Chapter Title : ?Evil on earth✨ 1 [Jomon]
റിപ്പോർട്ട് ചെയ്തിരുന്നു..."
"പക്ഷെ അതൊരു ആക്‌സിഡന്റ് അല്ലായിരുന്നോ...
അത് മാത്രമല്ല അയാൾക്ക് അന്ന് കാര്യമായി ഒന്നും തന്നെ സംഭവിച്ചതുമില്ല..."
സാനിയേലിന്റെ കാര്യം ഓർത്തെടുത്തുകൊണ്ട് ജോൺ പറഞ്ഞു
"ശെരിയാണ്... അവിടെ WG ക്ക് ഒരു പിഴവ് സംഭവിച്ചു....ഡാനിയേൽ അന്നത്തെ അപകടത്തിൽ നിന്ന് തലനാഴിരക്ക് രക്ഷപെട്ടു..
പക്ഷെ ആ ഒരു പിഴവ് WG യുടെ തന്നെ തലയെടുക്കാൻ പാകത്തിന് ഉള്ളതായിരുന്നു.."
എബി പറഞ്ഞു തീർന്നതും മറ്റെന്തോ പറയാൻ വന്ന ജോണിന്റെ മുൻപിലേക്കാവൻ ഐപാഡ് വീണ്ടും കാണിച്ചു
ഇത്തവണ ജോണിന് ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല...
വാൾട്ടർ ഷായുടെ അടക്കം നിരവധി ആളുകളുടെ പേരിലുള്ള പലതരം ബിസിനസ്സുകളും കമ്പനികളും DK എന്ന എക്സ്പോർട്ടിങ് കമ്പനിയുടെ കീഴിലേക്ക് നടത്തിപ്പവകാശം മാറ്റിയതിനുള്ള രേഖകളുടെ കോപ്പികൾ ആയിരുന്നത്
അതിലീ നഗരത്തിലെ തന്നെ പല വമ്പൻ കമ്പനികളുടെയും ഹോട്ടലുകളുടെയും എന്തിനേറെ പ്രധാന വാർത്താ ചാനലുകളായ രണ്ടു ന്യൂസ് നെറ്റ്‌വർക്ക്കളുടെയും ഓണർഷിപ്പ് ട്രാൻസ്ഫർ ആയതിന്റെ രേഖകൾ ഉണ്ടായിരുന്നു
"പക്ഷെ... ഡാനിയേലിനെ പോലെയൊരാൾ...?
മനസ്സിൽ മുളപൊട്ടിയ സംശയമയാൾ എബിയോട് ചോദിച്ചു.. അതിനും അവന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു
"സർ ആ എഗ്രിമെന്റുകൾ ശെരിക്കും വായിക്കു... DK എന്നത് ഡാനിയേൽ കുര്യൻ എന്നല്ല... അതിൽ K എന്നത് ഡാനിയേലിന്റെ അച്ഛന്റെ പേരാണ്... നാട്ടിലെ ഒരു പഴക്കം ചെന്ന പ്രമാണി..."
"അപ്പൊ D...?
അയാൾ അത് ചോദിച്ചപ്പോൾ എബി ചുറ്റിനുമൊന്ന് നോക്കി…
ആ ചില്ലു കൂടിനുള്ളിൽ തങ്ങളെയാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവൻ ജോണിനോട് ചോദിച്ചു
"സർ ഈ cctv ക്യാമെറയിൽ വോയിസ് റെക്കോർഡ് ആവുമോ..?
"ഇല്ല...അതിനുള്ള പെർമിഷൻ കമ്പനി ഞങ്ങൾക്ക് തരുന്നില്ല... വിഷ്വൽസ്
💬 Comments
View all comments