Chapter Title : ?Evil on earth✨ 1 [Jomon]
ഓടെ പ്രധാനമായും യാകുസ ഫാമിലിയിലെ നാലുപേർക്ക് മാത്രമായി ഓരോ ഗ്രൂപ്പുകൾക്ക് മുകളിലുമുള്ള അധികാരം... അവരുടെ ഇഷ്ടപ്രകാരം ഗ്രൂപ്പുകൾക്ക് ഒരു മേൽനോട്ടക്കാരനെ അല്ലെങ്കിൽ ഒരു തലവനെ നൽകാം...
യാകുസ ഫാമിലിയിലെ നാലുപേരിൽ ഒരാളായിരുന്നു സുമിയോഷി ഷിനോദ്ധ
അയാൾ തന്റെ മകനായ ഇസാനാ ഷിയോദായ ടോക്യോ നഗരപരിധിയിലെ valhalla ഗ്രൂപ്പിലെ ഭരണം ഏൽപ്പിച്ചു..
എന്നാൽ മറ്റു ഗാങ്ങുകളിൽ നിന്നും അയാൾവെത്യാസത്തമായിരുന്നു ... അതുപോലെ തന്നെ അയാളുടെ ബലഹീനതകളും
സ്ത്രീവിഷയങ്ങളിൽ ഇസാനയും അനുയായികളും വളരെയധികം താല്പര്യം കാണിച്ചിരുന്നു...
മറ്റുള്ളവർ പണത്തിനായും അധികാരത്തിനായും കൊലപാതകങ്ങളും അതിക്രമങ്ങളും കാണിച്ചു തുടങ്ങി എന്നാൽ valhalla ഗാങ് മാത്രം സ്ത്രീകളെ കരുക്കളാക്കി പദ്ധതികൾ പ്ലാൻ ചെയ്തു
ടോക്യോ നഗരം ഇസാനയുടെ അധികാരപരിധിയിൽ വന്നതോടെ ആ നാട്ടിലെ സ്ത്രീസുരക്ഷ കുറഞ്ഞു വന്നു... പ്രായഭേദമാന്യേ അവർക്കെതിരെയുള്ള അക്രമങ്ങൾ കൂടി... നിയമപാലകർ പോലും അവരുടെ പ്രവർത്തികളിൽ കണ്ണുകളടച്ചു ഇരുട്ടാക്കി... കാരണം യാകുസ ഫാമിലി അത്രക്ക് ഭയാനകമായ ഒന്നായിരുന്നു
???? 13:24,2021
മഞ്ഞു പെയ്തു തുടങ്ങിയ ഡിസംബർ മാസം….പ്രധാന വീതികളലെല്ലാം മഞ്ഞു പെയ്തു തുടങ്ങി
നഗരമധ്യത്തിൽ നിന്നും വടക്കുമാറിയുള്ള ആറുവരി പാതയിലൂടെ വില കൂടിയൊരു ആഡംബരകാർ വളരെ വേഗതയിൽ പാഞ്ഞു…ഈർപ്പം നിറഞ്ഞ വഴികളിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആ കാർ ഇരുന്നൂറിന് താഴെ പോകാതെ ഓടിക്കൊണ്ടിരുന്നു
കറുത്ത നിറത്തിൽ പൂർണ്ണമായും രൂപമാറ്റം വരുത്തിയ NissanGTR കാർ…മാരകമായ ടൂനിംഗിന് ശേഷം പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ആ എഞ്ചിൻ തന്റെ യജമാനൻ പ്രീതിപ്പെടുത്താണെന്നവണ്ണം കൂടുതൽ ഉച്ചത്തിൽ മുരണ്ടുകൊണ്ടോടി..
പിറകിലെ എക്സ്സോസ്റ്റ് പൈപ്പിൽ നിന്നും രക്തവർണങ്ങളിൽ തീ തുപ്പി
ഹൈവേയിലൂടെ ചാട്ടുളി കണക്കെ പായുന്ന കാറിന് പിറകെ മറ്റു രണ്ടു BMW കാറുകളും ഓടിയെത്തി
വളരെ വേഗംതയിലായിരുന്നിട്ട് പോലും ആ കാറുകൾക്ക് മുൻപേ പാഞ്ഞുകൊണ്ടിരുന്ന GTR നെ തൊടാൻ സാധിച്ചിരുന്നില്ല…
സൈഡ് മിററിലൂടെ തനിക്കൊപ്പം എത്താനായി പാഞ്ഞു വരുന്ന കാറുകളെ കണ്ട ദേവിന്റെ ചുണ്ടിൽ ചെറിയൊരു ചിരി മിന്നി മാഞ്ഞു
കാറിനുള്ളിൽ phonk മ്യൂസിക് വളരെ ശബ്ദതത്തിൽ മുഴങ്ങി കേട്ടിരുന്നു.. അതിന്റെ അവക്തമായ താളത്തിൽ ദേവ് മുഴുകിയിരുന്നു
പൊടുന്നനെ മ്യൂസികിന്റെ ശബ്ദം തനിയെ കുറഞ്ഞു വന്നു..
ഒടുക്കം മ്യൂസിക് സിസ്റ്റം താനേ ഓഫ് ആയി
എന്താണ് സംഭവിച്ചതെന്ന് മനസിലാവാതിരുന്ന ദേവ് ഒരു സംശയത്തോടെ മുൻപിലെ മിററിൽ നോക്കി…തന്റെ കാതിൽ കിടക്കുന്ന ചെറിയ നീലക്കല്ല് പതിച്ച ഒറ്റക്കമ്മൽ ഒരുവട്ടം ചെറുതായി പ്രകാശിച്ചു
അത് മനസിലാക്കിയ ദേവ് ചെറു ചിരിയോടെ മ്യൂസിക് സിസ്റ്റം
💬 Comments
View all comments