0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 405

പേടിയോടെ നൈല കുഞ്ഞിനെ തന്നോട് ചേർത്തു പിടിച്ചുകൊണ്ട്  ഇരുപ്പു തുടർന്നു

ഇരുവരുടെയും കണ്ണിൽനിന്നും ആ പെൺകുട്ടി നടന്നു മരങ്ങൾക്കിടയിൽ മറഞ്ഞിരുന്നു

അസാമാന്യമായ വേദന വയറിൽ ഒരു പ്രകമ്പനം തന്നെ സൃഷ്ടിചെങ്കിലും ചുണ്ടിൽ ചെറിയൊരു ചിരിയോടെ അവൾ മുൻപോട്ട് നടന്നു...

അപ്പോളും അവൾ മാനസിക നില തെറ്റിയവളെപ്പോലെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു

പിന്നെ അവളുടെ വാക്കുകൾ വക്തമല്ലാത്ത രീതിയിലായി.  ഒടുക്കം അതൊരുതരം മന്ത്രോച്ചരങ്ങളായി മാറി

കണ്ണിനുമുൻപിൽ കാണാതെ പോയ മരത്തടിയിൽ തട്ടി അവൾ നിലത്തു വീണു...എണീക്കാൻ ശ്രമിച്ചു... സാധിച്ചില്ല.. വീണ്ടും ശ്രമിച്ചു

നിലത്തു കുത്തിയ കൈകളിലൂടെ ഒരു ഇരമ്പൽ അവളുടെ സിരകളിലൂടെ പാഞ്ഞു.... ഭലിഷ്ടമായ കാലടികൾ അവളുടെ ചെവിയിൽ പതിഞ്ഞു... ഒരുതരം ഭ്രാന്താമായ ചിരിയോടെയവൾ  തപ്പി തടഞ്ഞെണീറ്റു... കാലടികൾ കേട്ട ദിശയിലേക്കവൾ  നടന്നു... മരണത്തിനു നേരെ നടന്നു നീങ്ങുമ്പോളും അവളുടെ ചുണ്ടിലെയാ ചിരി മായാതെ കിടന്നു

കയ്യിൽ തോക്കുകളും നീളൻ കത്തിയുമേന്തി  നടന്നു വരുന്ന രൂപങ്ങളെ കണ്ടപ്പോൾ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നേ

"അവൻ വരും എന്നെ തേടി... നിങ്ങളെ തേടി... എന്റെ ശരീരത്തിൽ നിന്നും ഇറ്റിറ്റു വീണ ഓരോ തുള്ളി ചോരക്കുമവൻ  കണക്ക് ചോദിക്കും..."

സെക്കന്റുകൾ കൊണ്ടു ആരുടെയോ തോക്കിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട അവളുടെ തലയിൽ തറച്ചു കയറി

ജീവൻ വെടിഞ്ഞ അവളുടെ ശരീരം മരങ്ങൾക്കിടയിൽ ചലനമറ്റു  വീണു..... ജീവനില്ലാത്തയവളുടെ  കണ്ണുകളിൽനിന്നും അപ്പോളും ഒരു തുള്ളി കണ്ണുനീർ വെളിയിൽ ചാടാൻ കാത്തിരുന്നു...

************

റോഡരികിൽ നിർത്തിയിരുന്ന കാറിനരികിലേക്ക് നൈലയും ഡാനിയും നടന്നു... നടക്കുകയല്ല ഓടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം...

പിറകിലെ ഡോർ നൈലക്കായി ഡേവിഡ് തുറന്നു കൊടുത്തു... ഇരുകൈകൾ കൊണ്ടും കുഞ്ഞിനെ മാറോടണച്ചു പിടിച്ചുകൊണ്ടു നൈല കാറിനുള്ളിൽ കയറി...

അവർ കയറിയതും ഡേവിഡ് ഡോർ വലിച്ചടച്ചു….

അതേ നിമിഷം തന്നെ മലമുകളിൽ നിന്നും വീണ്ടുമൊരു വെടിയൊച്ച കേട്ടു....

മുകളിൽ നിന്നും ചിറകടിച്ചു പറന്നു പോകുന്ന കിളികളെ ഡാനി ഒരു നിമിഷം നോക്കി നിന്നു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരമ്മയുടെ ത്വാഗത്തിനു മുൻപിൽ..

മനസ്സിൽ എന്തോ തീരുമാനിച്ചെന്നവണ്ണം  അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി...

ആ അമ്മയുടെ അവസാന ആഗ്രഹം

💬 Comments

View all comments