Chapter Title : ?Evil on earth✨ 1 [Jomon]
സമയമാ കെട്ടിടത്തിനു മുൻപിലുള്ള റോഡരികിൽ പഴയൊരു അംബാസിഡർ വന്നു നിന്നു
അതിൽ നിന്നൊരു ചെറുപ്പക്കാരൻ ഡോറ് തുറന്നു പുറത്തിറങ്ങി... പഴകി തേഞ്ഞു കീറലുകൾ കൊണ്ടു സമൃദ്ധമായ ഒരു കറുത്ത ഡെനിം ഷർത്തും പാന്റുമായിരുന്നു വേഷം
അലസമായി മുൻപിലേക്ക് നീണ്ടു വളർന്ന ചെമ്പൻ മുടി... മുഖമാകെ കറുത്ത കുറ്റി താടികൾ അതിനേക്കാൾ അല്പം കൂടി കനത്തിൽ വെട്ടിയൊതുക്കിയ മീശയും
ഇതേ സമയം വിലകൂടെയൊരു ആഡംബര കാർ അവനെ മറികടന്നു മുൻപിലേക്ക് പോയി അവന്റെ കാറിനും കുറച്ചു കൂടി അകലത്തിൽ നിർത്തി
ആ വണ്ടിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടവൻ
പോക്കറ്റിൽ നിന്നുമൊരു സിഗരറ്റെടുത്തു ചുണ്ടോടു ചേർത്തു
അത് കത്തിക്കാനായി ഒരു ലൈറ്റർ അവൻ സ്വന്തം പോക്കറ്റിൽ തിരഞ്ഞു.. കിട്ടിയില്ല... ശേഷം കാറിനുള്ളിലും പരതി..
പൊടുന്നനെ നിരാശ നിറഞ്ഞൊരു മുഖത്തോടെയവൻ തനിക്കു മുൻപിൽ നിർത്തിയിരുന്ന കാറിനടുത്തേക്ക് നടന്നു
ആ കാറിന് പിന്നിലെ BMW എന്നെഴുതിയ ലോഗിയിൽ വിരലുകൾക്കൊണ്ടൊന്നു തഴുകിയ ശേഷം മുൻപിലെ ഡോറിനടുത്തേക്ക് നടന്നു
കറുത്ത കൂളിംഗ് ഷീറ്റുകൊണ്ടു മറച്ചയാ കാറിനുള്ളിൽ എന്താണെന്ന് വെളിയിൽ നിന്ന് നോക്കുന്നവർക്ക് കാണാൻ സാധിക്കില്ലായിരുന്നു
അവനാ ഡോറിനു മുൻപിലെത്തിയപ്പോളേക്കും ആ വിൻഡോ ഗ്ലാസ്സ് താഴേക്ക് താഴ്ന്ന് പോയി
കോട്ടും സ്യൂട്ടും ധരിച്ചൊരു മധ്യവയസ്കൻ ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ
"മാച്ച് ബോക്സ് ഉണ്ടോ സർ...?
കാറിനുമുകളിൽ ഒരു കൈ വച്ചു കുനിഞ്ഞുകൊണ്ടവൻ ചോദിച്ചു
അയാൾ അവനെയും അവന്റെ ചുണ്ടിൽ കടിച്ചു പിടിച്ചിരുന്ന സിഗരിറ്റിനെയും ഒന്ന് നോക്കി.. പിന്നെ ഡാഷ് ബോർഡ് തുറന്നൊരു ലൈറ്റ്ർ എടുത്തവനു കൊടുത്തു
അവനത് നിറഞ്ഞൊരു ചിരിയോടെ വാങ്ങി സിഗരിറ്റിനു നേരെപിടിച്ചു കത്തിച്ചു
"എന്താ കാണണമെന്ന് പറഞ്ഞത്...?
മുൻപിലേക്ക് നോക്കിക്കൊണ്ടയാൾ ചോദിച്ചു.. തീരെ താല്പര്യമില്ലാത്ത ഭാവത്തോടെ.. എന്നാൽ അവനൊന്നും കേൾക്കാത്ത മട്ടിൽ നിന്ന് സിഗരറ്റിൽ നിന്ന് ഒരു പുകയെടുത്തു...
പിന്നെ പതിയെ വാ തുറന്നു പുക പുറത്തേക്ക് ഊതി അത് വായുവിൽ ഇല്ലതാവുന്നത് നോക്കി നിന്നു
"രണ്ടു വർഷം മുൻപ് ഇതുപോലൊരു രാവിലെ ഞാൻ സാറിനെ കാണാൻ വന്നത് ഓർമ്മ ഉണ്ടോ...?
അവൻ അയാളെ നോക്കി ചോദിച്ചു.. എന്നാൽ അയാളൊന്നും മിണ്ടിയില്ല..
"അന്ന് സാറിന്റെ വണ്ടി
💬 Comments
View all comments