Chapter Title : ?Evil on earth✨ 1 [Jomon]
ചെകുത്താനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. എന്തിന് കേട്ടറിവുപോലുമില്ല... കുറഞ്ഞ വർഷങ്ങൾക്കൊണ്ടവൻ ഈ രാജ്യത്ത് ചെയ്ത് കൂട്ടിയ കൊലപാതകങ്ങൾക്ക് കണക്കുകളില്ല... FBI യും ഇന്റെർപോളും അവനെ തേടി നടക്കുമ്പോളുമവൻ വൈകുന്നേര സമയങ്ങളിൽ സൂര്യസ്തമയം കാണാൻ സാന്റിയാഗോ ബീച്ചിലൂടെ നടക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്... പക്ഷെ ആർക്കുമവന്റെ വിരലിൽ തൊടാൻ പോലും സാധിച്ചിരുന്നില്ല... അത്രക്ക് വലിയൊരു സൈന്യം അവനുചുറ്റും ഉണ്ടായിരുന്നു.. എന്നാൽ ഒരാഴ്ച മുൻപൊരു വാർത്ത കാട്ടുതീ പോലെ ഈ നഗരത്തിൽ പടർന്നു... നഗരതിർത്തിയിലുള്ള ഒരു ബാറിൽ നിന്ന് വാൾട്ടർ ഷായെയും അവന്റെ ബലവാൻമ്മാരായ സൈന്യത്തിന്റെയും ബോഡികൾ കണ്ടെത്തിയെന്ന്...
വാൾട്ടർ ഷായിൽ തന്നെ ജോണിന്റെ ചിന്തകൾ തങ്ങി നിൽക്കുമ്പോ എബി അയാളുടെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു
"വിശ്വസിക്കാനാവുന്നില്ല...."
പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് ജോൺ തിരിച്ചു കസേരയിൽ ഇരുന്നു
"വിശ്വസിക്കണം സർ... ഇത് ചെയ്തത് ഒരാളാണ്... സാറിന് പേടിയുണ്ടോ..?
ഒരു തമാശ രീതിയിൽ അവൻ ചോദിച്ചു
"Yes... പേടിയുണ്ട്... അവനെപ്പോലെയൊരു ചെകുത്താനെ തീർക്കാൻ കെൽപ്പുള്ളവൻ കളത്തിലിറങ്ങുമ്പോ ആരായാലും ഒന്ന് പേടിച്ചു പോകും... നിനക്കറിയുമോ.. വാൾട്ടർ ഷാ ചെയ്ത കൊലപാതകങ്ങളുടെ തന്നെ ഒരു ലിസ്റ്റും അതിനെ പറ്റിയുള്ള റിപ്പോർട്ടും ഇവിടെ ഒണ്ട്... അവൻ പീഡിപ്പിച്ചു കൊന്ന സ്ത്രീകളുടെ യഥാർത്ഥ അവസ്ഥ ഒരിക്കലും ഞങ്ങൾ പുറത്ത് വിട്ടിരുന്നില്ല... അങ്ങനെ ചെയ്തിരുന്നേൽ മിനിട്ടുകൾ കൊണ്ടു ഞങ്ങളുടെ പത്രത്തിന്റെ റേറ്റിംഗ് കൂടിയേനെ.. അത്രക്ക് ക്രൂരതയോടെയാണവൻ ഓരോന്നും ചെയ്തിരുന്നത്... ജീവനോടെ അടിച്ചു തകർത്ത നാഭിയുള്ള പെണ്ണിനെ ഭോഗിക്കുന്നവൻ ആയിരുന്നവൻ... അത്രക്ക്... അത്രക്ക്..."
പറയാൻ വാക്കുകൾ കിട്ടാതെ ജോൺ തളർന്നിരുന്നു…ചത്തുപ്പോയഒരുത്തന്റെപ്രവർത്തികൾഅപ്പോഴുംഅയാളുടെകണ്ണുകളിൽഭയംനിറച്ചു.. അതെല്ലാം എബി കണ്ടുനിന്നു
"പേടിയായിരുന്നു അവനെ... ഓരോ കമ്പനികളും അവൻ വിലക്ക് വാങ്ങുമ്പോൾ പേടിയോടെയാണ് ഞാൻ അത് കണ്ടുനിന്നത്... എന്നെങ്കിലും ഒരിക്കൽ അവന്റെ കണ്ണുകൾ ഈ കമ്പനിക്ക് മുകളിൽ വീഴുമോ എന്ന്…
വിലക്ക് വാങ്ങുന്നതല്ല അവന്റെ രീതി... അവൻ വിലയിട്ടാൽ അവിടുത്തെയോരോ ജീവനക്കാർക്കും ചേർത്തേ അവൻ വില പറയു.."
"സർ പറഞ്ഞത് നേരാ... അവൻ പലർക്കും വിലയിട്ടിരുന്നു.. പക്ഷെ അവസാനമായി വിലയിട്ട ആളെ അവൻ കുറച്ചു കണ്ടു... അവിടെയാണ് അവനു പിഴച്ചത്.."
എബി പറഞ്ഞു.. എന്നാൽ ആ വാക്കുകളുടെ അർത്ഥമെന്താണെന്ന് മനസിലാവാതെ
💬 Comments
View all comments