Chapter Title : ?Evil on earth✨ 1 [Jomon]
എന്റെ കുട്ടിയെ...."
പതിഞ്ഞ സ്വരത്തിലവൾ വിക്കി പറഞ്ഞുകൊണ്ടിരുന്നു
അതുകൂടെ കേട്ട നൈല കരഞ്ഞുകൊണ്ടവളുടെ മുൻപിൽ മുട്ടി കുത്തിയിരുന്നു
താൻ പ്രതീക്ഷിച്ചവരെയല്ല മുൻപിൽ കണ്ടെതന്ന് മനസിലാക്കിയ അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി.. എങ്കിലുമാ കണ്ണുകൾ നിറഞ്ഞൊഴുകൊണ്ടിരുന്നു
"മോള് പേടിക്കണ്ട... ഞങ്ങളൊന്നും ചെയ്യില്ല... വാ എണീക്.. ഹോസ്പിറ്റലിൽ പോകാം.."
അങ്ങനെ പറയുവാനെ നൈലക്കപ്പോൾ കഴിഞ്ഞുള്ളു.. അത്രക്ക് തകർന്നു പോയിരുന്നു അവൾ മുൻപിൽ കണ്ട കാഴ്ച്ചയിൽ
പെട്ടന്ന് തന്നെ ഡാനിയും അവൾക്കരികിലേക്ക് വന്നിരുന്നു
"എന്താ പറ്റിയത്... നീയെങ്ങനെ ഈ അസമയത്ത് ഈ കുട്ടിയുമായി ഇവിടെ എത്തി...?
മനസ്സിൽ തോന്നിയ ആകാംഷയിൽ അയാൾ ചോദിച്ചു.. പക്ഷെ അതിനൊന്നും ഉത്തരം പറയുവതെയാ പെൺകുട്ടി നിറ കണ്ണുകളോടെ ഇരുവരെയും മാറിമാറി നോക്കി... പിന്നെ കയ്യിൽ പിടിച്ചിരുന്ന കുഞ്ഞിനേയും
അവൻ ഉറങ്ങുകയായിരുന്നു... നിഷ്കളങ്കമായ ആ മുഖത്തു നോക്കിയപ്പോ അവളുടെ മുഖത്തു നിഴലിച്ചിരുന്ന വേദന മാറി ചെറിയൊരു ചിരി വിടർന്നു.. പക്ഷെ അതതിക നേരമൊന്നും നീണ്ടു നിന്നിരുന്നില്ല... അവളുടെ വയറിൽ നിന്നും രക്തം കൂടുതൽ ശക്തിയോടെ ഒഴുകാൻ തുടങ്ങി
അത് കണ്ട നൈല കഴുത്തിൽ കെട്ടിയിരുന്ന തുണിയെടുത്തവളുടെ വയറിൽ അമർത്തി പിടിച്ചു
അതുകൊണ്ടൊന്നും തന്നെ രക്ഷിക്കാനാവില്ലെന്ന് മനസിലാക്കിയ പെൺകുട്ടി അവളുടെ മുഖത്തു നോക്കി വേദനയോടെ പുഞ്ചിരിച്ചു..പിന്നെ വയറിൽ അമർത്തിയിരുന്ന നൈലയുടെ കൈ പിടിച്ചു മാറ്റി
"വേണ്ട... വേദനിക്കുന്നു.."
ഇതെല്ലാം കേട്ടു നിൽക്കാൻ മാത്രമേ നൈലക്കും ഡാനിക്കും പറ്റിയിരുന്നുള്ളു.. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി
പെട്ടെന്നാ പെൺകുട്ടി അമർത്തി ശ്വാസമെടുത്തു... കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങിയെന്നു മനസിലാക്കിയ അവൾ തന്റെ മാറോടനക്കി പിടിച്ചിരുന്ന കുഞ്ഞിനെ നൈലയുടെ കൈകളിൽ കൊടുത്തു
യന്ത്രികമായ കൈകളോട് നൈലയാ കുഞ്ഞിനെ വാങ്ങി...
"എനിക്ക് രക്ഷപെടാൻ കഴിയില്ല... എന്റെ.... എന്റെ കുഞ്ഞിനെ എങ്കിലും രക്ഷിക്കണം.... അല്ലെങ്കിൽ അവർ ഇവനെയും കൊല്ലും..... എന്റൊപ്പം വന്നാൽ... വന്നാലിവനും ....തെറ്റാണെങ്കിൽ പൊറുക്കണം... എന്റെ മുൻപിൽ വേറെ വഴിയില്ല..... ഇവനെ.... അഹ്..... അമ്മേ....!!
വേദന സഹിക്കാൻ വയ്യാതെയവൾ വയറു പൊത്തിപ്പിടിച്ചു നിലത്തു ചുരുണ്ടു കൂടി.... എന്ത് ചെയ്യണമെന്നറിയാതെ നൈലയും ഡെവിടും കുഴങ്ങി
പെട്ടന്ന് എവിടെ നിന്നൊരു ഒരു തണുത്ത കാറ്റവരെ തഴുകി പോയി... അതേ
💬 Comments
View all comments