0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 412

ഇതല്ലായിരുന്നു...

വേഷവും..."

ഒരു ചെറുചിരിയോടവൻ പറഞ്ഞു നിർത്തി...അമർഷം നിറഞ്ഞൊരു മുഖത്തോടെ കാറിൽ നിന്നയാൾ അവനെ നോക്കി

"നിനക്കെന്താ പറയാനുള്ളത്...ഞാൻ നിന്നെപോലെയല്ല... ഒരുപാട് തിരക്കുകൾ ഒണ്ട്...ഇല്ലാത്ത നേരം നോക്കി ആണ് നിനക്ക് വേണ്ടി ഞാനിപ്പോ വന്നത്.. അതുകൊണ്ട് പറയാൻ ഉള്ളത് എന്താണെങ്കിലും അത് വളച്ചുകെട്ടലുകളില്ലാതെ പറയാൻ നോക്ക്.."

അയാളത് പറയുമ്പോഴും അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല

"ചൂടാവല്ലേ സാറെ... എനിക്കറിയാം സാറിന്റെ തിരക്കുകൾ.. ഈ തിരക്കുകൾ ഉണ്ടാവാൻ ഞാനും ഒരു കാരണക്കാരൻ ആണല്ലോ...?

"എബി പ്ലീസ്... എന്താണ് പറയാൻ ഉള്ളത്... എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതാണ്... സമയം വൈകുന്നു..?

അയാൾ അവനോട് പറഞ്ഞു.. ഒരു നിമിഷം ആലോചനയിലാണ്ട അവൻ പറഞ്ഞു തുടങ്ങി

"DK ഇനിയില്ല...."

"What....?

അതും പറഞ്ഞയാൾ ഡോർ തുറന്നു പുറത്തു ചാടി... അപ്രതീക്ഷിതമായി ഡോർ തുറന്നത് കണ്ട എബി പിറകിലേക്ക് മാറി.. പിന്നെയത് പ്രതീക്ഷിച്ചത് പോലെ അവനൊന്നു ചിരിച്ചു..

"Dk... അവൻ മരിച്ചോ... എപ്പോ.. എങ്ങനെ..?

തുടരാത്തുടരേ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ അവന്റെ മുൻപിലേക്ക്  വന്നപ്പോഴും അവൻ ചിരിച്ചുകൊണ്ട് സിഗററ്റിന്റെ പുക ഉള്ളിലേക്കെടുക്കുന്ന തിരക്കിലായിരുന്നു

"ഹാ പറഞ്ഞു തീർന്നില്ല സാറെ... അതിനുമുന്പേ തോക്കിൽ കേറി വെടി വക്കല്ലേ..."

അവൻ അയാളോട് പറഞ്ഞു...ഒരു നിമിഷം അയാൾ നിശബ്ദതനായി... എങ്കിലും എന്താണ് സംഭവിച്ചതെന്നറിയാനുള്ള ഒരു ത്വര ആയാളിൽ കാണാമായിരുന്നു

"DK മരിച്ചില്ല... പക്ഷെ മരിക്കുന്നതിനേക്കാൾ പരിതാപകരമായ ഒരവസ്ഥയിലാക്കി അവനെ...."

എബിയുടെ വാക്കുകളിൽ നിന്നുമൊന്നും മനസിലാവാതെ അയാൾ അവനെ നോക്കി

"മനസിലായില്ലല്ലേ... സാറിനോർമ്മ ഉണ്ടോ 2 വർഷം മുൻപേ സാറിന് മുൻപിൽ വന്നു ഞാൻ പറഞ്ഞത്...?

ഉണ്ടെന്നയാൾ തലകുലുക്കി...

—-———————-

2വർഷം മുൻപൊരു പകൽ….

"സർ എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..."

"ഇപ്പൊ പറ്റില്ല.. താൻ പോയിട്ട് പിന്നെ വാ... നൂറുക്കൂട്ടം പണിയുണ്ട് ഇവിടെ അതിനിടക്ക് ആണ്...."

തലക്ക് കൈയും കൊടുത്തു കസേരയിൽ കുനിഞ്ഞിരുന്നുകൊണ്ട് ജോൺ പറഞ്ഞു...

"സാറിന്റെ തലവേദനക്ക് കാരണം വാൾട്ടർ ഷാ മർഡർ കേസ് അല്ലെ..?

അതുവരെ തലകുനിച്ചിരുന്ന ജോൺ ഒരു പുച്ഛചിരിയോടെ തലയുയർത്തി മുൻപിൽ നിൽക്കുന്ന പയ്യനെ നോക്കി... ഇരുപത്തിരണ്ടിനടുത്ത് മാത്രം പ്രായം തോന്നിക്കുന്ന ഒരു

💬 Comments

View all comments