Chapter Title : ?Evil on earth✨ 2 [Jomon]
നമുക്കത് സപ്പോർട്ട് ചെയ്യാം..ഭാവിയിൽ ചിലപ്പോ ഇവനായിരിക്കും ഇന്ത്യക്ക് വേണ്ടി മെഡലുകൾ കൊണ്ടുവരാൻ പോകുന്നത്..“
വലിയ കാര്യത്തിൽ ഡാനി പറഞ്ഞു നിർത്തി…അയാളെ തട്ടി മാറ്റി നൈല എണീറ്റുകൊണ്ട് പറഞ്ഞു
”അങ്ങനെ എന്റെ കൊച്ച് ഇടി കൊണ്ടിട്ടു വേണ്ട ഇന്ത്യക്ക് മെടലും മടലും വാങ്ങുന്നത്..അല്ലേലും എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യാൻ ഒരു തന്ത ഒണ്ടല്ലോ…മിക്കവാറും നിങ്ങൾക്ക് ആയിരിക്കും എന്റെ കയ്യീന്ന് മെഡലു കിട്ടാൻ പോണത്..“
ചവിട്ടിതുള്ളി നൈല അകത്തേക്ക് കയറിപ്പോയി..അവളുടെയാ പോക്ക് കണ്ടു ഡാനി ഒരു ചിരിയോടെ സോഫയിൽ ഇരുന്നു
രാത്രി ഭക്ഷണമൊക്കെ കഴിച്ച ശേഷം ഉറങ്ങാനായി മുറിയിൽ കയറിയത് ആയിരുന്നു ദേവ്…പക്ഷെ എത്ര ശ്രമിച്ചിട്ടും അവനുറങ്ങാൻ കഴിഞ്ഞില്ല…കണ്ണ് തുറന്നവൻ വെറുതെ കിടന്നു
—-ദേവ് ഉറങ്ങുന്നില്ലേ—--
ഉറങ്ങാൻ മടിച്ചു നിന്ന അവന്റെയടുക്കലേക്ക് ലെനസിന്റെ ശബ്ദമെത്തി
“പറ്റുന്നില്ല ലെനസ്….അച്ഛനെയും അമ്മയെയും കുറിച്ചുമുള്ള ചിന്തകൾ എന്നെ അലട്ടികൊണ്ടിരിക്കുവ…”
അവൻ നിവർന്നു കിടന്നുകൊണ്ട് പറഞ്ഞു…
—--ദേവ് നിന്റെയീ അസ്വസ്ഥതക്ക് കാരണം അവരെക്കുറിച്ചുള്ള ചിന്തകൾ അല്ല—--
“പിന്നെ..?
സംശയത്തോടെയവൻ ചോദിച്ചു
മറുപടിയായി ചിരിച്ചുകൊണ്ടവൾ പറഞ്ഞു
—-- i can read your mind ദേവ്…അത് മറക്കരുത്….നിന്റെ അച്ഛനും അമ്മയും ഇന്ന് ജീവനോടെയില്ല..പക്ഷെ അതൊന്നുമല്ല നിന്നെ അലട്ടുന്നത്…ഇന്ന് കണ്ടയാ നിനക്ക് പരിചിതമല്ലാത്ത ദേവിനെയാണ്—--
“ഹ്മ്മ്…നേരാണ്….പക്ഷെ എന്റെയാ പരിചിതമല്ലാത്ത മുഖമെനിക്ക് ഇഷ്ടപ്പെട്ടു ലെനസ്….അതാണ് ശെരികുമുള്ള ദേവ് എന്നൊരു തോന്നൽ ഉള്ളിൽ നിന്ന്“
—-ചിലപ്പോൾ ശെരിയാകും നിന്റെ അച്ഛനും ഇതുപോലെ ആയിരുന്നു…ശത്രുകൾക്ക് മുൻപിലദ്ദേഹമൊരു പടച്ചട്ടയണിഞ്ഞ ചെകുത്താനായി മാറുമായിരുന്നു…പക്ഷെ സ്നേഹിക്കുന്നവർക്കു മുൻപിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാളും ഇല്ലധാനും—-
”ഞാനും അങ്ങനെയാണോ…?
തലക്ക് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അവൻ സ്വയം ചോദിച്ചു..താൻ തന്നെ കണ്ടത്തേണ്ടിയിരിക്കുന്ന ഉത്തരം ആണതെന്ന ബോധ്യം അവനുണ്ടായിരുന്നു
ഒരുപാട് ആലോചനകൾക്ക് ശേഷം പിന്നീടെപ്പോഴോ അവനുറക്കത്തിലേക്ക് വഴുതി വീണു
വർഷങ്ങൾ കടന്നു പോയി…കൗമാരക്കാരൻ എന്ന ഘട്ടത്തിൽ നിന്നും ദേവ് ഒരു ചുറുചുറുക്കുള്ള യുവാവായി മാറി…കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലുമവൻ തന്റെയുള്ളിലെ ചെകുത്താനെ പുറത്തെടുത്തില്ല…ബോസിംഗ് റിങ്ങിലൊഴികെ...സ്ട്രീറ്റ് ഫൈഗ്റ്റിൽ ആയിരുന്നു അധികമായും അവൻ സമയം ചിലവഴിച്ചിരുന്നത്…പന്തയം വച്ചു ലഭിക്കുന്ന പണത്തെക്കാളുപരി അവൻ എതിരെ നിൽക്കുന്ന എതിരാളിയുടെ ഭയത്തിന് പ്രാധാന്യം നൽകി….എത്ര വല്യ മല്ലാനാണ്
💬 Comments
View all comments