Chapter Title : ?Evil on earth✨ 1 [Jomon]
ചെറുക്കൻ... താഴെ തട്ടിലാണ് ജീവിതം എന്ന് എടുത്തു കാണിക്കാൻ മാത്രം ഉതകുന്ന വസ്ത്രധാരണം
"നിനക്ക് എന്തറിയാം... എന്നെപോലെ ഓരോ പത്രലേഖഖൻമാരും ഇപ്പൊ അനുഭവിക്കുന്ന പ്രഷർ അത് നീയീ പറഞ്ഞ മർഡർ കേസ് കൊണ്ടു മാത്രം ആണ്...വാൾട്ടർ ഷാ കേസ് ആണല്ലോ എപ്പോ എല്ലായിടത്തും..."
മുകളിൽ നിന്നുള്ള പ്രഷർ കൊണ്ടും തനിക്കൊന്നും കണ്ടുപിടിക്കാൻ പറ്റാത്തതിലുള്ള അമർഷവും അയാളുടെ വാക്കുകളിൽ നിഴലിച്ചിരുന്നു
"സർ അതിനെക്കുറിച്ചു പറയാനാണ് ഞാൻ വന്നത്...എനിക്കറിയാം അത് ചെയ്തത് ആരാണെന്ന്..."
ജോണിനെ നോക്കി എബി പറഞ്ഞു... അത് കേട്ടിട്ടും ജോണിന്റെ മുഖത്തെ പുച്ഛചിരി മാഞ്ഞിരുന്നില്ല
"ആണോ... എങ്കിൽ പറ ആരാണത് ചെയ്തത്....?
"സർ അവരെയെല്ലാം കൊന്നത് ഒരാളാ..."
"ഹ ഹ ഹ...impossible... വാൾട്ടർ ഷായെ പോലൊരു ചെകുത്താനെ കൊന്നത് ഒരാൾ ആണെന്നോ... ചിലപ്പോ ശെരിയായിരിക്കാം.. പക്ഷെ അവന്റെ കൂടെ ചത്തു മലച്ചു കിടന്നത് ഒന്നോ രണ്ടോ പേരല്ല... ഇരുപത്തിരണ്ടു പേരാണ്.... അതും അവന്റെ ഏറ്റവും അടുത്ത പടയാളികൾ... അവന്റെ വാൾട്ടർ ഗോഡ് ടീം..."
"ഞാൻ പറഞ്ഞത് നേരാണ് സർ... അവരെയെല്ലാം കൊന്നത് ഒരാൾ ആണ്....വാൾട്ടർ ഗോഡ് ടീമിനെ വേരോടെ പറിച്ചു കളഞ്ഞ റിയൽ ഡെവിൾ..."
ഒരാവേശത്തോടെ അവൻ പറഞ്ഞു നിർത്തി.... എങ്കിലും അവൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ ചാരുകസേരയിൽ ചാരിയിരുന്നുകൊണ്ട് ജോൺ അവനെ നോക്കി ചോദിച്ചു
"തെളിവുണ്ടോ...?
"ഒണ്ട്..."
അതും പറഞ്ഞവൻ കയ്യിൽ പിടിച്ചിരുന്ന ഒരു ഐപാഡ് എടുത്തയാളെ കാണിച്ചു... ഇവനെപോലെ ഒരുത്തന്റെ കയ്യിൽ ലക്ഷങ്ങൾ വിലയുള്ള ഒരു ഗാഡ്ജറ്റ് കണ്ട ജോൺ ഒരു അവിശ്വാസതയോടെ അവനെ നോക്കി.. ശേഷം അവൻ കാണിച്ച ഐപാഡിലേക്കും നോക്കി
അതിൽ കണ്ട കാര്യങ്ങൾ ഒന്നും വിശ്വസിക്കാനാവാതെ അയാൾ ഇരുന്നിടത്തു നിന്നെണീറ്റു
"ഇതെങ്ങനെ നിനക്ക് കിട്ടി...?
"എങ്ങനെ കിട്ടി എന്നത് അവിടെ നിക്കട്ടെ... സമർത്ഥനായ ഒരു ഹാക്കർ ഉണ്ടെങ്കിൽ ഇന്റർപോളിന്റെ അല്ല ഉത്തര കൊറിയയിലെ മിസൈലിന്റെ എണ്ണം വരെ എടുക്കാൻ പറ്റും..."
വളരെ ആത്മവിശ്വാസത്തോടു കൂടിയുള്ള അവന്റെ വാക്കുകൾ അയാൾ കേട്ടിരുന്നു.. അല്ലാതെ അയാൾക്ക് വേറെ മാർഗങ്ങൾ ഒന്നുമില്ലായിരുന്നു
തനിക്ക് മുൻപിൽ കാണിച്ച രേഖകളും റിപ്പോർട്ടുകളും അയാളുടെ പല വിശ്വാസങ്ങളും തെറ്റിച്ചിരുന്നു
വാൾട്ടർ ഷാ..അവനെപ്പോലെയൊരു
💬 Comments
View all comments