Chapter Title : ?Evil on earth✨ 2 [Jomon]
ചോദിച്ചു
എന്താണെന്ന ഭാവത്തിൽ നൈല അവനെ നോക്കി
”അത് ഒണ്ടല്ലോ..എനിക്ക് ബോക്സിങ് പഠിക്കണം…“
ദേവ് പറഞ്ഞു തീർന്നതും വലിയൊരു ചിരിയോടെ ഡാനി നൈലയുടെ അടുത്തായി വന്നിരുന്നു…കാരണം വേറൊന്നുമല്ല നൈലയുടെ അപ്പോളത്തെ മുഖഭാവം അതായിരുന്നു…
”നിനക്ക് സ്കൂളിന്ന് തല്ല് ഉണ്ടാക്കിയതും പോരാഞ്ഞിട്ടാണോ ഫീസ് കൊടുത്തു തല്ലാൻ പോണേ..നടക്കില്ല കണ്ണാ..“
തീർത്തു പറഞ്ഞുകൊണ്ട് നൈല ഡാനിയെ നോക്കി
അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഡാനി പെട്ടന്ന് വാ പൊത്തി പിടിച്ചു
”പപ്പാ ഒന്ന് പറ പ്ലീസ്..“
ദേവ് എണീറ്റുനിന്ന് മുൻപ്പിലിരിക്കുന്ന ഡാനിയോട് പറഞ്ഞു
”നൈല അവൻ പറഞ്ഞതിലും കാര്യമുണ്ട്…അവന്റെ പ്രായമതാണ്…സ്കൂളിൽ പോയി അടിയുണ്ടാകുന്നതിലും നല്ലതല്ലേ റിങ്ങിൽ കേറി fight ചെയ്യുന്നത്…“
ഡാനി നൈലയെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കി
”തന്തേം മക്കളും കൂടി എന്താന്ന് വെച്ചാ കാണിക്ക്..അവസാനം അടിയും വാങ്ങി വന്നു ഇവിടെ തിരുമ്മി താ അവിടെ തിരുമ്മി താ എന്നൊന്നും പറഞ്ഞേക്കരുത്…പറഞ്ഞാ എന്താവുമെന്ന് അറിയാലോ നിങ്ങക്ക്..?
ഡാനിയെ അർത്ഥം വെച്ചു നോക്കിക്കൊണ്ട് നൈല പറഞ്ഞു…അവളുടെ നോട്ടം മനസിലാക്കിയ ഡാനി കൂടുതൽ ഒന്നും പറയാതെ മുകളിലെക്കും നോക്കി ഇരിക്കാൻ തുടങ്ങി….
“അപ്പൊ പരുപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ പോയി കൊറച്ചു പായസം കുടിക്കട്ടെ..”
അതും പറഞ്ഞു ദേവ് അകത്തേക്ക് പോയി..
“ചെല്ല് ആ പെണ്ണ് ബാക്കി വല്ലോം വച്ചാലായി..”
തുള്ളിച്ചാടി പോണ ദേവിനെ നോക്കി ഡാനി പറഞ്ഞു
“ദേ മനുഷ്യ നിങ്ങള് കാര്യമായി പറഞ്ഞതാണോ…?
ഡാനിയെ തട്ടിവിളിച്ചുകൊണ്ട് നൈല ചോദിച്ചു
”എന്ത് പായസമോ..?
നൈലയുടെ ചോദ്യം മനസിലാവാതെ ഡാനി ചോദിച്ചു…അത് കേട്ട നൈലയുടെ മുഖം ദേഷ്യം കൊണ്ടു ചുവക്കാൻ തുടങ്ങി…വല്ലപ്പോളുമെ ഡാനി അവളെ അങ്ങനെ കാണാറുള്ളു..ദേഷ്യം കൊണ്ടു ചുമക്കുന്ന നൈലയുടെ വെളുത്ത മുഖം ഡാനിക്ക് എപ്പോഴും ഇഷ്ടമാണ്..അവൻ അവളുടെ കവിളിലൂടെ വിരലോടച്ചു..പക്ഷെ നൈലയാ കൈ തട്ടി കളഞ്ഞു
“ദേവിന്റെ കാര്യം…അവനെ ബോക്സിങ്ങിന് വിടണോ..?
സംശയത്തോടെ അവൾ ചോദിച്ചു…അതിന് മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് ഡാനി അവളുടെ കൈയിൽ വിരൽകോർത്ത്
”നീ പേടിക്കണ്ട നൈലാ…അവൻ നമ്മട മോനാ…രണ്ടെണ്ണം ഇങ്ങോട്ട് കിട്ടിയാലും വരുബോ നാലെണ്ണം തിരിച്ചു കൊടുത്തിട്ടുണ്ടാവും..അതാ അവന്റെ പ്രകൃതം…അതെനിക്ക് ഇന്ന് മനസിലായി…അവന് ബോക്സിങ്ങിൽ ഒരു താല്പര്യം ഒണ്ടെങ്കിൽ
💬 Comments
View all comments