Chapter Title : ?Evil on earth✨ 1 [Jomon]
ഡാനിയേൽ ചോദിച്ചു…ശെരിക്കും അപ്പോളായിരുന്നു അവനാ കുഞ്ഞിന്റെ മുഖം ശ്രദ്ധിക്കുന്നത്…
വെളുത്തുതുടുത്തു വട്ടമുഖമുള്ളൊരു കുഞ്ഞു…ചുവന്ന ചുണ്ടിൽ ചെറിയൊരു ചിരിയുമായി കണ്ണുകളടച്ചു കിടക്കുവാണവൻ
"ദേ ഇച്ചായ മതി നോക്കി നിന്നത്.. വന്നേ ഞങ്ങൾക്ക് വിശക്കുന്നുണ്ട്…,"
ഡാനിയേൽ അവരെ കൂട്ടി ഹോട്ടലിനകത്തു കയറി…ആളൊഴിഞ്ഞൊരു മൂലയിലെ ഒഴിഞ്ഞൊരു സീറ്റിൽ അവനവരെയിരുത്തി…അവർക്കുള്ള ഭക്ഷണതിന്നു ഓർഡർ കൊടുത്തിട്ട് അവൻ അവളോട് പറഞ്ഞു
"ഞാനൊന്ന് വാഷ്റൂമിൽ പോയിട്ട് വരാം…"
വാഷ്റൂമിൽ എത്തിയ ഡാനിയേൽ ഫോണെടുത്തു ഒരു നമ്പറിൽ കാൾ ചെയ്തു…. അല്പം നേരത്തെ കാത്തിരിപ്പിനൊടുവിൽ അപ്പുറത്തുനിന്ന് കാൾ എടുക്കപ്പെട്ടു
"സൈമൺ…."
ഗൗരവത്തോടെ ഡാനിയേൽ വിളിച്ചു…
"എന്താ ഇച്ചായ…?
"എനിക്ക് ഒരു വണ്ടിയുടെ ഡീറ്റെയിൽസ് വേണം…. രാത്രി വീട്ടിലെത്തുന്നതിന് മുൻപ് കിട്ടിയിരിക്കണം…"
അതും പറഞ്ഞവൻ പഴയ ചർച്ചിന് മുൻപിൽ കണ്ട കേരള രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു കൊടുത്തു…
"പിന്നൊരു കാര്യം…ആ വണ്ടി ആരുടെ ആണെങ്കിലും അവന്റെ കുടുംബത്തെ കുറിച്ചും അന്വേഷിച്ചെക്ക്…"
ഇത്രയും പറഞ്ഞവൻ കാൾ കട്ട് ചെയ്ത് മുഖവും കഴുകി നൈലക്കടുത്തേക്ക് പോയി
അവൻ ചെന്നപ്പോഴേക്കും ഭക്ഷണം എത്തി…അവ പാത്രങ്ങളിലേക്ക് വിളമ്പി നൈലയും കുഞ്ഞും അവനായി കത്തിരിക്കുകയായിരുന്നു
"ദേ കുഞ്ഞാ പപ്പ വന്നു…."
ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ കയ്യിൽ പിടിച്ചുകൊണ്ടു നൈല പറഞ്ഞു…അവളുടെ വാക്കുകൾ കേട്ട ഡാനിയേൽ ഒരു ചിരിയോടെ അവർക്കു മുന്പിലെ കസേരയിൽ ഇരുന്നു
"എന്തായി ഇച്ചായ…സൈമൻ ചേട്ടനെ വിളിച്ചോ…?
ചപ്പാത്തി മുറിക്കുന്നതിനിടയിൽ നൈല ചോദിച്ചു…ഇവളിതെങ്ങനെ അറിഞ്ഞെന്ന ഭാവത്തിൽ കടിച്ചു പിടിച്ച ചിക്കൻ പീസുമായി ഡാനിയേലും…
അവന്റെ ഇരുപ്പുകണ്ട നൈല ചിരിയോടെ പറഞ്ഞു…
"നോക്കണ്ട മനുഷ്യ…കൊറച്ചു കാലമായല്ലോ നിങ്ങളെ കാണാൻ തുടങ്ങിയിട്ട്…ആ മനസ്സിലെന്താ ഓരോ നിമിഷവും ചിന്തിക്കുന്നതെന്ന് എനിക്കിപ്പോകാണാപാഠമാ…"
അല്പം ഗമയോടെ നൈല പറഞ്ഞു…അവളുടെ വാക്കുകളെ ഡാനിയേൽ പുച്ഛത്തോടെ നോക്കികണ്ടു
"ഒന്ന് പോയെടി.. ഞാൻ സൈമണെ ഒന്നും വിളിച്ചിട്ടില്ല…"
"പിന്നെ പിന്നേ…"
"നീ ചുമ്മാ കളിക്കാതെ കൊച്ചിന്ന് വല്ലതും കഴിക്കാൻ കൊടുക്ക്…"
വിഷയം മാറ്റാനെന്നവണ്ണം ഡാനിയേൽ പറഞ്ഞു
"ഇച്ചായ ഇവനെ കണ്ടപ്പോ മുതൽ ഉറക്കമാണല്ലോ…. നിങ്ങളെപ്പോലെ തന്നെ ആണെന്ന് തോന്നുന്നു സ്വഭാവവും…"
അവനെനോക്കി പറഞ്ഞുകൊണ്ട് നൈല കുഞ്ഞിനെ തട്ടി വിളിക്കാൻ നോക്കി…അല്പ നേരത്തെ പരിശ്രമത്തിനോടുവിൽ കുഞ്ഞു പതിയെ കണ്ണു
💬 Comments
View all comments