0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 404

നിമിഷം നിലത്തു തളർന്നു കിടന്ന പെൺകുട്ടി മുഖമുയർത്തി അവരെ നോക്കി

അക്ഷരാർത്ഥത്തിൽ അവളുടെ മുഖം കണ്ട ഡാനി രണ്ടടി പിറകിലേക്ക് വച്ചുപോയി... നൈലയുടെ അവസ്ഥയും അതുപോലെ തന്നെ... പേടിയോടെയവൾ  കുഞ്ഞിനെ നെഞ്ചോടനക്കി മുറുകെ പിടിച്ചു

മുഖമാകെ ക്രോധത്താൽ ചുവന്നു കണ്ണുകളിലെ ചുവന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന ആ പെൺകുട്ടിയുടെ രൗദ്രഭവും അവരിരുവരെയും ഭയപ്പെടുത്തി

"എന്റെ കുഞ്ഞിനെ കൊല്ലാൻ അവരെ അനുവദിക്കരുത്.... വളർത്തണം ഇവിനെ.... സ്വന്തം മകനായി വേണമെന്നില്ല... എന്റെ കുഞ്ഞിന് പക്വത വരുന്നത് വരെ... ഈ ലോകം എങ്ങനെ ആണെന്ന് മനസിലാകുന്നത് വരെ മാത്രം മതി.... അത്ര മതി.. ബാക്കി എല്ലാം ഇവനറിയാം...."

അതും പറഞ്ഞവൾ വിറക്കുന്ന കൈകൾ കൊണ്ടു തന്റെ കഴുത്തിൽ കെട്ടിയിരുന്നു ഒരു മാല ഊരിയെടുത്തു..

അതിനറ്റത്തായി അരിമണിയോളം പോന്നൊരു നീലക്കല്ല് പതിച്ചൊരുലോക്കറ്റ് ഉണ്ടായിരുന്നു...

അതെടുത്തവൾ നൈലയുടെ കയ്യിൽ കൊടുത്തു

വിറക്കുന്ന കൈകളോടെ നൈലയതു വാങ്ങി

"നാളെ എന്റെ കുഞ്ഞിന്റെ ജന്മദിനമാണ്.....അന്നേരം ഈ മാല അവന്റെ കഴുത്തിൽ അണിയിക്കണം... എന്റെ അവസാനത്തെ ആഗ്രഹമാണ്..."

പിന്നൊരു ചിരിയോടെയവൾ നൈലയുടെ മാറിൽ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ കവിളിൽ തലോടി... അവളുടെ വരലിൽ പറ്റിയിരുന്ന ചോരത്തുള്ളികൾ അവന്റെ കവിളിൽ പറ്റിയിരുന്നു

"അമ്മക്ക് ഒരുപാട് ഇഷ്ടാടാ എന്റെ കണ്ണനെ....ഒരിക്കലും നിനക്കിദ് തരരുതെന്ന് മനസ്സിൽ കുറിച്ചിട്ടദാ... പക്ഷെ ന്റെ കുഞ്ഞ് വളർണമെങ്കിൽ ഇത് നിനക്കാവശ്വാ.... അമ്മേടെ മുലകുടിച്ചു വളരേണ്ട നിനക്കിതിത് തരേണ്ടി വന്നത് അമ്മക്ക് വേറെ വഴിയില്ലാത്തോണ്ടാ കണ്ണാ...."

കണ്ണിൽ നിന്നൊലിച്ചിറങ്ങിയ  കണ്ണുനീർ അവളുടെ കാഴ്ച മറക്കാൻ തുടങ്ങിയിരുന്നു...പെട്ടന്ന് എന്തോ ഓർത്തെന്നവണ്ണം അവൾ എണീക്കാൻ ശ്രമിച്ചു... മരത്തിൽ പിടിച്ചു എണീക്കാൻ ശ്രമിച്ച അവളെ ഡാനിയേൽ കൈ പിടിച്ചു സഹായിച്ചു... ഒരു പുഞ്ചിരിയോടെ അവളാ സഹായം നിരസിച്ചു

"വിശ്വസിച്ചേൽപ്പിക്കുവാ ഇവനെ.... വേറെ വഴിയൊന്നും ഇല്ലാത്തോണ്ടാ...ഒരിക്കലും അവനറിയാം ഇടവരരുത് അവന്റമ്മയെങ്ങനാ മരിച്ചതെന്ന്... അല്ല മരിച്ചില്ലല്ലോ.. മരിക്കാൻ പോകുവല്ലേ... അതേ... അതേ.. "

പെട്ടന്ന് ബോധം നഷ്ടമായവളെപ്പോലെയവൾ പിറുപിറുത്തുകൊണ്ട് വെടിയേറ്റ വയറിൽ കൈ അമർത്തിപിടിച്ചു മുൻപോട്ടു നടന്നു... ഇടയ്ക്കിടെ വേച്ചു വീഴാൻ പോയെങ്കിലും വല്ലാത്തൊരു ചിരിയോടെയവൾ നടന്നു നീങ്ങി

ഒന്നും പറയാനാവാതെ ഡാനിയേൽഅവിടെ നിന്നു.... അവളുടെയാ പോക്ക് കണ്ടു

💬 Comments

View all comments