0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 389

ഒരു സൂപ്പർ കമ്പ്യൂട്ടർ ആയ നീ പോലും കള്ളം പറയാൻ പഠിച്ചു.. "

ദേവ് അവളോട് തർക്കിച്ചു

—--No ദേവ്—---

"Yes ലെനസ്…. ഞാൻ നിന്റെ വാക്ക് കേൾക്കാത്തത് കൊണ്ടാണ് നീ പിണങ്ങി പോയത്…അല്ലാതെ എന്റെ അറിവിൽ സ്വയമേദാ ഡിയാക്റ്റീവ് ആവാനുള്ള അവകാശം നിനക്കുള്ളതായി എനിക്ക് തോന്നുന്നില്ല…"

ദേവ് അവന്റെ മനസ്സിലുള്ള കാര്യം പറഞ്ഞിട്ടും ലെനസ് പ്രതികരിച്ചില്ല…അവളും തോൽവി സമ്മതിച്ചതായി അവനു തോന്നി

—--ദേവ്…നിന്റെ ശരീരത്തിൽ ഞാൻ ആക്റ്റീവ് ആയിട്ട് ഇരുപതിമൂന്ന് വർഷം പിന്നിടുന്നു…ജീവന്റെ കണിക ബാക്കി നിൽക്കുന്നയീ ഗൃഹത്തിൽ ഞാൻ വന്ന നിമിഷം മുതൽ ഈ ഒരു സെക്കൻഡ് വരെ എന്റെ സെർവറിൽ ഈ ഭൂമിയെ കുറിച്ചും മനുഷ്യരെ കുറിച്ചുമുള്ള കാര്യങ്ങൾ അപ്‌ലോഡ് ആയികൊണ്ടിരിക്കുകയാണ്…. അതിൽ ഏറ്റവും കൂടുതൽ നിന്നെക്കുറിച്ചും നിന്റെ ചിന്തകളെ കുറിച്ചും ആണ്—--

"അതുകൊണ്ട്…?

ഒരു സംശയഭാവത്തിൽ ദേവ് ചോദിച്ചു

—--എല്ലാത്തിനും പുറമെ മനുഷ്യരുടെ വികാരങ്ങളെ കുറിച്ചും ഞാൻ പഠനം നടത്തുന്നുണ്ട്…പ്രധാനമായും നിന്റെ വികാരങ്ങളെ പറ്റി…അവയിൽ ഉപകാരപ്രദമായവ ഓട്ടോമാറ്റിക്കലി എന്റെ ഡാറ്റയുമായി sync ആവും…നിന്റെ വാക്കുകൾ നിന്റെ വേണ്ടപ്പെട്ടവർ കേൾക്കാതിരിക്കുമ്പോൾ നിന്നിലുണ്ടാവുന്ന വികാരങ്ങൾ എന്റെ ഡാറ്റയിൽ ഉണ്ട്.. ചിലപ്പോഴൊക്കെ ഞാനും അതുപോലെ പെരുമാറിയെന്ന് വരും.. പക്ഷെ അത് ഞാൻ അറിഞ്ഞുകൊണ്ട് ആവില്ല.."

ലെനസ് പറഞ്ഞു.. പക്ഷെ ഒന്നും മനസിലാവാത്തവനെപ്പോലെ ദേവ് ഇരുന്നു.. അവന്റെ അപ്പോളാത്ത വികാരം മനസിലാക്കിയ ലെനസ് പതിയെ ചിരിച്ചു…. അവളുടെ ചിരിക്കുന്ന ശബ്ദം കേട്ട ദേവും പതിയെ ചിരിച്ചു

"അപ്പൊ വന്നു വന്നു നീയും മനുഷ്യസ്വഭാവം കാണിക്കാൻ തുടങ്ങിയല്ലേ…wonderful…എനിക്കൊരു സംശയം ലെനസ്…?

—--എന്താണത്—--

"നിനക്ക് കള്ളം പറയാനറിയുമോ…?

—--No…. നിനക്ക് ഉപകാരപ്രദമായ വികാരങ്ങൾ മാത്രമേ എന്റെ ഡേറ്റയുമായി sync ആവുകയുള്ളു…ഒരിക്കലും കള്ളം, ചതി, ദേഷ്യം പോലുള്ള വികാരങ്ങൾ sync ആവില്ല…അതെല്ലാം എന്റെ റൂൾസിന് എതിരാണ്—--

ലെനസ് അവന്റെ സംശയങ്ങൾ തീർത്തു കൊടുത്തു…

—---ദേവ്…അവരുടെ ലൊക്കേഷൻ ട്രേസ് ചെയ്തിട്ടുണ്ട്—--

അവൾ പറഞ്ഞു തീർന്നതും കാറിനുള്ളിലെ LCD ഡിസ്പ്ലേയിൽ ഒരു റൂട്ട് മാപ്പ് ഓപ്പൺ ആയി…

അതിൽ നാലു കിലോമീറ്റർ മാത്രം അകലെയായി ഒരു ബിൽഡിങ് ടാർഗറ്റ് ചെയ്തു കാണിച്ചിരുന്നു….

തങ്ങളുടെ ലക്ഷ്യസ്ഥാനം അടുക്കുകയാണെന്ന് മനസിലാക്കിയ ദേവിന്റെ ഉള്ളിൽ ഒരു പ്രത്യേകതരം വികാരം രൂപപ്പെട്ടു…ലെനസിൻറെ സെർവറിൽ അത് റെക്കോർഡ് ചെയ്യപ്പെട്ടു ….

ചുടുചോര കുടിക്കാൻ പോകുന്ന ഒരു രക്ഷസ്സിന്റെ ഭാവം…ക്രൂരത എന്ന വികാരം

ക്രൂരതയുടെ വന്യതയിൽ അവൻറെ നീല കൃഷ്ണമണി ആ ഇരുട്ടിലുമൊന്ന് തിളങ്ങി

—--------------

മെയിൻ

💬 Comments

View all comments