0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 401

of evil….!

23 വർഷങ്ങൾ മുൻപ്…

പാലക്കൽ ഫാമിലി….

കോട്ടയത്ത്‌ നിന്ന് വർഷങ്ങൾക്ക് മുൻപ് കോഴിക്കോടേക്ക് കുടിയേറി താമസമാരഭിച്ച  വലിയൊരു സമ്പന്ന കുടുംബം…. പാലക്കൽ തറവാട്ടിലെ പ്രധാനി പാലക്കൽ കുര്യച്ഛൻ…നാട്ടിലെ ബിസിനസ്സ് സ്ഥാപനങ്ങൾ നോക്കി നടത്തുന്നു…ഭാര്യ സാലി…

അവർക്ക് രണ്ടു മക്കളായിരുന്നു…മൂത്തവൻ ഡാനിയേൽ ഇളയവൾ സാനിയ

പഠനമെല്ലാം കഴിഞ്ഞ ഡാനിയേൽ അച്ഛന്റെ കൂടെ ബിസിനെസ്സിലേക്കിറങ്ങി….

അച്ഛന്റെ തന്നെ സുഹൃത്തായി ചെറിയാന്റെ മകൾ നൈലയുമായി ഇതിനിടയിൽ ഡാനിയേൽ പ്രണയത്തിലായി…. കുടുംബങ്ങൾ തമ്മിൽ പരസ്പരമടുത്തറിയാവുന്നത് കൊണ്ടു തന്നെ എവിടെ നിന്നും എതിർപ്പുണ്ടായിരുന്നില്ല…. അങ്ങനെ രണ്ടു വർഷം മുൻപ് ഡാനിയേലും നൈലയും വിവാഹിതരായി…

Unknown place...

വാനോളം ഉയർന്നു നിൽക്കുന്ന ഒരു പാർവ്വതനിര... നിറയെ മരങ്ങളും പരക്കെട്ടുകളും കൊണ്ടു സമൃദ്ധമായ ഭൂപ്രദേശം

നേരമിരുട്ടി തുടങ്ങിയിരുന്നു...അതിന്റെ അടയാളമേന്നോണം നീലാകാശം നിറം മാറി ചുവന്ന വർണ്ണരാശി പടർന്നിരുന്നു

കൂടുതേടി പായുന്ന പക്ഷികൾ...

കാഴ്ച മറയും മുൻപേ കാടിറങ്ങണമെന്ന പ്രതീക്ഷയിൽ നടന്നിറങ്ങുകയിയിരുന്നു ഡാനിയും ഭാര്യ നൈലയും

പുറത്തു തൂക്കിയ ഭാരമുള്ള ബാഗും താങ്ങി ഡാനി ഭാര്യക്കായി വഴി കാട്ടി മുൻപേ നടന്നു...തണുത്തു വീശുന്ന കാറ്റിനെ  പ്രതിരോധിച്ചുകൊണ്ട് കൈ രണ്ടും കൂട്ടി ത്തിരുമ്മി നൈല പിറകെ നടന്നു

"ഇച്ചായ എത്താറായോ..?

ഇടയ്ക്കിടെ നൈല ചോദിച്ചുകൊണ്ടിരുന്നു

"കേറിയപ്പോ എത്രയും ദൂരമില്ലായിരുന്നല്ലോ.. നാശം..."

വിരലുകളിൽ ഞൊട്ട വിട്ടുകൊണ്ട് നൈല പിറുപിറുത്തു

അവളുടെയൊറ്റ നിർബന്ധത്തിനു വാഴങ്ങിയാണു നാട്ടിലേക്ക് പോകും വഴി ഇവിടെ കയറിയത്.. അതോർമ്മ വന്ന ഡാനിയേൽ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി

അയാളുടെ ചിരിയുടെ അർത്ഥം മനസിലായ നൈല കയ്യിൽ കിട്ടിയ മരവടി കൊണ്ടയാളുടെ പുറത്തു കുത്തി

"ആഹ്... ദേ പെണ്ണെ... കൂടുതൽ കളിച്ചാൽ പിടിച്ചു കാട്ടിലെറിയും ഞാൻ.. അല്ല പിന്നെ... നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു... അവള്ടെ ഒടുക്കത്തെ പ്രാന്ത് കാരണം..."

ഡാനിയേൽ പറഞ്ഞു തീരും മുൻപേ മലയിടുക്കിൽ നിന്നുമൊരു വെടി ശബ്ദമുയർന്നു

അലറി വിളിച്ചുകൊണ്ടു കിഴക്ക് ധിക്കിൽ നിന്നും പക്ഷികൾ മേലേക്കുയർന്നു.. മരങ്ങളാകെ ഒന്ന് കുലുങ്ങിയത് പോലെ..

പേടിച്ചു ഭയന്ന നൈല ഡാനിയുടെ കയ്യിൽ മുറുക്കെ പിടിച്ചു...ശബ്ദം കേട്ട ധിക്കിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ഡാനിയപ്പോൾ...

“ട്ടോ.."

വീണ്ടുമാ വെടിയൊച്ച....

💬 Comments

View all comments