Chapter Title : ?Evil on earth✨ 2 [Jomon]
കേട്ടത്തെ നൈലയെ തള്ളി മാറ്റി നീലു അകത്തേക്ക് ഓടി…അവളുടെ ഓട്ടം ഒരു ചിരിയോടെ നൈല നോക്കികണ്ടു പിന്നെ സോഫയിൽ മുഖം താഴ്ത്തിയിരിക്കുന്ന ദേവിന്റെ അടുത്തവളിരുന്നു
രണ്ട് പേരും ഒന്നും മിണ്ടാതെ ഉമ്മറത്തെ ഇരുട്ടിലേക്ക് നോക്കി ഇരുന്നു…അടുത്തായി നൈലയുടെ സാനിധ്യം മനസിലാക്കിയ ദേവ് അവളെ മുഖമുയർത്തി നോക്കി
പക്ഷെ മുറ്റത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന നൈലയെ കണ്ടവൻ എന്ത് പറയണമെന്ന് അറിയാതെ ഇരുന്നു
പിന്നെ അവളുടെ കൈയിൽ പിടിച്ചവൻ കവിളിലൊരുമ്മ കൊടുത്തു…എന്നിട്ടും വലിയ ഭാവവെത്യാസമില്ലാതെ ഇരിക്കുന്ന നൈലയെ എന്ത് പറഞ്ഞു കൂട്ട് കൂടുമെന്ന സംശയത്തിൽ അവനിരുന്നു
”അമ്മാ..!
അവൻ വിളിച്ചു നോക്കി…ഇല്ല മറുപടിയില്ല
“അമ്മ..നോക്ക്..”
അവൻ വീണ്ടും വിളിച്ചു
“ദേ നൈലെ നോക്കാനാ പറഞ്ഞെ..?
ദേഷ്യം കാണിക്കും പോലെ പറഞ്ഞുകൊണ്ടവൻ നൈലയുടെ വയറ്റിൽ ഞ്ഞുള്ളി…പെട്ടെന്നുള്ള ആക്രമണത്തിൽ നൈല ചിരിച്ചുകൊണ്ട് കുതറി…അത്ര മാത്രമേ അവനും വേണ്ടിയിരുന്നുള്ളു
”സോറി അമ്മ..“”
അവനവളെ കെട്ടി പിടിച്ചുകൊണ്ടു പറഞ്ഞു….നൈലയുടെ കൈ അവന്റെ തലയിൽ തഴുകി കൊണ്ടിരുന്നു
“വേദനയുണ്ടോ കണ്ണാ..”
സന്തോഷവും വിഷമവും മാത്രം വരുമ്പോൾ നൈല വിളിക്കുന്ന പേരായിരുന്നു കണ്ണൻ എന്നത്…ഇപ്പോളവളുടെയാ വിളിയിൽ വിഷമം ആണെന്ന് മനസിലാക്കിയ ദേവ് അവളെ ഒന്നുകൂടെ ഇറുക്കി കെട്ടിപിടിച്ചു
“വേദന ഉണ്ടായിരുന്നു..പക്ഷേങ്കി ഇപ്പൊ ഇല്ല..”
ഒരു ചിരിയോടെ അവൻ പറഞ്ഞു
“അതെന്നാടാ ഇപ്പൊ ഇല്ലാത്തെ..?
ദേവിന് മാത്രം നൽകാറുള്ള കുസൃതി നിറഞ്ഞൊരു നോട്ടത്തോടെ അവൾ ചോദിച്ചു
”ആവോ അറിയില്ല…ഞാൻ ഇപ്പൊ നല്ല ഹാപ്പിയാ അതുകൊണ്ട് ആവും..!
“അതെ അതെ…നല്ല അടിയും വാങ്ങി വന്നിട്ടവനു സന്തോഷം ആണ് പോലും..”
ദേവിനെ കളിയാക്കിക്കൊണ്ട് നൈല ചിരിച്ചു…അമ്മയുടെയും മകന്റെയും ചിരിക്കുന്ന ശബ്ദം കേട്ടുകൊണ്ട് വന്ന ഡാനിയും ഉമ്മറത്ത് സ്ഥാനം പിടിച്ചു
“വാങ്ങുക മാത്രമല്ല..തിരിച്ചു കൊടുകുവേം ചെയ്തു..”
അല്പം ഗമയോടെ ദേവ് പറഞ്ഞു…അത് കേട്ട നൈല മൂക്കത്തു വിലരുവച്ചുകൊണ്ട് ചോദിച്ചു
“എന്നാലും എന്തൊരടിയാടാ നീ കൊടുത്തത്…ആ ടീച്ചറു പറയുന്നത് കേട്ട് ഞാൻ തന്നെ പേടിച്ചു പോയി…നല്ലൊരു സംഖ്യ ഹോസ്പിറ്റൽ ബില്ലുമായെന്ന കേട്ടെ..”
അല്പം മാറി നിക്കുന്ന ഡാനിയെ നോക്കി അവൾ പറഞ്ഞു…പിന്നെ ദേവിനെയും നോക്കി…അവൻ ചിരിച്ചുകൊണ്ടിരിക്കുവാണ്
“അമ്മ ഞാൻ ഒരു കാര്യം പറയട്ടെ..!
അവൻ മുഖവുരയിട്ടുകൊണ്ട്
💬 Comments
View all comments