Chapter Title : ?Evil on earth✨ 1 [Jomon]
വീണ്ടും ഓണാക്കാൻ ശ്രമിച്ചു
—--ദേവ്…വണ്ടിയുടെ വേഗത വളരെ കൂടുതലാണ്….-----
പെട്ടന്ന് അവന്റെ ചെവിയിലൊരു സ്ത്രീശബ്ദം മുഴങ്ങി
എങ്കിലും അത് കാര്യമാക്കാതെ ദേവ് ആക്‌സിലേറ്ററിൽ കൂടുതൽ ശക്തിയോടെ കാലുകളമർത്തി
വല്ലാത്തൊരു ശബ്ദത്തോടെയാ വണ്ടി മുൻപോട്ടു പാഞ്ഞു
—--ഈ വണ്ടിയുടെ മാക്സിമം വേഗതയെത്തി ദേവ്…രണ്ടു കിലോമീറ്ററുകൾക്കപ്പുറം വലിയൊരു വളവുണ്ട്…ഈ വേഗതയിൽ അവിടെനിന്നു വണ്ടി നിയന്ത്രിക്കാൻ പറ്റുയെന്ന് വരില്ല…—--
തനിക്കുള്ള അപകടസൂചന കിട്ടിയിട്ടും അവന്റെ ഭാവത്തിൽ മാറ്റങ്ങൾ വന്നില്ല…അത് മനസിലാക്കിയെന്നാവണം വീണ്ടും ആ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി
—--Lenas deactivated..!-----
അതേ നിമിഷം തന്നെ ഓഫ് ആയ മ്യൂസിക് സിസ്റ്റം പ്രവർത്തിച്ചു തുടങ്ങി
"ഓഹ്…"
ഒരു ദീർഘനിശ്വസം എടുത്തുകൊണ്ടു ദേവ് ഗിയർ ഡൌൺ ചെയ്തു വണ്ടിയുടെ വേഗത കുറച്ചു…പിന്നെ പ്ലേ ചെയ്തുകൊണ്ടിരുന്ന സോങ് ഓഫ് ആക്കി വച്ചു സീറ്റിൽ ശാന്തനായി ഇരുന്നു
പതുകെയുള്ള വേഗതയിൽ നിലാവിന്റെ കിരണങ്ങൾ കൊണ്ടു പ്രകാശ പൂരിതമായ റോഡിലൂടെയുള്ള യാത്ര അവൻ പതിയെ ആസ്വദിച്ചു തുടങ്ങി
"ലെനസ്…"
വലിയൊരു വളവ് പിന്നീട്ടതും അവൻ വിളിച്ചു.. പക്ഷെ മറുപടിയൊന്നും വന്നില്ല
"സോറി ലെനസ്.. ഞാനിപ്പോ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്…"
അവൻ വീണ്ടും പറഞ്ഞു.. എന്നിട്ടും ലെനസ് പ്രതികരിച്ചില്ല
—---?????—---
(ഭൂമിയിലെ മനുഷ്യനിർമ്മിതമായ സാങ്കേതികവിദ്യാകളെക്കാൾ ഒരുപാടാധികം മുന്നിട്ടു നിൽക്കുന്ന ഒരു AI ആണ് ലെനസ്…ദേവിന്റെ പേർസണൽ അസിസ്റ്റന്റ്….ലെനസ് എന്ന പേരിൽ അവന്റെ മാതാപിതാക്കൾ അവന്റെ സംരക്ഷണചുമതല ഏൽപ്പിച്ചിരിക്കുന്ന ഏലിയൻ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു മിനി സൂപ്പർ കമ്പ്യൂട്ടർ ആണിത്…ഇതിന്റെ ഉത്ഭവം എവിടെ നിന്നാണെന്നോ ആരിൽ നിന്നാണെന്നോ അറിയാവുന്നത് അവന്റെ മാതാപിതാക്കൾക്ക് മാത്രമാണ്…)
—-------------???? ?? ???—---------
ഒരുപാട് നേരം വിളിച്ചിട്ടും ലെനസ് ഇതുവരെ ആക്റ്റീവെറ്റ് ആയില്ലെന്ന് മനസിലാക്കിയ ദേവ് പതിയെ ചിരിച്ചു.. പിന്നെ അത് ഉച്ചത്തിലായി
അവൻ മനസ്സിൽ കൊറച്ചു കാര്യങ്ങൾ ചിന്തിച്ചു…..ലെനസ് ഒരുക്കലും മനുഷ്യരെപോലെ പെരുമാറുകയില്ലെന്ന് അവൾ തന്നെ പറഞ്ഞിരുന്നു..
കാരണം അവൾക്ക് മനുഷ്യസഹജമായ വികാരങ്ങളോ വിചാരങ്ങളോ ഉണ്ടാവുകയില്ല…പക്ഷെ താനവളുടെ വാക്കുകൾ അവഗണിച്ചപ്പോ തികച്ചും ഒരു മനുഷ്യസ്ത്രീയെ പോലെ പിണങ്ങി മാറി നിൽക്കുകയാണവൾ ചെയ്തത്…
—---ലെനസ് ആക്റ്റീവ്റ്റഡ്—---
—---ഒരിക്കലുമില്ല ദേവ്…ഞാൻ പിണങ്ങി പോയത് അല്ല…പിണക്കം.. ഇണക്കം എന്നിങ്ങനെയുള്ള വികാരങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ളതാണ്…i am a super computer..-------
ദേവിന്റെ ചിന്തകൾക്കുള്ള മറുപടി ലെനസ് നൽകി…അവന്റെ ഉപബോധ മനസ്സിനെ വരെയവൾ ഓരോ സെക്കന്റും നിരീക്ഷിച്ചുകൊണ്ടിക്കുകയായിരുന്നു…അതുകൊണ്ട് തന്നെ ദേവ് ചിന്തിക്കുന്ന കാര്യങ്ങൾ ലെനസിനും അറിയാൻ സാധിച്ചിരുന്നു
"കള്ളം…മനുഷ്യന്റെ മനസ്സ് വായിച്ചു വായിച്ചു
💬 Comments
View all comments