0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 410

പെണ്ണിനെ കാണാതായിട്ടിപ്പോ 24 മണിക്കൂർ കഴിഞ്ഞു…"

സൈമൺ പറഞ്ഞതൊരു നടുക്കത്തോടെയാണ് ഡാനിയേൽ കേട്ടത്…

"What…അവളെയിപ്പോഴും കണ്ടെത്തിയില്ലേ…അവളുടെ ഭർത്താവിനെക്കുറിച്ചു എന്തെങ്കിലും…?

"ഞങ്ങൾ അന്വേഷിച്ചു ഇച്ചായ…പെണ്ണിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാ അറിയാൻ കഴിഞ്ഞേ…പിന്നെ അതിന്റെ കെട്ടിയോൻ ആറുമാസം മുന്നേ ഒരു ആക്‌സിഡന്റിൽ ചത്തുപോയി…"

"അവളുടെ കുഞ്ഞിനെകുറിച്ചോ…?

ഡാനിയേൽ ചോദിച്ചു…പക്ഷെ മറുപ്പുറത്തു നിന്ന് സംശയം കലർന്ന ചോദ്യമായിരുന്നു ഉത്തരം

"കുഞ്ഞോ…വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷത്തോളം ആയെങ്കിലും അവർക്ക് കുട്ടികളൊന്നും ഇല്ലായിരുന്നു ഇച്ചായ.."

മനസ്സിൽ നിറഞ്ഞു കൂടിയ സംശയത്തോടെ ഡാനിയേൽ കാൾ അവസാനിച്ചു…അവന്റ മനസ്സാകെ അസ്വസ്ഥതമായിരുന്നു…

കുഞ്ഞിന്റെ അമ്മയെക്കുറിച്ചുള്ള വിവരം കിട്ടി..പക്ഷെ അവർക്ക് കുട്ടികളില്ല എന്നാണ് അന്വേഷിച്ചപ്പോ കിട്ടിയ വിവരം…അവനിതെല്ലാം നൈലയോട് പറഞ്ഞു…അവളും കേട്ടത് വിശ്വസിക്കാനാവാതെ അവനെ നോക്കി ഇരുന്നു…

"എനിക്ക് അവളെയും ഈ കുഞ്ഞിനേയും കണ്ടപ്പോളെ മനസ്സിൽ തോന്നിയതാ ഇച്ചായ…എല്ലാം ഒരു നിമിത്തം പോലെ…. ഇവനെ ഒന്ന് ഇച്ചായൻ ശ്രദ്ധിച്ചു നോകിയെ…മറ്റുള്ളവരേക്കാളും ഇവൻ വത്യാസതാണെന്ന് എന്റെ മനസ്സ് പറയുന്നു…എന്റെ കണ്ണന്റെ കണ്ണ് തന്നെ കണ്ടില്ലേ…"

കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ടവൾ അവന്റെ കവിളിൽ പിടിച്ചു വലിച്ചു…അവളുടെയാ പ്രവർത്തി ഇഷ്ടപ്പെട്ടവണ്ണമവൻ  കൈകാലുകളിട്ടടിച്ചു

ഇതെല്ലാം കണ്ടുകൊണ്ടുനിന്ന ഡാനിയേൽ വേറൊന്നും പറയാതെ ബെഡിലിരുന്നു

"ഏതായാലും നന്നായി ഇച്ചായ…ഇനി ചിലപ്പോ ഇവന്റെ കാര്യങ്ങൾ അന്വേഷിച്ചാരും വരാൻ സാധ്യത ഇല്ലല്ലോ…അതോണ്ടിനി ആ പേടി വേണ്ട.."

"അതാണ് പേടിക്കേണ്ടത് നൈല…"

ആലോചനയിൽ മുഴുകിയിരുന്ന ഡാനിയേൽ പറഞ്ഞു…അവനെന്താ അങ്ങനെ പറഞ്ഞെതന്നറിയാനായി നൈലയവനെ നോക്കി

"ഇവന്റമ്മയെയവർ കൊന്ന് കളയുകയാ ചെയ്തത്…അതെന്തായാലും വെറുതെ ആവില്ലല്ലോ…എന്റേയൂഹം ശെരിയാണേൽ അവർ വന്നതീ കുഞ്ഞിനു വേണ്ടിയാകും

അവൻ പറയുന്നത് കേട്ട നൈല ആർക്കുമിവനെ വിട്ടുകൊടുക്കില്ലെന്ന മട്ടിൽ കുഞിനെ ചേർത്തു പിടിച്ചു

അത് കണ്ട ഡാനിയേൽ ഒരു ചിരിയോടെ അവളെ കെട്ടിപ്പിച്ചു

"നീയെന്തിനാ പേടിക്കുന്നെ…ഇത് പാലക്കൽ കുര്യചന്റെ വീട..ഇവിടവന്ന് ഒരുത്തനും നമ്മുടെ കുഞ്ഞിനെ തൊടില്ല..“

—----------------------------------------

23വർഷങ്ങൾക്ക് ശേഷം…..

Present day…….

അമേരിക്കയിലെതന്നെ ഏറ്റവും പ്രശസ്തമായ ഒരു വർത്തമാന പത്രത്തിന്റെ ഹെഡ് ഓഫീസ്

നഗരത്തിന്റെ ഒത്തനടുവിലായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പത്തുനിലകെട്ടിടം

അതിനു താഴെയായി വിശാലമായൊരു അണ്ടർഗ്രൗണ്ട് പാർക്കിംഗ്

സമയം പത്തുമണിയോടടുക്കുന്നതനുസരിച്ച് അവിടേക്കുള്ള ആളുകളുടെയെണ്ണം വർധിച്ചു തുടങ്ങി... ഒപ്പം തിരക്കുകളും... എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി

ഇതേ

💬 Comments

View all comments