0%

Chapter Title : ?Evil on earth✨ 1 [Jomon]

Author : Jomon Read All Parts 415

ജോൺ അവനെ നോക്കി

അയാളുടെ നോട്ടത്തിന്റെ അർഥം മനസിലാക്കിയ എബി തന്റെ ഐപാടിൽ നിന്ന് മറ്റൊരു റിപ്പോർട്ട് അയാളെ കാണിച്ചു

"DK..."

അതിൽ കണ്ട പേരയാൾ വായിച്ചു

"അതേ.. DK..കോഴിക്കോടുകാരനായ ഡാനിയേൽ കുര്യൻ എന്ന നാലപ്പത്തഞ്ചുകാരന്റെ എക്സ്പോർട്ടിങ് കമ്പനി..."

"പക്ഷെ അയാളുമായി ഈ കേസിന് എന്ത് കണക്ഷൻ...?

"കണക്ഷൻ ഒണ്ട് സർ... WG എന്ന വാൾട്ടർ ഷാ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഡ്രെഗ്സ് നിർമ്മാണത്തിലും അതിന്റെ എക്സ്പോർട്ടിങ്കിലും ആയിരുന്നു..

അതായിരുന്നു അവന്റെ പ്രധാന വരുമാന മാർഗം... FBI അവന്റെ ബിസിനസിന് മുകളിൽ കൈകടത്താൻ ശ്രമിച്ചപ്പോൾ അവനവന്റെ ലഹരിമരുന്നുകൾ വെളി നാടുകളിലേക്ക് കടത്താൻ സുരക്ഷിതമായൊരു വഴി തേടികൊണ്ടിരുന്നു..

അങ്ങനെ ഒടുക്കം എത്തിയത് ഡാനിയേലിന്റെ കമ്പനിയിൽ ആയിരുന്നു... ഒരുപക്ഷെ അവൻ അയാളെ ഭീഷണിപ്പെടുത്തി കാണും....അതിന് അടുത്ത് തന്നെ ആയിരുന്നു ഡാനിയേലിന് നേരെ ഒരാക്രമണം ഉണ്ടായത്..

അത് നിങ്ങളുടെ പത്രം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു..."

"പക്ഷെ അതൊരു ആക്‌സിഡന്റ് അല്ലായിരുന്നോ...

അത് മാത്രമല്ല അയാൾക്ക് അന്ന് കാര്യമായി ഒന്നും തന്നെ സംഭവിച്ചതുമില്ല..."

സാനിയേലിന്റെ കാര്യം ഓർത്തെടുത്തുകൊണ്ട് ജോൺ പറഞ്ഞു

"ശെരിയാണ്... അവിടെ WG ക്ക് ഒരു പിഴവ് സംഭവിച്ചു....ഡാനിയേൽ അന്നത്തെ അപകടത്തിൽ നിന്ന് തലനാഴിരക്ക് രക്ഷപെട്ടു..

പക്ഷെ ആ ഒരു പിഴവ് WG യുടെ തന്നെ തലയെടുക്കാൻ പാകത്തിന് ഉള്ളതായിരുന്നു.."

എബി പറഞ്ഞു തീർന്നതും മറ്റെന്തോ പറയാൻ വന്ന ജോണിന്റെ മുൻപിലേക്കാവൻ ഐപാഡ് വീണ്ടും കാണിച്ചു

ഇത്തവണ ജോണിന് ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല...

വാൾട്ടർ ഷായുടെ അടക്കം നിരവധി ആളുകളുടെ പേരിലുള്ള പലതരം ബിസിനസ്സുകളും കമ്പനികളും DK എന്ന എക്സ്പോർട്ടിങ് കമ്പനിയുടെ കീഴിലേക്ക് നടത്തിപ്പവകാശം മാറ്റിയതിനുള്ള രേഖകളുടെ കോപ്പികൾ ആയിരുന്നത്

അതിലീ നഗരത്തിലെ തന്നെ പല വമ്പൻ കമ്പനികളുടെയും ഹോട്ടലുകളുടെയും എന്തിനേറെ പ്രധാന വാർത്താ ചാനലുകളായ രണ്ടു ന്യൂസ്‌ നെറ്റ്‌വർക്ക്കളുടെയും ഓണർഷിപ്പ് ട്രാൻസ്ഫർ ആയതിന്റെ രേഖകൾ ഉണ്ടായിരുന്നു

"പക്ഷെ... ഡാനിയേലിനെ പോലെയൊരാൾ...?

മനസ്സിൽ മുളപൊട്ടിയ സംശയമയാൾ എബിയോട് ചോദിച്ചു.. അതിനും അവന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു

"സർ ആ എഗ്രിമെന്റുകൾ ശെരിക്കും വായിക്കു... DK എന്നത് ഡാനിയേൽ കുര്യൻ എന്നല്ല... അതിൽ K

💬 Comments

View all comments