Chapter Title : ?Evil on earth✨ 1 [Jomon]
ഒന്നിനു പിറകെ ഒന്നായി മുഴങ്ങിക്കൊണ്ടിരുന്നു...
ഭയത്താൽ നൈല വിറച്ചുകൊണ്ടിരുന്നു.. പതിയെ ആ ഭയം ഡാനിയിലേക്കും കയറി
ഇരുവരും മുഖത്തോടു മുഖം നോക്കി...
"ഞാനിപ്പോ വരാം.. നീയിവിടെ നിൽക്ക്.."
ഉള്ളിലെ ഭയം മറച്ചു പിടിച്ചുകൊണ്ടവൻ പറഞ്ഞു...
"വേണ്ട ഇച്ചായ.. ഒറ്റക്ക് പോകണ്ട.. ഞാനും വരാം..."
കണ്ണുകൾ നിറച്ചുകൊണ്ട് നൈല പറഞ്ഞു... നിമിഷങ്ങൾ കൊണ്ടുതന്നെ ഇരുവരുടെയും സന്തോഷങ്ങൾ കെട്ടടങ്ങിയിരുന്നു... മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകി...
"ഇല്ല സാരമില്ല.. ഞാനൊന്ന് പോയി നോക്കിയിട്ട് വരാം... നീയാ മരത്തണലിൽ നിന്നോ.."
അരികിൽ കണ്ട മരത്തിനു കീഴിലേക്ക് നടന്നുകൊണ്ടയാൾ പറഞ്ഞു.. പക്ഷെ പിടിച്ചപിടിയാലേ നൈലയും കൂടെ വരുമെന്ന് പറഞ്ഞു
ഒടുക്കം മറ്റൊരു വഴിയും കാണാതെ അയാൾ അവളെയും മാറോടണക്കി പിടിച്ചു കൊണ്ടു ശബ്ദം കേട്ട ധിക്കിലേക്ക് നടന്നു
ഉൾ വനത്തിലേക്ക് കയറിയതും പ്രകാശത്തിന്റെ അളവു കുറഞ്ഞു വന്നു...ഉടലാകെ ഭയം കൊണ്ടു വിറക്കുമ്പോളും മനോദ്യര്യം കൈ വിടാതെ ഇരുവരും മുൻപിൽ കണ്ട ഇടവഴിയിലൂടെ നടന്നു
അല്പം നടന്നതും മുൻപിൽ വീണു കിടക്കുന്ന കരിയിലകളിൽ പറ്റിയ ചോര തുള്ളികൾ നൈല ഡാനിക്കുകാണിച്ചു കൊടുത്തു
മുൻപിലേക്ക് നടക്കുംതോറും അവയുടെ അളവ് കൂടി വന്നു ഒടുക്കമൊരു വലിയ വേരോടു കൂടി നിൽക്കുന്ന മരത്തിനു പിറകിലേക്ക്...
മരത്തിനോട് അടുക്കും തോറും ശ്വാസത്തിനായി പിടയുന്ന ഒരാളുടെ ശബ്ദം ഇരുവരും കേട്ടു... ശബ്ദം കുറഞ്ഞൊരു കരച്ചിലും കൂടെ കേട്ടപ്പോൾ അതൊരു പെൺകുട്ടിയുടെ ശബ്ദമാണെന്ന് മനസിലാക്കിയ ഡാനി അവിടേക്ക് ഓടി
മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അയാളവിടെ തറഞ്ഞു നിന്നു.. പിറകെ വന്ന നൈലയും ആ കാഴ്ച കണ്ടു
ഇരുപതു വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടി മരച്ചുവട്ടിലിരുന്നു പ്രാണവായുവിനായി കഷ്ടപ്പെടുന്നു...ഇളം നീല നിറമുള്ള കൃഷ്ണമണികൾ…വസ്ത്രങ്ങളിൽ മുഴുവനും ചോരപ്പാടുകൾ.... എണീറ്റ്നില്ക്കാൻ കഴിയാതെയവൾ തളർന്നു വീണതായിരുന്നവിടെ
അനങ്ങാൻ പോലുമാകാതെ നിന്ന ഡാനിയും നൈലയും കണ്ടത് നിലത്തുകിടക്കുന്ന അവളുടെ മാറിൽ വെളുത്ത പട്ടുപോലൊരു തുണിയിൽ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു കൈകുഞ്ഞിനെയായിരുന്നു
സ്വബോധം തിരികെ വന്ന നൈല ഡാനിയെ തട്ടി മാറ്റി അവൾക്ക് നേരെ ഓടി... പിറകിൽ നിന്നും കാലൊച്ച കേട്ട പെൺകുട്ടി തന്റെ കുഞ്ഞിനെ സംരക്ഷിക്കാനായി കുനിഞ്ഞിരുന്നു
"ഒന്നും ചെയ്യരുത്
💬 Comments
View all comments