Chapter Title : ?Evil on earth✨ 1 [Jomon]
തുറക്കാൻ ശ്രമിച്ചു…. കൺപോളകൾ പതിയെ ഇളകിയിളകി തുറക്കുന്നത് നൈല അത്ഭുതത്തോടെ നോക്കി നിന്നു…കുഞ്ഞു കണ്ണ് തുറന്നതും മുൻപിൽ കണ്ടത് വിശ്വസിക്കാനാവാതെ നൈല കുഞ്ഞിനെ തന്നെ നോക്കി നിന്നു…പിന്നെ ഡാനിയുടെ മുഖത്തേക്കും…
കുഞ്ഞിനെ തന്നെ നോക്കി ഇരിക്കുന്ന നൈലയെ ഡാനിയേൽ ശ്രദ്ധിച്ചു
"എന്ത് പറ്റിയെടി…?
"ഇച്ചായ ദേ നോകിയെ…. ഇവന്റെ കണ്ണ് കണ്ടോ…"
കുഞ്ഞിനെ അല്പം ഉയർത്തി ഡാനിയേലിനെ കാണിച്ചുകൊണ്ടവൾ പറഞ്ഞു…അവൾ പറഞ്ഞത് പോലെ അവനാ കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി
അതേ…അവന്റെ അമ്മയുടേത് പോലെ തന്നേ ഇളം നീല കൃഷ്ണമണികൾ
"ഇച്ചായ നമ്മുടെ കുഞ് വലുതാകുമ്പോൾ നല്ല ഭംഗി ആയിരിക്കില്ലേ കാണാൻ…ഇപ്പൊ തന്നെ നോകിയെ…അവന്റെ നീല കണ്ണ് കണ്ടോ…"
സന്തോഷത്തോടെ നൈല പറഞ്ഞു…ശെരിക്കും അവളാ കുഞ്ഞിന്റെ അമ്മയായി മാറി കഴിഞ്ഞെന്ന് ഡാനിക്ക്തോന്നി
"നേരാ…അവന്റെ അമ്മയെപോലെ തന്നെ കണ്ണ് കിട്ടിയില്ലേ.. അതുപോലെ അവളുടെ സൗന്ദര്യവും കിട്ടും…"
"ഇച്ചായ ഞാനൊരു കാര്യം പറയട്ടെ…?
അല്പം വിഷമത്തോടെ നൈല അവനോട് ചോദിച്ചു…എന്താണെന്ന് ഭാവത്തിൽ അവനവളെ നോക്കി
"നമുക്ക് ഇനിയിവന്റെ അമ്മയെക്കുറിച്ചു സംസാരിക്കേണ്ട…ഇവനെ നമ്മുടെ കുഞ്ഞായി തന്നെ വളർത്താം…ആരുമില്ലാത്തവനാണെന്ന തോന്നലൊന്നും എന്റെ കുഞ്ഞിന് ഒണ്ടാവാൻ പാടില്ല.."
അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് അവന് തോന്നി…മുക്കാൽ മണിക്കൂർ കൊണ്ടവർ ഭക്ഷണം കഴിച്ചിറങ്ങി…കോഴിക്കോടേക്കിനി നാല് മണിക്കൂർ യാത്രയുണ്ട്…
ഒരുകുപ്പി വെള്ളവും വാങ്ങി ഡാനിയേൽ വണ്ടിയിൽ കയറി.. ഇത്തവണ കുഞ്ഞുമായി നൈല മുൻ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു…
കുഞ്ഞപ്പോളേക്കും അവളുമായി കൂട്ടായി രണ്ടുപേരും പുറത്തേക്കുള്ള കാഴ്ചകൽകണ്ടുകൊണ്ടിരുന്നു
രാത്രി പത്തുമണിയോടെ അവർ കോഴിക്കോട് എത്തി…തുറന്നു കിടന്നിരുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറി കുഞ്ഞിനുവേണ്ട തുണികളും സാധങ്ങളും വാങ്ങി…സ്വന്തം കുഞ്ഞിനെന്നപോലെ ഒരുപാട് തുണിത്തരങ്ങൾ അവളെടുത്തുനോക്കി അവനായി…സെയിൽസ് സെക്ഷൻനിൽ നിന്ന പെൺകുട്ടികളെല്ലാം കുഞ്ഞിനെ നോക്കി നിൽക്കുന്നത് നൈലയും ഡാനിയേലും ശ്രദ്ധിച്ചു…തിരിച്ചവിടുന്നിറങ്ങിയപ്പോൾ നൈല അവനോട് പറഞ്ഞു
"എല്ലാർക്കും നോട്ടം ഇവനെയാണല്ലോ ഇച്ചായാ….?
"നേരാ…ഇവിടെ ഇവനെപോലെ നീലകണ്ണുള്ളവർ കുറവല്ലേ…അതുകൊണ്ടാവും…"
"ഹാ…എനിക്കും തോന്നി…അമ്മേടെ കുഞ്ഞിന്റെ കണ്ണിന് ഒരുപാട് ഫാൻസ് ആണല്ലോടെ ചക്കരെ…. നീ കണ്ടാരുന്നോ ആ പെണ്ണിന്റെ നോട്ടം…?
കുഞ്ഞിന്റെ കവിളിൽ മുത്തികൊണ്ടവൾ പറഞ്ഞു.. അതിനവൻ ചിരിച്ചോണ്ടവളുടെ കവിളിൽ അടിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു
അതികം വൈകാതെ തന്നെ അവരുടെ കാർ
💬 Comments
View all comments