ ഓടിയിറങ്ങി…
നിമിഷങ്ങൾക്കകം എവിടെയാകെ പൊടിപ്പടലങ്ങൾ പറത്തിയവന്റെ കാർ valhalla വിട്ടു പോയി….
—---------------------------
The birth
💬 Comments
View all comments