Chapter Title : ?Evil on earth✨ 1 [Jomon]
നിറവേറ്റണം... അതിനീ കുഞ്ഞ് ജീവിച്ചിരുന്നാലേ പറ്റു
വലിഞ്ഞു മുറുകിയ മുഖത്തോടെയാവൻ ഗിയർ മാറ്റി ആക്‌സിസിലേറ്ററിൽ ആഞ്ഞു ചവുട്ടി...
ആ കാടിനെ തന്നെ പേടിപ്പിക്കും വിധം വല്ലാത്തോരെ ശബ്ദത്തോടെ മുരണ്ടുകൊണ്ട് അവന്റെ റേഞ്ച് റോവർ മുൻപോട്ട് കുതിച്ചു...
താഴ്‌വാരം ഇറങ്ങി വരുമ്പോൾ അവൻ കണ്ടു കുന്നിൻ മുകളിലെ പൊളിഞ്ഞ പള്ളിക്കു മുൻപിലായി കിടക്കുന്ന രണ്ടു ഓഫ് റോഡ് ജീപ്പ്പും അതിനിടയിലായി ഒരു ആഡംബര കാറും...
വണ്ടിയുടെ വേഗത കുറച്ചയവൻ ആ കാറിന്റെ നമ്പർ മനസ്സിൽ കുറിച്ചു
"കേരളാ രെജിസ്‌ട്രെഷൻ.... അവസാനക്കം 0011.."
"എന്താ ഇച്ചായ...?
പിറകിൽ നിന്നും നൈല ചോദിച്ചു... കുഞ്ഞപ്പോളും അവളുടെ ചൂടേറ്റു കിടക്കുകയായിരുന്നു
"ഏയ് ഒന്നുമില്ല.... ഞാൻ ഓർക്കുകയായിരുന്നു...ഏതോ ഒരു ദുസ്വപ്നം കണ്ടതുപോലെ..."
മുൻപിലെ മിററിലൂടെ നൈലയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെനോക്കി അവൻ പറഞ്ഞു
അവന്റെ വാക്കുകൾ കേട്ട നൈല കുഞ്ഞിനെ നോക്കി... പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു
"ഇതൊരു സ്വപ്നം ആയിരുന്നെങ്കിൽ എത്ര നന്നായേനെ... പക്ഷെ.. ഇവന്റെ ഹൃദയതാളം എനിക്ക് അറിയാൻ പറ്റുന്നുണ്ട് ഇച്ചായ... അത് ഒരിക്കലും സ്വപ്നം ആവില്ലലോ...."
അവളുടെ വാക്കുകൾക്ക് ഡേവിഡ് മറുപടി കൊടുത്തില്ല...
"ഏതായാലും ഞാൻ തീരുമാനിച്ചു.... ജീവിതത്തിൽ ആദ്യമായി ഇച്ചായന്റെ അഭിപ്രായം ചോദിക്കാതെ ഞാൻ എടുക്കുന്ന തീരുമാനമാ ഇത്..."
അവൾ മുഖവുരയോടെ അവനോട് പറഞ്ഞു... അവളുടെ വാക്കുകളുടെ അർഥം മനസിലാക്കിയ ഡേവിഡ് മിററിലൂടെ അവളെ നോക്കി പറഞ്ഞു
"ഒന്നും പറയണ്ട...ഇവൻ നമ്മുടെ മോനാ.... അതിനി ആരൊക്കെ എതിർത്താലും... അവന്റമ്മക്ക് വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്തേ പറ്റു..."
തന്റെ നല്ലപാതി നിമിഷങ്ങൾ കൊണ്ട് തന്റെ മനസ്സ് വായിച്ചത് മനസിലാക്കിയ നൈലയുടെ കണ്ണുകൾ നിറഞ്ഞു
അല്പം ദൂരം പിന്നിട്ടപ്പോ ഇരുവർക്കും ഭക്ഷണം കഴിക്കാനായി നല്ലൊരു ഹോട്ടൽ നോക്കി ഡാനിയേൽ വണ്ടി നിർത്തി…. കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു പുറത്തിറങ്ങിയ നൈലയെ ഡാനിയേൽ നോക്കി…ശെരിക്കുമാ കുഞ്ഞിന്റെയമ്മയായി മാറിയിരുന്നു നൈല
"എന്താ ഇച്ചായാ ഇങ്ങനെ നോക്കണേ…?
ഇമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന ഡാനിയേലിനോട് നൈല ചോദിച്ചു…അവന്റെ നോട്ടം അവളിൽ നാണമെന്ന വികാരമുണർത്തിയിരുന്നു
"ഒന്നുമില്ല…ഇവൻ നിന്നോട് പെട്ടന്ന് കൂട്ടായത് പോലുണ്ടല്ലോ…?
അവളുടെ മാറിൽ മയങ്ങി കിടക്കുന്ന കുഞ്ഞിനെനോക്കി
💬 Comments
View all comments